ജോഷിലൂടെ സുവര്‍ണാവസരം നേടി ഭൂമിക മോദി; ഐഫയില്‍ സല്‍മാനുമായി കൂടിക്കാഴ്ച

തുടക്കം മുതല്‍ക്കു തന്നെ ഷോര്‍ട്ട് വീഡിയോ ക്രിയേഷന്‍ രംഗത്ത് പുതിയ മേച്ചില്‍പുറങ്ങള്‍ തേടുകയാണ് ജോഷ്. ഭാഷകളുടേയും കണ്ടന്റേയും കാര്യത്തില്‍ ജോഷ് പുലര്‍ത്തുന്ന വൈവിധ്യം തന്നെയാണ് ഈ മേഖലയിലെ മറ്റുള്ളവരില്‍ നിന്നും ജോഷിനെ വ്യത്യസ്തരും മുന്‍നിരക്കാരുമാക്കുന്നത്.

ജോഷിലെ കണ്ടന്റ് ക്രിയേറ്റര്‍മാരെ തേടി എന്നും സുവര്‍ണാവസരങ്ങള്‍ എത്താറുണ്ട്. ഇപ്പോഴിതാ ജാക്ക് പോട്ട് അടിച്ചിരിക്കുകയാണ് ജോഷ് താരമായ ഭൂമിക മോദിയ്ക്ക്. ജോഷിലെ ഹിന്ദിക്കാര്‍ക്കിടയിലെ താരമാണ് ഭൂമിക. താരത്തെ തേടിയെത്തിയിരിക്കുന്നത് അബുദാബിയില്‍ നടക്കുന്ന ഐഫ അവാര്‍ഡില്‍ പങ്കെടുക്കാനുള്ള അവസരമാണ്. ജൂണ്‍ രണ്ട് മുതല്‍ നാല് വരെയാണ് പരിപാടി നടക്കുന്നത്.

Josh

ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന വേദിയില്‍ വച്ച് സല്‍മാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരവും ഭൂമിയെ തേടിയെത്തുന്നുണ്ട്. സൂമ്പ ട്രെയിനര്‍ ആയ ഭൂമിക തീയേറ്റര്‍ ആര്‍ട്ടിസ്റ്റും മോട്ടിവേഷണല്‍ സ്പീക്കറുമാണ്. മിസിസ് മഹാരാഷ്ട്ര, മിസിസ് ഇന്ത്യ വേള്‍ഡ് തുടങ്ങിയ പട്ടങ്ങളും നേടിയിട്ടുണ്ട്. 2017 ല്‍ ഗുജറാത്തിലെ ആദ്യത്തെ ഗര്‍ബ ക്യൂനുമായിരുന്നു ഭൂമിക.

Josh

പരസ്യ ചിത്രങ്ങളില്‍ മാധുരി ദീക്ഷിത്, മലൈക അറോറ എന്നിവര്‍ക്കൊപ്പം അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ഭൂമിക. ജോഷിലെ സജീവ സാന്നിധ്യമായ ഭൂമിക നിരവധി ബ്രാന്റ് കൊളാബൊറേഷനുകളുടേയും ഭാഗമായിട്ടുണ്ട്. മദര്‍ തെരേസ പുരസ്‌കാരം, ദാദ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് തുടങ്ങിയവ നേടിയ താരം കൂടിയാണ് ഭൂമിക. ഡാന്‍സ്, ബ്യൂട്ട്, ഫാഷന്‍ രംഗങ്ങളിലുള്ള വീഡിയോകളാണ് ഭൂമിക ഒരുക്കാറുള്ളത്.

Josh

''എന്നെ മോദി എന്നു വിളിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. അച്ചാ ദിന്‍ വരുമെന്നതില്‍ ഞാനും വിശ്വസിക്കുന്നു. എന്റെ ജോലിയുടെ കാര്യത്തില്‍ ഞാന്‍ കൃത്യനിഷ്ഠ പാലിക്കാറുണ്ട്. ഭാര്യ, അമ്മ, ഡാന്‍സര്‍ എന്നിങ്ങനെ പല റോളുകളും ഞാന്‍ ഒരേസമയം ഭംഗിയായി തന്നെ ചെയ്യാറുണ്ട്. കര്‍മയില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. നല്‍കുന്നതെന്നതാണോ അതാണ് നമുക്ക് ലഭിക്കുക. സ്നേഹം, സന്തോഷം, പോസിറ്റി എന്നിവ എനിക്ക് ചുറ്റും പടര്‍ത്തുക എന്നതാണ് എന്റെ ദൗത്യം'' ഭൂമിക പറയുന്നത്.

ജോഷിനോടൊപ്പമുള്ള എന്റെ യാത്ര വളരെ രസകരമായ ഒന്നായിരുന്നു. ഒരുപാട് അവസരങ്ങള്‍ നല്‍കുന്നൊരു പ്ലാറ്റ്ഫോമാണ് ജോഷ്. എന്റെ താല്‍പര്യം വളര്‍ത്തുന്നതിലും ആളുകളെ അതിലൂടെ പ്രചോദിപ്പിക്കാനും ജോഷ് സഹായിച്ചിട്ടുണ്ട്.

Josh

Josh

Recommended Video

വന്നു പറഞ്ഞാൽ റോബിനെ ഞാൻ കെട്ടിച്ചുകൊടുക്കും | Bigg Boss Malayalam Dilsha's Brother Reveals
വിവിധ ബ്രാന്റുകളുമായി കൊളാബറേറ്റ് ചെയ്യാനുള്ള അവസരം ആവേശം പകരുന്ന ഒന്നാണ്. കൊളാബുകള്‍ പുതിയ പുതിയ കസ്റ്റമേഴ്സിനെ കണ്ടെത്താന്‍ സഹായിക്കുന്നുണ്ട്. പുതിയ ബ്രാന്റുകളെക്കുറിച്ച് അറിയാം. എന്നെ തന്നെ എന്റെ കണ്ടന്റുകളിലൂടെ പ്രതിഫലിപ്പിക്കാനും വ്യുവേഴ്സിനെ കൂട്ടാനും സാധിക്കുമെന്നും ഭൂമിക പറയുന്നത്.

ഭൂമികയുടെ ജോഷ് പേജ് കാണാം: https://share.myjosh.in/profile/43708daf-146e-4893-a337-b5bd187cb2d4?u=0xb1d839c7b2674422

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X