For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഹങ്കാരം മാത്രമല്ല തന്‍റേടവുമുണ്ട് ഈ രാജകുമാരന്.. യുവ സൂപ്പര്‍ സ്റ്റാറിന് ഇന്ന് പിറന്നാള്‍!

  By Nimisha
  |

  യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ പൃഥ്വിരാജിന് ഇന്ന് (16-10-2017) പിറന്നാള്‍. 35ാം പിറന്നാള്‍ ആഘോഷിക്കുന്നതിനോടൊപ്പം തന്നെ സിനിമയിലെ 15 വര്‍ഷവും താരത്തിനൊപ്പമുണ്ട്. അത് വിഷയത്തിലും വേറിട്ട നിലപാട് സ്വീകരിക്കുന്ന പൃഥ്വിയെ അഹങ്കാരിയായും തന്റേടിയെന്നുമൊക്കെയാണ് വിശേഷിപ്പിക്കുന്നത്. പിറന്നാള്‍ ആഘോഷിക്കുന്ന യുവ സൂപ്പര്‍ സ്റ്റാറിന് ആശംസയുമായി മമ്മൂട്ടി. ജയസൂര്യ, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

  ഒടിയന്‍ ചിത്രീകരണത്തിനിടയില്‍ അസ്വാരസ്യം.. ആരാധകപ്രതീക്ഷകള്‍ക്ക് തിരിച്ചടിയാവുമോ???

  ഇന്ദ്രജിത്തിനെ സിനിമയില്‍ നിന്നും ഒതുക്കി നിര്‍ത്തിയതിന് പിന്നില്‍? പൃഥ്വിയില്‍ ഇത് നടക്കില്ല!

  സംവിധായകന്‍ ഫാസിലാണ് പൃഥ്വിയെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. 19 കാരനായ പൃഥ്വിക്ക് വേണ്ടിയുള്ള പ്രൊജക്ട് ഇതുവരെ നടന്നില്ലെങ്കിലും അ്‌ദ്ദേഹം പൃഥ്വിയെ രഞ്ജിത്തിന് അരികിലേക്ക് വിടുകയായിരുന്നു. രണ്ടാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലായിരുന്ന രഞ്ജിത്ത് പൃഥ്വിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് നന്ദനം. ഈ ചിത്രത്തിന് മുന്‍പേ തന്നെ രാജസേനന്‍ ചിത്രം നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി തിയറ്ററുകളിലേക്ക് എത്തിയിരുന്നു. വിചാരിച്ചത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു ആ ചിത്രമെങ്കിലും നന്ദനത്തിലൂടെ പൃഥ്വിയെ മലയാള സിനിമ ഏറ്റെടുക്കുകയായിരുന്നു.

  സിനിമാകുടുംബത്തില്‍ ജനനം

  സിനിമാകുടുംബത്തില്‍ ജനനം

  മലയാള സിനിമയില്‍ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു സുകുമാരന്‍. വില്ലനായാലും നായകനായാലും മികച്ച പ്രകടനമായിരുന്നു അദ്ദേഹത്തില്‍ നിന്നും പുറത്തുവന്നിരുന്നത്. സുകുമാരന്റെ ഭാര്യ മല്ലികയും നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. സിനിമയ്ക്ക് പുറമെ മിനിസ്‌ക്രീനിലും അവര്‍ മികവ് തെളിയിച്ചിട്ടുണ്ട്. മൂത്ത മകന്‍ ഇന്ദ്രജിത്തും നാടകത്തില്‍ അഭിനയിച്ച് കഴിവ് തെളിയിച്ചിരുന്നു. പിന്നീട് സിനിമയിലും അരങ്ങേറി. ഈ മൂന്നു പേര്‍ക്കും പിന്നാലെയാണ് പൃഥ്വിരാജ് സിനിമയിലേക്ക് എത്തിയത്.

  തന്റേതായ സ്ഥാനം നേടിയെടുത്തു

  തന്റേതായ സ്ഥാനം നേടിയെടുത്തു

  താരങ്ങളുടെ മക്കള്‍ എന്ന ഇമേജിനും അപ്പുറത്ത് സിനിമയില്‍ സ്വന്തമായ ഇടം നേടിയെടുത്ത താരപുത്രന്‍മാരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. ആദ്യം സിനിമയിലേക്ക് എത്തിയ പൃഥ്വിയെ വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

  നന്ദനത്തിലൂടെ ലഭിച്ച ജനപ്രീതി

  നന്ദനത്തിലൂടെ ലഭിച്ച ജനപ്രീതി

  രഞ്ജിത്ത് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രത്തില്‍ നായകനായെത്തിയത് പുതുമുഖ താരമായിരുന്ന പൃഥ്വിരാജായിരുന്നു. മികച്ച പ്രതികരണം നേടിയ ചിത്രത്തിലൂടെ താരം ജനപ്രീതി നേടിയിരുന്നു.

