Just In
- 17 min ago
പ്രായം കുറഞ്ഞത് പോലെ, മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
- 33 min ago
കാര്‍ത്തികദീപത്തിലെ പവിത്ര വിവാഹിതയായി, അമൃത ഇനി പ്രശാന്തിന് സ്വന്തം, ചിത്രങ്ങള്‍ വൈറലാവുന്നു
- 50 min ago
അമൃത സുരേഷിനെ വല്ലാതെ വേദനിപ്പിച്ച കാര്യമായിരുന്നു അത്, അന്നത്തെ തുറന്നുപറച്ചില്‍ വൈറല്‍
- 1 hr ago
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
Don't Miss!
- News
കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി
- Sports
IPL 2021: അസ്ഹര്‍ മുതല്‍ അര്ജുന് വരെ- മുഷ്താഖ് അലിയില്‍ മിന്നിച്ചവര്ക്കായി ഓഫര്‍ ഉറപ്പ്
- Finance
ഇന്ത്യൻ ഓയിൽ തത്കാൽ സേവനം: ബുക്ക് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തും
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അമ്മയിലെ ജനപ്രതിനിധികളുടെ തീരുമാനമറിയട്ടെ! എന്നിട്ട് വേണം എനിക്ക് നിലപാടെടുക്കാന്‍: ജോയ് മാത്യൂ
അമ്മ സംഘടനയില്‍ നിന്ന് നാല് നടിമാര്‍ രാജിവെച്ചതില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യൂ. നടിമാരെ പിന്തുണച്ച് മന്ത്രിമാരും ജനപ്രതിനിധികളുമെല്ലാം രംഗത്തെത്തിയ സാഹചര്യത്തിലാണ് ജോയ് മാത്യൂവും എത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ അമ്മയിലെ ജനപ്രതിനിധികളായ താരങ്ങളുടെ നിലപാട് അറിഞ്ഞ ശേഷം താന്‍ പ്രതികരിക്കാമെന്നാണ് ജോയ് മാത്യു പറഞ്ഞിരിക്കുന്നത്.
തീവണ്ടി റിലീസ് വീണ്ടും മാറ്റി! എന്നോടെങ്കിലും ഒന്ന് നേരത്തെ പറയാമായിരുന്നുവെന്ന് ടൊവിനോ!!
സംഘടനയ്ക്കുളിലെ പ്രശ്നങ്ങള്‍ സംഘടനക്കുളളില്‍ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും പരിഹരിക്കുകയും ചെയ്യലാണല്ലോ ജനാധിപത്യരീതി. രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങി പത്രപ്രവര്‍ത്തക യൂണിയനില്‍ വരെ നടക്കുന്ന കാര്യങ്ങള്‍ സംഘടനയ്ക്കു പുറത്ത് ചര്‍ച്ച ചെയ്യാറില്ലലോ. ഇതും അതുപോലെ കണ്ടാല്‍ മതിയെന്നും ജോയ്മാത്യൂ പറഞ്ഞു. തന്റെ പുതിയ വെബ്സ്റ്റൈറ്റില് പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞിരിക്കുന്നത്.

പപ്പുവിന്റെ ഡയലോഗ്!
ദാ ഇപ്പൊ ശരിയാക്കിത്തരാം''എന്നത് സിനിമയിലെ കുതിരവട്ടം പപ്പുവിന്റെ ഡയലോഗ് ആയിരിക്കാം. എന്നാല്‍ അത് ശരിക്കും നമ്മളെ വിശ്വസിപ്പിച്ചത്
എല്ലാം ശരിയാക്കാം എന്ന് ഇടതുപക്ഷം പറഞ്ഞപ്പൊഴാണ്. ഞാനും അത് വിശ്വസിച്ച് അതോടൊപ്പം നിന്നു. അതാണല്ലോ അതിന്റെ ഒരു ശരി.''അമ്മ'' എന്നത് ഞാന്‍ കൂടി തൊഴിലെടുക്കുന്ന മേഖലയിലെ ഒരു സംഘടനയാണ്. അതില്‍ മുതലാളിമാര്‍ മുതല്‍ ക്ലാസ് ഫോര്‍ ജീവനക്കാര്‍ വരെയുണ്ട് ,നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളെ പ്പോലെയൊക്കെത്തന്നെ. ജോയ് മാത്യൂ പറയുന്നു.

