ജിയോ സിനിമയും ഡിസ്‌നി + ഹോട്ട്‌സ്റ്റാറും ലയിച്ചു; ഇനി 'ജിയോഹോട്ട്‌സ്റ്റാര്‍'; പുതിയ പ്ലാനുകള്‍ ഇങ്ങനെ

ഒടിടി രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു. ഇന്ത്യന്‍ ഒടിടി രംഗത്തെ ഏറ്റവും വലിയ ബ്രാന്റുകളില്‍ രണ്ടെണ്ണമായ ജിയോ സിനിമയും ഡിസ്‌നി പ്ലസ് ഹോട്ട് സറ്റാറും ലയിച്ചു. പുതിയ പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്‌സ്റ്റാറിന്റെ ലോഞ്ചോടെയാണ് ലയനം പൂര്‍ത്തിയായിരിക്കുന്നത്. രണ്ട് പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള ഷോകള്‍ ഇനി ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും. പുതിയ ലോഗോയും ലോഞ്ച് ചെയ്തിട്ടുണ്ട്.

ഇതോടെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പ്ലാറ്റ്‌ഫോമായി മാറാനുള്ള ഒരുക്കത്തിലാണ് ജിയോഹോട്ട്‌സ്റ്റാര്‍. സ്റ്റാര്‍ ഇന്ത്യയും വയാകോം 18 നും ഈയ്യടുത്താണ് കൈ കോര്‍ക്കുകയും ജിയോ സറ്റാറിന് രൂപം കൊടുക്കുകയും ചെയ്തത്. ജിയോ സിനിമയും ഡിസ്‌നി + ഹോട്ട്‌സ്റ്റാറും ലയിച്ചതോടെ ജിയോ ഹോട്ട്‌സ്റ്റാറിലെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 50 കോടി പിന്നിട്ടിരിക്കുകയാണ്.

JioHotstar

കഴിഞ്ഞ ആഴ്ച ജിയോ സിനിമ തങ്ങളുടെ പഴയ പ്ലാനായ പ്രതിമാസം 29 രൂപയുടെ പ്ലാന്‍ നിര്‍ത്തി വച്ചിരുന്നു. ഇത് പുതിയ പ്ലാനുകളുടെ വരവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇടയൊരുക്കുകയും ചെയ്തിരുന്നു. അതേസമയം നിലനവില്‍ ജിയോ സിനിമയും ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറും ഉപയോഗിക്കുന്നവര്‍ക്ക് തടസങ്ങളൊന്നും കൂടാതെ തന്നെ പുതിയ പ്ലാറ്റ്‌ഫോമിലേക്ക് മാറാനും നിലവിലെ പ്ലാന്‍ തുടരാനും സാധിക്കും.

ഈ ലയനത്തോടെ ഇന്ത്യന്‍ വിനോദ രംഗത്തെ മാത്രമല്ല, അന്താരാഷ്ട്ര തലത്തിലുള്ള ഷോകളും സിനിമകളുമൊക്കെ ഒരു കുടക്കീഴില്‍ ലഭ്യമാകും. ഡിസ്‌നി, എന്‍ബിസിയുണിവേഴ്‌സ്, പീകോക്ക്, വാര്‍ണര്‍ ബ്രോസ്, ഡിസ്‌കവറി എച്ച്ബിഒ, പാരാമൗണ്ട് തുടങ്ങിയവെല്ലാം ഒരേ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും. ഇത്രയും ബൃഹത്തായൊരു ലയനം ഒടിടി മേഖലയില്‍ ഇതാദ്യമായാണ് സംഭവിക്കുന്നത്.

ജിയോ ഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍

മൊബൈല്‍, സൂപ്പര്‍, പ്രീമിയം പ്ലാനുകളാണ് ജിയോഹോട്ട്‌സ്റ്റാറില്‍ ലഭ്യമാവുക. പ്രതിമാസവും മൂന്ന് മസത്തേക്കും പ്ലാനുകള്‍ ലഭ്യമാണ്.

- 149 രൂപയ്ക്ക് മൂന്ന് മാസത്തേക്കും 499 രൂപയ്ക്ക് (പരസ്യമുള്‍പ്പടെ) മൊബൈല്‍ പ്ലാന്‍. ഒരു മൊബൈലിന് വേണ്ടി മാത്രമുള്ള പ്ലാനാണിത്.

- മൂന്ന് മാസത്തേക്ക് 299, ഒരു വര്‍ഷത്തേക്ക് 899 രൂപയ്ക്ക് ( പരസ്യമുള്‍പ്പടെ) രണ്ട് ഡിവൈസുകളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന പ്ലാന്‍. ഒരു മൊബൈലും ഒരു ഡെസ്‌ക്ടോപ്പോ ടിവിയോ ഇതില്‍ ഉള്‍പ്പെടുത്താം.

- മാസം 299 രൂപയ്ക്കും മൂന്ന് മാസത്തേക്ക് 499 രൂപയ്ക്കും വര്‍ഷം 1499 രൂപയ്ക്കുമുള്ള പ്ലാന്‍. പരസ്യം ഉണ്ടായിരിക്കില്ല. നാല് ഡിവൈസുകളില്‍ ഉപയോഗിക്കാന്‍ സാധിക്കും.

Read more about: hotstar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X