For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒരു അതിഭാവുകത്വവുമില്ല, ഇത് സംഭവിക്കാം'; ഫോറന്‍സിക് ഓഫീസ് രംഗത്തില്‍ ജീത്തു

  |

  സോഷ്യല്‍ മീഡിയയിലെങ്ങും ദൃശ്യം 2വിന്റെ വിശേഷങ്ങളാണ്. ആദ്യഭാഗത്തിന്റെ നിലവാരത്തിനൊത്ത സിനിമ തന്നെയാണ് ദൃശ്യം 2 എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഫെബ്രുവരി 19 ന് ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രം റിലീസ് ചെയ്തത്. കേരളത്തിന് പുറത്തും ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ജീത്തു ജോസഫിന്റെ സംവിധാനത്തേയും മോഹന്‍ലാലിന്റെ പ്രകടനത്തേയും സോഷ്യല്‍ മീഡിയ അഭിനന്ദിക്കുകയാണ്.

  പിങ്കില്‍ സുന്ദരിയായി ദുല്‍ഖറിന്റെ നായിക; ചിത്രങ്ങള്‍ കാണാം

  ഇതിനിടെ ചിത്രത്തിനെതിരെ ചില വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. സിനിമയിലെ കഥാ സന്ദര്‍ഭങ്ങളിലെ ലോജിക്ക് ഇല്ലായ്മയും ഫോറന്‍സിക് സയന്‍സുമായി ബന്ധപ്പെട്ട സംശയങ്ങളുമാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. ചിത്രത്തിലെ ഫോറന്‍സിക് ഓഫീസുമായി ബന്ധപ്പെട്ട രംഗങ്ങളില്‍ ലോജിക്ക് ഇല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇപ്പോഴിതാ ഈ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജീത്തു എത്തിയിരിക്കുകയാണ്.

  സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ജീത്തുവിന്റെ മറുപടി. വിമര്‍ശകര്‍ പറയുന്നത് പോലെയല്ലെന്നും ഇങ്ങനെ സംഭവിക്കാമെന്നുമാണ് ജീത്തു പറയുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്ന വേളയില്‍ താന്‍ റിസര്‍ച്ചുകള്‍ നടത്തുകയും ഫോറന്‍സിക് വിദഗ്ധനായ സുഹൃത്തുമായി സംസാരിച്ചിട്ടുണ്ടെന്നുമാണ് ജീത്തു പറയുന്നത്.

  ''ഫോറന്‍സിക്കുള്ള ഡോക്ടര്‍ തന്റെ സുഹൃത്താണ്. ഡിറ്റക്ടീവ് മുതല്‍ ഞാനിത് ചര്‍ച്ച ചെയ്യുന്നയാളാണ് ഹിതേഷ് ശങ്കര്‍. തൃശ്ശൂരില്‍ ഉള്ളതാണ്. പുള്ളിയുമായി ഞാന്‍ സംസാരിച്ചിട്ടാണ് ഇത് ഫുള്‍ വര്‍ക്ക് ചെയ്തത്. കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ ആണ് കൊണ്ടു പോകുന്നത്. സീല്‍ എന്നു നിയമം ഉണ്ട്. പക്ഷെ അവര്‍ സീല്‍ ചെയ്യാറില്ല'' ജീത്തു പറയുന്നു.

  കാരണം ഇതുവരെ യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും തുടര്‍ന്ന് താന്‍ കോട്ടയത്തെ ഫോറന്‍സിക് ഓഫീസില്‍ ചെന്നുവെന്നും ജീത്തു പറയുന്നു. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു അവിടുത്തെ ഫോറന്‍സിക് സര്‍ജന്‍. അദ്ദേഹത്തെ കണ്ട് താന്‍ അവിടുത്തെ ഓഫീസില്‍ കയറി നോക്കി. അവിടെ ഒരൊറ്റ സിസി ടിവി ഇല്ലായിരുന്നുവെന്നും ജീത്തു പറയുന്നു. അതേസമയം ഓട്ടോപ്‌സി നടക്കുന്ന റൂമില്‍ സിസി ടിവി വെക്കുമെന്നും ജീത്തു പറയുന്നു.