ഇതും അതുപോലെ കണ്ടാല്‍ മതി
അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഒരു സംഘടനയാണ് അത്- സംഘടനക്കുള്ളിലെ പ്രശ്നങ്ങള്‍ സംഘടനക്കുള്ളില്‍ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും പരിഹരിക്കുകയും ചെയ്യലാണല്ലോ ജനാധിപത്യരീതി. രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങി പത്രപ്രവര്‍ത്തക യൂണിയനില്‍ വരെ നടക്കുന്ന കാര്യങ്ങള്‍ സംഘടനക്കു പുറത്ത് ചര്‍ച്ച ചെയ്യാറില്ലല്ലോ. ഇതും അതുപോലെ കണ്ടാല്‍ മതി. സംഘടനയില്‍ വിശ്വാസമില്ലാത്തവര്‍ക്ക്
രാജിവെക്കുന്നതിനും അവകാശമുണ്ട്. അങ്ങിനെ ''അമ്മ'' യിലെ നാല് അംഗങ്ങള്‍ രാജി വെച്ചതിന്റെ പശ്ചാത്തലത്തില്‍ എന്റെ പ്രതികരണം എന്തുകൊണ്ട് വന്നില്ല എന്ന് സ്വാഭാവികമായും എന്നെ അറിയുന്നവരും ചൊറിയുന്നവരും ചോദിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ എനിക്ക് പറയുവാനുള്ളത് ഇതാണ്.

നടികള്‍ക്ക് ലഭിച്ച പിന്തുണ
നേരത്തെ ഞാന്‍ പറഞ്ഞല്ലോ എല്ലാം ശരിയാവും എന്ന് വിശ്വസിച്ച് പോയ ഒരാളെന്ന നിലക്ക് രാജിവെച്ച് പുറത്തുപോയ നടികളെ അനുമോദിച്ചും പിന്തുണച്ചും മുതിര്‍ന്ന കമ്മ്യൂണിസ്റ് നേതാവ് ബഹുമാനപ്പെട്ട വി.എസ്,പാര്‍ട്ടി സഖാക്കളായ എം.എ ബേബി,ധനകാര്യ മന്ത്രി ശ്രീ തോമസ് ഐസക്,ശ്രീ കാനം രാജേന്ദ്രന് തുടങ്ങിയവര്‍ രാജിവെച്ച നടികള്‍ക്ക് പിന്തുണയുമായി രംഗത്ത് വന്നു.

എന്റെ നിലപാട്
ഇത്തരുണത്തില്‍ സംഘടനയുടെ പ്രസിഡന്റ് കൂടിയായിരുന്ന ഇടത് പക്ഷ എംപി യായ സഖാവ് ഇന്നസെന്റ്,ഇടതുപക്ഷ എംഎല്‍എമാരായ ശ്രീ മുകേഷ്,ശ്രീ ഗണേഷ് കുമാര്‍ എന്നിവര്‍ ഇക്കാര്യത്തില്‍ എന്ത് നിലപാടെടുക്കും എന്ന് ഉറ്റു നോക്കുന്ന ഒരു ക്ലാസ് ഫോര്‍ ജീവനക്കാരനാണ് ഞാന്‍. അവര്‍ എടുക്കുന്ന നിലപാട് അറിഞ്ഞിട്ടു വേണം എനിക്കൊരു തീരുമാനമെടുക്കാന്‍ താമസിയാതെ അതുണ്ടാവും എന്ന് മാത്രം ഇപ്പോള്‍ പറയാം.ജോയ് മാത്യു തന്റെ കുറിപ്പില്‍ പറഞ്ഞു.