ജോഷ് മ്യൂസിക് വീഡിയോയില്‍ ആവേശം പകരാന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ഹന്‍സികയും
വീഡിയോ കണ്ടന്റ് ക്രിയേഷന്‍ രംഗത്ത് ഒരു വലിയ കുതിപ്പ് തന്നെ നടത്തിയിരിക്കുകയാണ് ജോഷ് ആപ്പ്. ജോഷിലൂടെ ഇന്ന് പല ഭാഷകളിലുള്ള പല തരത്തിലുള്ള വീഡിയോ കണ്ടന്റുകള്‍ കേവലം ഒരു ക്ലിക്ക് അകലെയുണ്ട്. സ്വന്തമായി വീഡിയോകള്‍ ക്രിയേറ്റ് ചെയ്യാനും അത് അപ്പ്‌ലോഡ് ചെയ്യാനുമുള്ള അവസരത്തോടൊപ്പം ജോഷ് നല്‍കുന്നത് രാജ്യത്തിലെ തന്നെ അടുത്ത സെന്‍സേഷനായി മാറാനുള്ള അവസരം കൂടിയാണ്. തങ്ങളുടെ മേഖലയില്‍ ക്രിയാത്മകമായ വീഡിയോകള്‍ ചെയ്യാനുള്ള അവസരം തരുന്നതിനോടൊപ്പം വലിയ ഇവന്റുകള്‍ സംഘടിപ്പിച്ചും കണ്ടന്റ് ക്രിയേഷന്‍ രംഗത്ത് സാധ്യമാകുന്ന തരത്തിലെല്ലാം ശക്തമായ സാന്നിധ്യമായി മാറിയിരിക്കുകയാണ് ജോഷ് ഇന്ന്.
സോഷ്യല്‍ മീഡിയയുടെ ഈ കാലത്ത് ലോകം പിക്ചര്‍ പെര്‍ഫെക്ടായി മാറാന്‍ ശ്രമിക്കുമ്പോള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അവരുടെ യഥാര്‍ത്ഥ്യത്തില്‍ നിന്നുകൊണ്ട് തന്നെ യാതൊരു ഫില്‍റ്ററുകളോ ഇഫക്ടുകളോ ഇല്ലാതെ ജീവിതം ആസ്വദിക്കാനാണ് ജോഷ് പരിശീലിപ്പിക്കുന്നത്. കാരണം സൗന്ദര്യം എന്നത് കാഴ്ചക്കാരുടെ കണ്ണിലാണുള്ളതെന്നത് കൊണ്ട് തന്നെ.
ഈ ചിന്തയെ ആഘോഷിക്കാന്‍ വേണ്ടി പുതിയൊരു വഴിയുമായി എത്തിയിരിക്കുകയാണ് ജോഷ്. #റിയല്‍ഹേ എന്ന പേരില്‍ പുതിയ ക്യാംപയിനിലൂടെയാണ് ജോഷ് ഇത് സാധ്യമാക്കുന്നത്. പിക്ചര്‍ പെര്‍ഫെക്ട് ആവുക എന്നതിന്റെ സമ്മര്‍ദ്ദമില്ലാതെ യഥാര്‍ത്ഥ നിങ്ങളെ ആഘോഷമാക്കാനാണ് ജോഷ് പറയുന്നത്. ഫില്‍റ്ററുകളുടേയും എഫ്കടുകളുടേയും ലോകത്തിന് വിട. ടെയിലര്‍ മേഡ് മൊമന്റുകള്‍ക്ക് പകരം യഥാര്‍ത്ഥ ജീവിതത്തെ ആശ്ലേഷിക്കുകയാണ് ജോഷ്.

ഇതിന്റെ ഭാഗമായി ജോഷ് ഒരുക്കിയിരിക്കുന്ന വീഡിയോയില്‍ അവതരിപ്പിക്കുന്നത് ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയേയും ഹന്‍സിക മോട്ട്വാനിയേയുമാണ്. സാജിദ്-വാജിദ് ജോഡിയിലെ സാജിദ് ആണ് മ്യൂസിക് വീഡിയോയ്ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്. മെയ് നാലിനാണ് വീഡിയോയുടെ ലോഞ്ചിംഗ് നടക്കുക.
ഇതിന്റെ ഭാഗമായി ജോഷ് ഇന്‍ഫ്‌ളുവേഴ്‌സ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിക്കുകയുും സാധാരണക്കാരുമായി ചേര്‍ന്ന് വേറിട്ട കണ്ടന്റുകള്‍ ഒരുക്കുകയും ചെയ്യുന്നതാണ്. ഡാന്‍സ്, ഭക്ഷണം, ഫാഷന്‍, ഫിറ്റ്‌നസ്, എന്റര്‍ടെയ്‌മെന്റ്, തുടങ്ങിയ മേഖലകളില്‍ നിന്നുമുള്ളതായിരിക്കും കണ്ടന്റുകള്‍.
'വിരല്‍ത്തുമ്പില്‍ സുവര്‍ണലോകം'
ഇനി കാത്തിരിക്കുന്നതെന്തിന്? ഈ ക്യാംപയിന്റെ ഭാഗമാവുകയും വലിയ സമ്മാനങ്ങള്‍ സ്വന്തമാക്കുകയും ചെയ്യൂ. #RealHai എന്ന ഹാഷ്ടാഗോടൂ കൂടി നിങ്ങളൊരുക്കിയ വീഡിയോ അപ്പ്‌ലോഡ് ചെയ്യുക മാത്രം ചെയ്താല്‍ മതിയാകും. അബുദാബിയിലെ ഐഐഎഫ്എ അവാര്‍ഡിലേക്കുള്ളൊരു ഗോള്‍ഡന്‍ ടിക്കറ്റോ, ഐപില്‍ 2022 ല്‍ നിങ്ങളുടെ പ്രിയപ്പെട്ട ടീമിനെ സപ്പോര്‍ട്ട് ചെയ്യാനുള്ളൊരു അവസരമോ നിങ്ങളെ തേടിയെത്തും.


Click it and Unblock the Notifications