  വ്യത്യസ്ത ചിത്രങ്ങള്‍

  വ്യത്യസ്ത ചിത്രങ്ങള്‍

  നന്ദനത്തിന് ശേഷം ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ ചിത്രങ്ങളായിരുന്നു താരത്തിനെ തേടിയെത്തിയിരുന്നത്. ഇടയ്ക്ക് പരാജയത്തിന്റെകയ്പ്പ് അറിഞ്ഞപ്പോഴും പതറാതെ മുന്നോട്ട് പോവുകയായിരുന്നു താരം.

  അഭിനയം മാത്രമല്ല

  അഭിനയം മാത്രമല്ല

  അഭിനയത്തില്‍ മാത്രം ഒതുങ്ങാതെ നല്ലൊരു ഗായകന്‍ കൂടിയാണെന്ന് ഇടയ്ക്ക് പൃഥ്വി തെളിയിച്ചിരുന്നു. സിനിമാ നിര്‍മ്മാണത്തിലും താരം കൈ വെച്ചിരുന്നു. ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവര്‍ക്കൊപ്പം ആഗസ്റ്റ് സിനിമാസ് എന്ന ബാനറിലായിരുന്നു ഇവര്‍ സിനിമാ നിര്‍മ്മാണം ആരംഭിച്ചത്. അടുത്തിടെ പൃഥ്വി ഇതില്‍ നിന്നും പിന്‍മാറിയിരുന്നു.

  സംസ്ഥാന അവാര്‍ഡ് നേടുന്ന പ്രായം കുറഞ്ഞ താരം

  സംസ്ഥാന അവാര്‍ഡ് നേടുന്ന പ്രായം കുറഞ്ഞ താരം

  എം പത്മകുമാര്‍ സംവിധാനം ചെയ്ത വാസ്തവത്തിലൂടെയാണ് പൃഥ്വിരാജിനെ തേടി സംസ്ഥാന അവാര്‍ഡ് എത്തിയത്. ഈ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടവും പൃഥ്വിക്ക് സ്വന്തം. സെല്ലുലോയിഡിലെ അഭിനയത്തിനും പൃഥ്വിക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.

  അന്യഭാഷകളിലും മികവ് തെളിയിച്ചു

  അന്യഭാഷകളിലും മികവ് തെളിയിച്ചു

  മാതൃഭാഷയില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ബോളിവുഡിലും പൃഥ്വി മികവ് തെളിയിച്ചിട്ടുണ്ട്. കനാ കണ്ടേനിലൂടെയാണ് തമിഴില്‍ തുടക്കമിട്ടത്. പോലീസ് പോലീസ് എന്ന ചിത്രത്തിലൂടെ തെലുങ്കിലെത്തി. അയ്യാ സിനിമയിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറിയത്.

  സംവിധാനമോഹവും പുറത്തെടുത്തു

  സംവിധാനമോഹവും പുറത്തെടുത്തു

  അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തോടും തനിക്ക് താല്‍പര്യമുണ്ടെന്ന് പൃഥ്വി നേരത്തെ തന്നെ പറഞ്ഞിരുന്നു. മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ ഒരുക്കുന്ന കാര്യത്തെക്കുറിച്ച് ്‌റിയിച്ചതും പൃഥ്വി തന്നെയാണ്.

  വിമര്‍ശനങ്ങള്‍ക്ക് മുന്നില്‍ പതറാതെ

  വിമര്‍ശനങ്ങള്‍ക്ക് മുന്നില്‍ പതറാതെ

  സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷ വിമര്‍ശനത്തിന് ഇരയാവാറുള്ള താരമാണ് പൃഥ്വിരാജ്. ഏത് കാര്യത്തിലായാലും താരം സ്വന്തം അഭിപ്രായം തുറന്നു പറയാറുണ്ട്. വിമര്‍ശനങ്ങളെ വളരെ പോസിറ്റീവായാണ് താരം സമീപിക്കാറുള്ളത്.

  അഹങ്കാരി എന്ന ഇമേജ്

  അഹങ്കാരി എന്ന ഇമേജ്

  എല്ലാ വിഷയത്തിലും തന്റേതായ അഭിപ്രായം തുറന്നു പറയാറുള്ളതിനാല്‍ത്തന്നെ വളരെ പെട്ടെന്നാണ് പൃഥ്വിക്ക് അഹങ്കാരി എന്ന ഇമേജ് ലഭിച്ചത്. സൂപ്പര്‍ താരങ്ങളടക്കമുള്ളവര്‍ മൗനം പാലിക്കുമ്പോഴും പൃഥ്വി സ്വന്തം നിലപാട് സധൈര്യം തുറന്നു പറയാറുണ്ട്.

