For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇപ്പോള്‍ കാണുമ്പോള്‍ ഭയങ്കര ബോറാണ്! ആരാധകര്‍ ഏറ്റെടുത്ത സിനിമയെക്കുറിച്ച് ജീത്തു ജോസഫ്

  |

  ദൃശ്യം 2വിന്റെ മിന്നും വിജയത്തിന് പിന്നാലെ പുതിയ സിനിമയായ പന്ത്രണ്ടാമനും പ്രഖ്യാപിച്ചിരിക്കുകയാണ് ജീത്തു ജോസഫ്. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിലെ നായകന്‍. ഇത് നാലാം തവണയാണ് ജീത്തുവും മോഹന്‍ലാലും ഒരുമിക്കുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആദ്യ സിനിമയായ ഡിറ്റക്ടീവിനെക്കുറിച്ചുള്ള ജീത്തുവിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

  കടല്‍ക്കരയിലൊരു മത്സ്യകനക; ഗ്ലാമറസ് ചിത്രങ്ങളുമായി റൈസ വില്‍സണ്‍

  ഇന്നായിരുന്നുവെങ്കില്‍ ഡിറ്റക്ടീവെന്ന സിനിമയിലെ വില്ലന്‍ ജോര്‍ജുകുട്ടിയെ പോലൊരു ക്ലാസിക് ക്രിമിനലായി മാറുമായിരുന്നുവോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സംവിധായകന്‍. ആ സിനിമയിലെ ഹീറോ മറ്റൊരാളായത് കൊണ്ട് അവസാനം പിടിക്കപ്പെട്ടേ പറ്റൂ. പ്രജോദിന്റെ ആംഗിളിലായിരുന്നുവെങ്കില്‍ അയാളുമൊരു ക്ലാസിക്ക് ക്രിമിനലൊക്കെയായി വേണമെങ്കില്‍ മാറാമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

  ഇപ്പോള്‍ ആ സിനിമ കാണുമ്പോള്‍ നല്ല ബോറാണെന്നും അദ്ദേഹം ചിരിച്ചു കൊണ്ട് പറയുന്നുണ്ട്. ഞാന്‍ തന്നെ എന്നാ ഈ കാണിച്ചുവച്ചതെന്ന് ആലോചിക്കാറുണ്ട്. ഇപ്പോഴാണ് ആളുകള്‍ മാറി ചിന്തിക്കുന്നത്. ഇപ്പോഴാണ് ആ സിനിമ ചെയ്യുന്നതെങ്കില്‍ മറ്റൊരു ആംഗിളില്‍ കാണാമായിരുന്നു. കില്ലറുടെ കാഴ്ചപ്പാടിലൂടെ. അതിലൊരു തെറ്റുമില്ല. നമ്മള്‍ ഏത് ആംഗിളില്‍ കാണുന്നുവെന്നതിലാണ് കാര്യമെന്നും അദ്ദേഹം പറയുന്നു. പിന്നാലെ തന്റെ മനസിലുള്ള സിനിമയും ജീത്തു വെളിപ്പെടുത്തി.

  ഞാനൊരു സിനിമ ആലോചിക്കുന്നുണ്ട്. പിന്നെ ബാക്ക് ടു ബാക്ക് ത്രില്ലര്‍ ആയതുകൊണ്ടാണ് മാറ്റി വച്ചിരിക്കുന്നത്. ആ സിനിമ കൂടി ഇറങ്ങിയാല്‍ നാട്ടുകാര്‍ എന്നെ ആസ്ഥാന ക്രിമിനലായി പ്രഖ്യാപിച്ചേനെ. ഇതുപോലൊരു കൊലപാതകരീതിയൊക്കെ കണ്ടു പിടിച്ച്, ഡിസ്‌കസ് ചെയ്ത് വച്ചിരിക്കുകയാണ്. കുറേക്കൂടി സെറ്റ് ചെയ്യാനുണ്ട്. പക്ഷെ ഏത് ഹീറോ അഭിനയിക്കാന്‍ തയ്യാറാകുമെന്നാണ് നോക്കുന്നത്. കാരണം ആ കഥാപാത്രം അങ്ങനെ ഒന്നാണ്. ജീത്തു പറയുന്നു. ദൃശ്യം 2വിലെ മീനയുടെ വസ്ത്രാലങ്കാരം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതേക്കുറിച്ചും ജീത്തു മനസ് തുറന്നു.

  കുറ്റം എന്റേതാണ്. ഞാനത് സ്ട്രോംഗ് ആയിട്ട് പറയണമായിരുന്നു. പക്ഷെ എനിക്കത് പറ്റാതെ വന്നു. കാരണം എന്റെ അഭിനേതാക്കളെ അണ്‍കംഫര്‍ട്ടബിള്‍ ആക്കാന്‍ എനിക്കാകില്ല. പുള്ളിക്കാരിയെ ഞാന്‍ കുറ്റം പറയില്ല. അവര്‍ക്ക് നമ്മുടെ കള്‍ച്ചര്‍ മനസിലാകാത്തത് കൊണ്ടായിരുന്നു. പക്ഷെ അവരെ അണ്‍കംഫര്‍ട്ടബിള്‍ ആക്കാന്‍ പറ്റില്ലായിരുന്നു. എനിക്ക് അഭിപ്രായ വ്യത്യാസമുണ്ടാക്കുന്ന രീതിയില്‍ ചെയ്യുന്ന താരങ്ങളുണ്ടാകും. പക്ഷെ ഞാനത് അവരോട് പറഞ്ഞെന്ന് വരില്ല. ഹിന്ദിയിലും ഇതുപോലൊരു അനുഭവമുണ്ടായിട്ടുണ്ട്. അതുകൊണ്ട് ഇനി ഞാന്‍ ചെയ്യുമ്പോള്‍ നേരത്തെ തന്നെ നിബന്ധനകള്‍ വെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

  അതേസമയം മോഹന്‍ലാലിനെ നായകനാക്കി 12ത് മാന്‍ എന്ന ചിത്രവുമായി എത്തുകയാണ് ഫഹദ്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു മിസ്റ്ററി ചിത്രമാണ് 12ത് മാന്‍ എന്നാണ് ജീത്തു പറയുന്നത്. 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഒരു ലൊക്കേഷനില്‍ തന്നെ നടക്കുന്ന കഥയാകും ചിത്രം പറയുകയാണ്. കെ കൃഷ്ണകുമാറിന്റേതാണ് തിരക്കഥ.
  ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, അനുശ്രീ, അദിഥി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, പ്രിയങ്ക നായര്‍, ശിവദ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും.

  Read more about: jeethu joseph
  English summary
  Jeethu Joseph Opens Up About Detective And A Thriller He Has In His Mind
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X