  പോസ്റ്റ് മാര്‍ട്ടം ചെയ്യുന്നത് വീഡിയോയില്‍ വേണമെന്ന് നിയമമുള്ളതിനാലാണ് അതെന്നും ജീത്തു വ്യക്തമാക്കി. അതുപോലെ തന്നെ കോട്ടയത്ത് സെക്യൂരിറ്റിയില്ലെന്നും ജീത്തു പറയുന്നു. തുടര്‍ന്ന് സിനിമയ്ക്ക് ചെറിയൊരു മാറ്റം വരുത്തുകയായിരുന്നു. തൃശ്ശൂരില്‍ സെക്യൂരിറ്റിയുണ്ട്. ആ സെക്യൂരിറ്റി അവിടെ ഇരുന്ന് വെള്ളം അടിക്കുന്ന കഥ ഒക്കെ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ജീത്തു പറയുന്നു.

  ചിത്രത്തിന്റെ ഫൈനല്‍ ഡ്രാഫ്റ്റ് തയ്യാറാക്കിയ ശേഷം താന്‍ സുഹൃത്തിനെ വായിച്ചു കേള്‍പ്പിച്ചു. ഇങ്ങനെ സംഭവിക്കാം, ഇതിനകത്ത് അതിഭാവുകത്വമില്ലെന്ന് സുഹൃത്ത് പറഞ്ഞുവെന്നും ജീത്തു പറയുന്നു. അഞ്ചും ആറും വര്‍ഷം ഇതിനായി മിനക്കെട്ട് നടക്കുന്ന ഒരാള്‍ക്ക് ഇത് സാധിക്കും. പെട്ടെന്ന് ഒരാള്‍ക്ക് സാധിക്കില്ലെന്നും ജീത്തു പറയുന്നു.

  Drishyam 2 Advocate Renuka Interview ചില്ലക്കാരിയല്ല ഈ ഒറിജിനൽ വക്കീൽ.. | Filmibeat Malayalam

  അതേസമയം, ഇതിനകത്തൊരു റിസ്‌ക് ഫാക്ടറുണ്ടെന്നും ജീത്തു പറയുന്നു. അതിനാലാണ് സായികുമാറിന്റെ ഡയലോഗില്‍ നായകന് കുറച്ച് ഭാഗ്യം കൂടെ വേണമെന്ന് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് മറുപടിയായി നായകന് കുറച്ച് ഭാഗ്യം ഉണ്ടെങ്കിലോ എന്ന് മോഹന്‍ലാല്‍ ചോദിക്കുന്നുണ്ടെന്നും ജീത്തു ചൂണ്ടിക്കാണിക്കുന്നു.

  സമാനമായ രീതിയില്‍ സിസി ടിവിയുടേയും കാര്‍ഡ് ബോര്‍ഡ് പെട്ടിയുടേയും ഒക്കെ കാര്യം അന്വേഷിച്ചിട്ടാണ് ചെയ്തതെന്നും ജീത്തു വ്യക്തമാക്കി.

  ദൃശ്യം 2 വന്‍ വിജയമായി മാറിയിരിക്കുകയാണ്. പ്രതീക്ഷകള്‍ക്കൊപ്പം ചിത്രം ഉയര്‍ന്നിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പിന്നാലെ ദൃശ്യം 2 തെലുങ്ക് റീമേക്കിന്റെ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് ജീത്തു. വെങ്കടേഷും മീനയും വീണ്ടും കേന്ദ്ര കഥാപാത്രങ്ങളാകും. തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നതും ജീത്തു തന്നെയായിരിക്കും. ആന്റണി പെരുമ്പാവൂരാണ് തെലുങ്ക് റീമേക്ക് നിര്‍മ്മിക്കുന്നത്.

  Read more about: jeethu joseph mohanlal drishyam
  English summary
  Jeethu Joseph answers to questions about drishyam 2 and and logics regarding scenes with forensic office, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X