  പിറന്നാള്‍ ആശംസ നേരാം

  പിറന്നാള്‍ ആശംസ നേരാം

  പൃഥ്വരാജിനെപ്പോലെ നട്ടെല്ലുള്ള താരങ്ങളെയാണ് മലയാള സിനിമയ്ക്ക് ആവശ്യം. രൂക്ഷമായ വിമര്‍ശനങ്ങള്‍ തുടരുമ്പോഴും സോഷ്യല്‍ മീഡിയയിലൂടെ മികച്ച പിന്തുണയാണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 35ാം പിറന്നാള്‍ ആഘോഷിക്കുന്ന പൃഥ്വിരാജിന് ഫില്‍മി ബീറ്റും പിറന്നാള്‍ ആശംസകള്‍ നേരുന്നു.

  സൂപ്പര്‍ താരങ്ങള്‍ പോലും പൃഥ്വിയെ ഭയക്കുന്നു

  സൂപ്പര്‍ താരങ്ങള്‍ പോലും പൃഥ്വിയെ ഭയക്കുന്നു

  വിമര്‍ശനങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടയിലും സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് പൃഥ്വിരാജിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗണേഷ് കുമാറിന്‌റെ പ്രസ്താവനയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നുകേട്ടിരുന്നത്. ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയ നടപടി മമ്മൂട്ടി പൃഥ്വിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി സ്വീകരിച്ചതാണെന്നായിരുന്നു ഗണേഷ കുമാര്‍ വാദിച്ചത്. എന്നാല്‍ പൃഥ്വിയെ പ്രീതിപ്പിച്ച് മമ്മൂട്ടിക്ക് എന്താണ് നേടാനുള്ളതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

  ദിലീപ് പുറത്തിറങ്ങിയപ്പോളും പൃഥ്വിയെ വെറുതെ വിട്ടില്ല

  ദിലീപ് പുറത്തിറങ്ങിയപ്പോളും പൃഥ്വിയെ വെറുതെ വിട്ടില്ല

  നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപിന് ജാമ്യം ലഭിച്ചപ്പോള്‍ ജയിലിനു പുറത്ത് മുഴങ്ങിക്കേട്ടിരുന്ന മുദ്രാവാക്യങ്ങളില്‍ നിറഞ്ഞു നിന്നിരുന്നത് പൃഥ്വിരാജായിരുന്നു. പൃഥ്വിരാജേ മൂരാച്ചീ നിന്നെ പിന്നെ കണ്ടോളാമെന്ന തരത്തിലായിരുന്നു ചിവലരുടെ മുദ്രാവാക്യം വിളി.

  ഫാന്‍സ് പ്രവര്‍ത്തകര്‍ക്ക് കലിപ്പ്

  ഫാന്‍സ് പ്രവര്‍ത്തകര്‍ക്ക് കലിപ്പ്

  ദിലീപിന്റെ ആരാധകര്‍ക്ക് പൃഥ്വിയോട് കലിപ്പാണെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളായിരുന്നു ഉയര്‍ന്നുകേട്ടത്. ഈ സംഭവത്തിന് ശേഷമാണ് രൂക്ഷവിമര്‍ശനവുമായി ഗണേഷ് കുമാറും രംഗത്തെത്തിയത്. താരസംഘടനയായ അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയ മമ്മൂട്ടി അത് പൃഥ്വിരാജിനെ പ്രീതിപ്പെടുത്താന്‍ വേണ്ടി ചെയ്തതാണെന്നായിരുന്നു ഗണേഷ് കുമാറിന്റെ വിമര്‍ശനം.

  മമ്മൂട്ടിയും പൃഥ്വിയും തമ്മില്‍

  മമ്മൂട്ടിയും പൃഥ്വിയും തമ്മില്‍

  പൃഥ്വിയെ പ്രീതിപ്പെടുത്തി മമ്മൂട്ടി എന്ത് നേടാനാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് സാമാന്യയുക്തിയോടെ ചിന്തിക്കുമ്പോള്‍ പോലും ഉത്തരം ലഭിക്കുന്നില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു. അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയതിനു പിന്നില്‍ പൃഥ്വിരാജാണെന്ന തരത്തിലാണ് ചിലര്‍ വ്യാഖാനിക്കുന്നത്. ദിലീപിന്റെ അറസ്റ്റിനെത്തുടര്‍ന്നുള്ള അമ്മയുടെ പ്രത്യേക യോഗത്തില്‍ പൃഥ്വി പങ്കെടുത്തിരുന്നു.

