വിജയ് ചിത്രം വേണ്ടെന്നു വെച്ച ഷെറില്‍ സൂര്യയ്‌ക്കൊപ്പം അഭിനയിക്കുന്നുവോ? ഷെറിലിന്‍റെ മറുപടി!
മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്ന ഗാനത്തിനൊപ്പം ചുവടുവെച്ച് സോഷ്യല്‍ മീഡിയയിലൂടെ താരമായി മാറിയ ഷെറില്‍ കടവുളിനെ പ്രേക്ഷകര്‍ അത്ര പെട്ടെന്ന് മറക്കില്ല. ഷെറിലിനൊപ്പം ഡാന്‍സ് ചെയ്യാന്‍ മോഹന്‍ലാലും എത്തിയിരുന്നു. ജിമ്മിക്കി കമ്മല്‍ ഡാന്‍സ് വൈറലായതിന് പിന്നാലെ ഷെറിലിനെ തേടി സിനിമാപ്രവര്‍ത്തകരും എത്തിയിരുന്നു. തമിഴകത്തിന്റെ സ്വന്തം താരമായ ഇളയദളപതി നായകനായെത്തുന്ന ചിത്രത്തിലേക്കായിരുന്നു താരത്തിനെ ക്ഷണിച്ചത്.
അധ്യാപികയായി ജോലി ചെയ്യുന്നതിനിടയില്‍ സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് ഷെറില്‍ വ്യക്തമാക്കിയിരുന്നു. വിജയ് ചിത്രത്തിലെ അവസരം വേണ്ടെന്ന് വെച്ചതിന് പിന്നാലെയാണ് സൂര്യയുടെ പുതിയ ചിത്രത്തിലെ ഗാനരംഗത്തില്‍ ഷെറില്‍ പ്രത്യക്ഷപ്പെട്ടത്. ഇതോട് കൂടി താരം ഈ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന താനെ സേര്‍ന്ത കൂട്ടത്തിലെ ഗാനരംഗത്തിനിടയിലാണ് ഷെറില്‍ പ്രത്യക്ഷപ്പെട്ടത്. സംഗീത സംവിധായകന്‍ അനിരുദ്ധിന്‍രെ പിറന്നാളിനോടനുബന്ധിച്ചാണ് ഗാനത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പുറത്തുവിട്ടത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സൂര്യ ചിത്രത്തിലെ സൊഡക്ക് മേലെ എന്ന ഗാനത്തില്‍ അഭിനയിച്ചുവെന്നല്ലാതെ ആ ചിത്രത്തില്‍ താന്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് ഷെറില്‍ പറയുന്നു.


Click it and Unblock the Notifications