»   » sudani: ഇഞ്ഞീം വേണം ഇഞ്ഞീം വേണം, സുഡുമോനെ പരിഹസിച്ച് നടന്‍ ജിനു ജോസഫ്

sudani: ഇഞ്ഞീം വേണം ഇഞ്ഞീം വേണം, സുഡുമോനെ പരിഹസിച്ച് നടന്‍ ജിനു ജോസഫ്

Written By:
Subscribe to Filmibeat Malayalam

കഴിഞ്ഞ കുറച്ചു ദിവസമായി നവമാധ്യമങ്ങളിലെ ചർച്ച വിഷയം സുഡാനി ഫ്രം നൈജീരിയെ കുറിച്ചാണ്. ചിത്രം സൂപ്പർ ഹിറ്റായി തീയേറ്ററുകളിൽ ഓടുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സുഡാനി താരം സമുവൽ റോബിൻസൺ രംഗത്തെത്തിയത്. തനിയ്ക്ക് വളരെ കുറച്ചു പ്രതിഫലമാണ് ലഭിച്ചതെന്നും വംശീയ വിവേചനം നേരിട്ടെന്നുമായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. സാമുവിലിന്റെ ഈ വെളിപ്പെടുത്തൽ പ്രേക്ഷകരെ വളരെ ഞെട്ടിപ്പിച്ചിട്ടുണ്ട്.

''നേരമായി നിലാവിലീ ജാലകം തുറന്നീടാം'' ശ്രേയാ ഘോഷാലിന്റെ ശബ്ദമാധുര്യത്തിൽ പൂമരത്തിലെ പുതിയ പാട്ട്
പ്രതിഫലവിവാദം കൊഴുക്കുമ്പോൾ സാമുവലിനെ അനുകൂലിച്ചും വിമർശിച്ചും സിനിമ-സമൂഹിക മേഖലയിലുള്ളവർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത സമുവലിനെ പരിഹസിച്ച് ചലച്ചിത്ര താരം ജിനു ജോസഫ് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരത്തിനെതിരെ എത്തിയിരിക്കുന്നത്.


ഇന്ദ്രന്‍സേട്ടന്റെ നേട്ടത്തെ ചെറുതാക്കണോ‍,അംഗീകാരം കിട്ടുമ്പോള്‍ അപമാനിക്കുന്നത് അല്പത്തരംഇഞ്ഞീം വേണം ഇഞ്ഞീം വേണം

ഞാൻ അഭിനയിച്ച സിനിമകളുടെ നിർമ്മാതാക്കൾ അറിയാൻ എന്ന് പറഞ്ഞു കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. സിനിമ ചെയ്യുന്നതിനു മുൻപ് ഒപ്പിട്ട പ്രതിഫല കരാറുകളെ കുറിച്ച് നമുക്ക് മറക്കാം. എനിയ്ക്ക് ഇനിയും കൂടുതൽ വേണം. കാരണം നിങ്ങൾ ചെയ്ത സിനിമ ഇപ്പോൾ സൂപ്പർഹിറ്റായി ഓടുകയാണ്. സമീർ താഹീർ, അമൽ നീരദ്, അൻവർ റഷീദ് ... ഞാൻ കൂടുതൽ പ്രതിഫലം ആഗ്രഹിക്കുന്നു. ഇഞ്ഞീം വേണം ഇഞ്ഞീം വേണം. നിങ്ങൾ തന്ന പ്രതിഫലം വളരെ കുറവാണെന്നു എനിയ്ക്ക് അറിയാം.എന്റെ തൊലിയുടെ നിറം തവിട്ടായതിനാല്‍ ആദ്യ സിനിമയിൽ പ്രതിഫലം പോലും ലഭിച്ചിട്ടില്ല. അടുത്ത സിനിമകൾക്ക് പതിനായിരം രൂപ കിട്ടിയത് തന്നെ കഷ്ടപ്പെട്ടാണ്. ഇഞ്ഞീം വേണം..ഇഞ്ഞീം വേണമെന്ന് പറഞ്ഞ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുകയാണ്.


