»   »  ''നേരമായി നിലാവിലീ ജാലകം തുറന്നീടാം'' ശ്രേയാ ഘോഷാലിന്റെ ശബ്ദമാധുര്യത്തിൽ പൂമരത്തിലെ പുതിയ പാട്ട്

''നേരമായി നിലാവിലീ ജാലകം തുറന്നീടാം'' ശ്രേയാ ഘോഷാലിന്റെ ശബ്ദമാധുര്യത്തിൽ പൂമരത്തിലെ പുതിയ പാട്ട്

Written By:
Subscribe to Filmibeat Malayalam

കളിദാസ് ജയറാം മലയാളത്തിൽ നായികനായി അരങ്ങേറ്റം കുറിച്ച പൂമരത്തിലെ ശ്രേയ ഘോഷൻ പാടിയ ഗാനം പുറത്ത്. നേരമായി നിലാവിലീ ജാലകം എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. അജീഷ് ദാസന്റെ വരികൾക്ക് ഫൈസൽ റാസിയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. പൂമരത്തിലെ മൂന്ന് വീഡിയോഗാനങ്ങളാണ് ഇതുവരെ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിലെ പാട്ടുളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. പുറത്തിറങ്ങിയ രണ്ടു ഗാനങ്ങളും രചിച്ചരിക്കുന്നത് അജീഷ് ദാസ് തന്നെയാണ്.

poomaram

സൗബിനും മമ്മൂട്ടിയും തമ്മിൽ ഒരു ബന്ധമുണ്ട്! എന്താണെന്ന് അറിയാമോ? താരം പറയുന്നതിങ്ങനെ...


സംഗീതത്തിന് ഏറെ പ്രധാന്യം നൽകി കൊണ്ട് ഒരുങ്ങിയ ചിത്രമാണ് എബ്രിഡ് ഷൈന്റെ പൂമരം. കോളേജ് ക്യാമ്പസ് പശ്ചാത്തലമാക്കി ഒരുക്കിയ പുമരം ഇതുവരെ കണ്ട ക്യാമ്പസ് ചിത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു. ചിത്രം തീയേറ്ററുകളിൽ എത്തുന്നതിനും മുൻപ് തന്നെ പൂമരത്തിലെ പാട്ടുകൾ പ്രേക്ഷകർ ഹൃദയത്തിലേറ്റിയിരുന്നു. ഫൈസല്‍ റാസി ഈണമിട്ട് ഞാനും ഞാനുമെന്റാളും എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഇതു മാത്രമല്ല പിന്നീട് പുറത്തു വന്ന ഗാനങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായിരുന്നു.


ഇന്ദ്രന്‍സേട്ടന്റെ നേട്ടത്തെ ചെറുതാക്കണോ‍,അംഗീകാരം കിട്ടുമ്പോള്‍ അപമാനിക്കുന്നത് അല്പത്തരം


1983,ആക്ഷന്‍ ഹീറോ ബിജു എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ ഒരുക്കിയ ചിത്രമായിരുന്നു പൂമരം. 2016 ൽ ചിത്രീകരണം അരംഭിച്ചുവെങ്കിലും പൂമരം തീയേറ്ററിൽ എത്തിയത് 2018 ലായിരുന്നു. ചിത്രത്തിന്റെ റിലീസ് വൈകിയതിൽ പ്രതിഷേധിച്ചു നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.


വീഡിയോ കാണാം


English summary
Shreya Ghoshal sing poomaram new song out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X