  സൂപ്പര്‍ താരങ്ങളെപ്പോലും ഭയപ്പെടുത്തുന്ന നിലപാട്

  സൂപ്പര്‍ താരങ്ങളെപ്പോലും ഭയപ്പെടുത്തുന്ന നിലപാട്

  ഗണേഷ് കുമാര്‍ പറഞ്ഞത് സത്യമായാലും അസത്യമായാലും സിനിമയിലെ സീനിയര്‍ താരങ്ങള്‍ പോലും നിലപാടുകള്‍ വ്യക്തമാക്കാതെ മൗനം പാലിച്ചിരിക്കുന്ന സാഹചര്യത്തില്‍ സ്വന്തം അഭിപ്രായവുമായി പൃഥ്വി രംഗത്തെത്തിയത് ശ്രദ്ധേയമാണ്. ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് അമ്മയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. യുവതാരങ്ങളും സൂപ്പര്‍ താരങ്ങളും പങ്കെടുത്ത യോഗത്തില്‍ താരം തന്റെ തീരുമാനം വ്യക്തമാക്കിയിരുന്നു.

  വ്യത്യസ്തമായ നിലപാടുകള്‍ക്ക് മികച്ച സ്വീകാര്യത

  വ്യത്യസ്തമായ നിലപാടുകള്‍ക്ക് മികച്ച സ്വീകാര്യത

  മലയാള സിനിമയില്‍ മുന്‍പെങ്ങും കാണാത്ത രീതിയില്‍ സ്വന്തം നിലപാട് വ്യക്തമാക്കിയാണ് പൃഥ്വിരാജ് മുന്നേറുന്നത്. സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടപ്പോള്‍ അവള്‍ക്ക് വേണ്ടി ഉയര്‍ന്ന ആദ്യം ശബ്ദം അദ്ദേഹത്തിന്റെതായിരുന്നു.

  സ്ത്രീ വിരുദ്ധതയുള്ള സിനിമകള്‍ ചെയ്യില്ല

  സ്ത്രീ വിരുദ്ധതയുള്ള സിനിമകള്‍ ചെയ്യില്ല

  സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ഡയലോഗും രംഗങ്ങളിലും താന്‍ ഇനി അഭിനയിക്കില്ലെന്നും പൃഥ്വി വ്യക്തമാക്കിയിരുന്നു. ഈ സംഭവത്തിന് ശേഷം രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. മുന്‍പ് അത്തരം രംഗങ്ങളില്‍ അഭിനയിക്കുകയും ഡയലോഗുകള്‍ പറയുകയും ചെയ്തിരുന്നു. ഇനി സ്വീകരിക്കുന്ന ചിത്രങ്ങള്‍ മുതല്‍ ഇക്കാര്യം ശ്രദ്ധിക്കാമെന്നായിരുന്നു താരം വിശദീകരിച്ചത്.

  സാമൂഹ്യ പ്രതിബദ്ധത വ്യക്തമായ സന്ദര്‍ഭങ്ങള്‍

  സാമൂഹ്യ പ്രതിബദ്ധത വ്യക്തമായ സന്ദര്‍ഭങ്ങള്‍

  സ്ത്രീ വിരുദ്ധതകളുള്ള സിനിമകള്‍ക്ക് നേരെ മുഖം തിരിക്കുമെന്ന് അറിയിക്കുന്നതിലൂടെ ഒരു നടന്‍ പ്രഖ്യാപിക്കുന്നത് തന്റെ സാമൂഹ്യ പ്രതിബദ്ധത കൂടിയാണ്. സാമൂഹ്യ പ്രശ്‌നങ്ങളില്‍ കലാകാരന് എങ്ങനെ ഇടപെടാന്‍ കഴിയുമെന്നതിനെക്കുറിച്ച് പൃഥ്വി സ്വന്തം തീരുമാനത്തിലൂടെ തെളിയിക്കുന്നു.

  മറ്റ് താരങ്ങള്‍ മാതൃകയാക്കുന്നു

  മറ്റ് താരങ്ങള്‍ മാതൃകയാക്കുന്നു

  സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുള്ള സിനിമയില്‍ അഭിനയിക്കില്ലെന്ന് തുറന്നു പറഞ്ഞ രാജുവേട്ടന്റെ നിലപാട് മറ്റു താരങ്ങള്‍ക്ക് മാതൃകയാണെന്ന് അജു വര്‍ഗീസ് വ്യക്തമാക്കിയിരുന്നു.

  അലംകൃതയുടെ അച്ഛന്‍

  അലംകൃതയുടെ അച്ഛന്‍

  2011 ഏപ്രില്‍ 25നായിരുന്നു പൃഥ്വിയുടെ ജീവിത സഖിയായി സുപ്രിയ മേനോന്‍ എത്തിയത്. 2014 ലാണ് ഇവര്‍ക്കിടയിലേക്ക് അലംകൃത എത്തിയത്. പൃഥ്വിരാജിനെപ്പോലെ തന്നെ വികൃതിക്കാരിയാണ് അലംകൃതയെന്ന് മല്ലിക സുകുമാരന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

  English summary
  Prithviraj Sukumaran celebrates his 35th birthday.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X