പറഞ്ഞു പറ്റിച്ചു

സുഡാനി വിവാദം കനക്കുമ്പോൾ പ്രതികരണവുമയി ചലച്ചിത്രതാരം മാല പാർവതി രംഗത്തെത്തിയിരുന്നു. മാതൃഭൂമി ന്യൂസിലെ ചർച്ചയ്ക്കിടയിലാണ് താരം ഇതിനെ കുറിച്ചു പ്രതികരിച്ചത്. ‌ സാമൂവലിനെ ആരോ പറഞ്ഞു തെറ്റിധരിപ്പിച്ചാതാകുമെന്നാണ് താരത്തിന്റെ വാദം. ഒരു ചെറിയ ബജറ്റ് ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. അതിൽ സൗബിൻ ഒഴികെ ബാക്കിയുള്ളവർ എല്ലാവരും പുതുമുഖ താരങ്ങളാണ്. അത്തരത്തിൽ ഒരു ചിത്രം നിർമ്മിക്കുക എന്നത് വളരെ പ്രയാസകരമായ ഒരു കാര്യമാണ്. കൂടാതെ കേരളത്തിലെ യുവതാരങ്ങൾക്ക് പത്തു മുതൽ 15 ലക്ഷംവരെ ആദ്യ സിനിമയിൽ പ്രതിഫലം നൽകുന്നുവെന്നു എന്നൊക്കെ പറഞ്ഞ് താങ്കളെ തെറ്റിധരിപ്പിച്ചിരിക്കുകയാണെന്നും പാർവതി പ റഞ്ഞു.വിവേചനം കാണിച്ചു

താൻ കറുത്ത വർഗ്ഗക്കാരനായതു കൊണ്ട് തന്നോട് സുഡാനി ഫ്രം നൈജീരിയയിലെ നിർമ്മാതാക്കൾ വംശീയ വിവേചനം കാണിച്ചുവെന്നായിരുന്നു സമൂവലിന്റെ ആദ്യ പ്രതികരണം. വളരെ കുറച്ചു പ്രതിഫലം മാത്രമാണ് സിനിമയിൽ തനിയ്ക്ക് നൽകിയത് . തന്റെ തൊലിയുടെ നിറം കറുപ്പായതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നായിരുന്നു താരത്തിന്റെ വാദം. ഈ പ്രസ്താവനയാണ് പിന്നീട് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്.


പറഞ്ഞ തുക നൽകി

അതേസമയയം കരാറിൽ പറഞ്ഞ മുഴുവൻ തുകയും സമൂവിലിന് നൽകിയെന്ന് നിർമ്മാതാക്കളായ സമീർ താഹയും, ഷൈജു ഖാലിദും പറഞ്ഞു. ഇവരുടെ നിർമ്മാണ കമ്പനിയായ ഹാപ്പി എന്റർടൈമന്റസിന്റെ ഫേസ്ബുക്ക് പേജിലായിരുന്നു ഇവരുടെ വിശദീകരണം. സമുവേൽ ഉന്നയിച്ച ആരോപണങ്ങൾക്ക് ഇരുവർ അക്കമിട്ട് മറുപടി നൽകിയിട്ടുണ്ട്. ഇതൊരു ചെറിയ ബജറ്റ് ചിത്രമാണെന്നും സിനിമയിൽ നിന്ന് ലാഭം ലഭിക്കുമ്പോൾ ചിത്രത്തിൽ അഭിനയിച്ച താരങ്ങൾക്ക് അതിന്റെ ഒരു വിഹിതം നൽകാമെന്നു എല്ലാവരോടുമെന്ന പോലെ അദ്ദേഹത്തിനോടും പറഞ്ഞിരുന്നു. ലാഭം തങ്ങളുടെ പക്കൽ എത്തിയാൽ എല്ലാവർക്കും നൽകുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.തെറ്റിധരിപ്പിച്ചു

സമുവലിനെ ആരോ തെറ്റിധരിപ്പിച്ചുവെന്നാണ് ഇവരും പറയുന്നത്. ചില തെറ്റായ സ്ത്രോതസ്സിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇപ്പോൾ സംസാരിക്കുന്നതെന്നും നിർമ്മാതാക്കൾ പറഞ്ഞിരുന്നു. അദ്ദേഹത്തിന് തെറ്റിദ്ധാരണകൾ തിരുത്താമെന്നും ഇവർ പറയുന്നുണ്ട്. എന്നാൽ ഇതിനു പിന്നാലെ തനിയ്ക്ക് ലഭിച്ച പ്രതിഫലത്തിന്റെ രേഖകൾ സമുവൽ പുറത്തു വിട്ടിരുന്നു. ഒരു ലക്ഷത്തിൽ എൺപതിനായിരം രൂപയാണ് തനിയ്ക്കു ആകെ ലഭിച്ചതെന്നും താരം അറിയിച്ചു. കരാറിന്റെ ചിത്രങ്ങൾ ഉൾപ്പെടെയാണ് താരംപുറത്തു വിട്ടിരിക്കുന്നത്.English summary
jinu joseph facebook post about sudani from nigeria controversy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X