ദേശീയ ഗാനത്തിന് സല്യൂട്ട് അടിച്ച് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ജോഷ് ആപ്പ്

ചരിത്രം കുറിച്ച് ജോഷ് ആപ്പ്. ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കി ജോഷ് ഷോര്‍ട്ട് വീഡിയോ ആപ്പ്. ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഷോര്‍ട്ട് വീഡിയോ ആപ്പ് ആയ ജോഷ് 2021 സെപ്തംബര്‍ ഒമ്പതിന് പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ദേശീയ ഗാനത്തിന് ആളുകള്‍ സല്യൂട്ട് ചെയ്യുന്ന ഏറ്റവും വലിയ ഓണ്‍ലൈന്‍ വീഡിയോ ഒരുക്കിയാണ് ജോഷ് റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയിരിക്കുന്നത്. ഓഗസ്റ്റ് 10 മുതല്‍ 15 വരെയായി നടത്തിയ #SaluteIndia ക്യാംപയിന്റെ ഭാഗമായാണ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയുടെ 75-ാം സ്വതന്ത്ര്യ വര്‍ഷത്തിന്റെ ആഘോഷത്തിന്റെ ഭാഗമായിരുന്നു ക്യാംപയിന്‍.

സമൂഹത്തില്‍ നിലനില്‍ക്കുന്ന വിവേചനങ്ങള്‍ക്കും ബാല വേലയ്ക്കും അഴിമതിക്കും സ്ത്രീധനത്തിനും മറ്റും എതിരെ ബോധവത്കരണം നല്‍കുന്ന വീഡിയോയാണ് ക്യാംപയിന്റെ ഭാഗമായി ഒരുക്കേണ്ടിയിരുന്നത്. അഞ്ച് സെക്കന്റില്‍ കുറയാത്ത ദൈര്‍ഘ്യമുള്ള വീഡിയോയുടെ പശ്ചാത്തലത്തില്‍ ദേശീയ ഗാനവും ഒടുവില്‍ സല്യൂട്ടും വേണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ഇത്തരത്തിലാണ് ജോഷ് ഈ നേട്ടത്തിലേക്ക് എത്തിയത്.

Josh App

രാജ്യത്തുടനീളമുളള്ള ക്രിയേറ്റര്‍മാരും യൂസര്‍മാരും കൈകോര്‍ത്തപ്പോള്‍ തയ്യറായാത് 29529 വീഡിയോകളായിരുന്നു. ഇതോടെ 23529 ന്റെ മുന്‍ റെക്കോര്‍ഡാണ് ജോഷ് തകര്‍ത്തത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ജില്ലാ അഡ്മിനിസ്‌ട്രേഷന്റെ കീഴിലുള്ള ടൂറിസം ആന്റ് കള്‍ച്ചര്‍ വകുപ്പിന്റെ പേരിലായിരുന്നു നേരത്തെ റെക്കോര്‍ഡാണ്. 2021 ഫെബ്രുവരി നാലിനായിരുന്നു അവര്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ അഭിമാനവും സന്തോഷവും തോന്നുവെന്നാണ് ജോഷ് ക്രിയേറ്റര്‍ ആന്റ് കണ്ടന്റ് എക്കോ സിസ്റ്റം വിഭാഗം തലവന്‍ സുന്ദര്‍ വെങ്കട്ടരാമന്‍ പറഞ്ഞത്.

sonu

സമൂഹത്തില്‍ നിലനില്‍ക്കുന്ന ദുഷിപ്പുകള്‍ക്കെതിരെ ആളുകളില്‍ ബോധവത്കരണം നടത്താനുള്ള തങ്ങളുടെ പ്രതിബദ്ധതയുടേയും ശ്രമത്തിന്റേയും തെളിവാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ക്രിയേറ്റര്‍മാര്‍ക്കും യൂസര്‍മാര്‍ക്കും ക്യാംപയിന്റെ ഭാഗമായവര്‍ക്കെല്ലാം നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു. തങ്ങളുടെ കാഴ്ചപ്പാട് യഥാര്‍ത്ഥ്യമാക്കി മാറ്റുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

More from Filmibeat

Read more about: record
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X