ജൂനിയർ എൻ.ടി.ആറിന് എന്ത് പറ്റി? ആരാധകരെ ആശങ്കയിലാക്കി നടന്റെ പുതിയ ചിത്രങ്ങൾ

തെലുങ്ക് സിനിമയിലെ പ്രശസ്ത കുടുംബമായ നന്ദമുരിയിലെ ഇലമുറക്കാരനായി ടോളിവുഡിലേക്ക് പ്രവേശിച്ച ജൂനിയർ എൻ‌ടി‌ആർ, ഇന്ന് ഏറ്റവും ആരാധകരുള്ള താരമാണ്. സ്റ്റുഡന്റ് നമ്പർ 1 മുതൽ ആർ‌.ആർ‌.ആർ വരെ, തന്റെ സിനിമകൾക്ക് വേണ്ടി ഒരുപാട് പരീക്ഷണങ്ങൾ നടത്തുന്ന നടൻ കൂടിയാണ് അദ്ദേഹം. തുടക്കത്തിൽ വണ്ണം ഉള്ളതിന്റെ പേരിൽ ഏറെ വിമർശനങ്ങളും പരിഹാസങ്ങളും നേരിട്ടുവെങ്കിലും, തന്റെ അർപ്പണബോധവും കഠിനാധ്വാനവും കൊണ്ട് വലിയ മാറ്റങ്ങൾ തന്റെ രൂപത്തിലും ഭാവത്തിലും കൊണ്ട് വരാൻ താരക് എന്ന പേരിൽ അറിയപ്പെടുന്ന നടന് കഴിഞ്ഞു.

പക്ഷെ അടുത്തിടെയായി, ഏറെ മെലിഞ്ഞ രൂപത്തിലാണ് ജൂനിയർ എൻ.ടി.ആർ പലയിടത്തും പ്രത്യക്ഷപ്പെടാറുള്ളത്. തന്റെ എനെർജി കൊണ്ടും, സ്‌ക്രീൻ പ്രെസൻസ് കൊണ്ടും പേരുകേട്ട ദേവര താരം ഇപ്പോൾ അസാധാരണമാംവിധം മെലിഞ്ഞും ക്ഷീണിതനുമായിട്ടാണ് കാണപ്പെടുന്നത്. അടുത്തിടെ, തന്റെ ബന്ധുവായ നർനെ നിതിന്റെ വിവാഹത്തിൽ നിന്നുള്ള ഫോട്ടോകൾ ഇന്റർനെറ്റിൽ വൈറൽ ആയതോടെയാണ് തെലുങ്ക് സൂപ്പർതാരത്തിന്റെ മെലിഞ്ഞ രൂപം വൈറൽ ആയത്. ഇതോടെ, അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയെ കീഴടക്കുകയാണ്.

Jr NTR now and then
Photo Credit: Wellu, Twitter / Filmibeat

എല്ലാം ഉത്തരവാദിത്തത്തോടെ ചെയ്യുന്ന ആൾ, ഏറ്റവും ദേഷ്യം ഇത്തരക്കാരോട്: അഹാനയുടെ ഇഷ്ടങ്ങൾ ഇങ്ങനെയാണ്

ഭാര്യ ലക്ഷ്മി പ്രണതിക്കും മക്കളായ ഭാർഗവ് റാമിനും, അഭയ് റാമിനും ഒപ്പം ഹൈദരാബാദിൽ നടന്ന വിവാഹത്തിൽ പങ്കെടുത്ത താരം, വളരെ ദുർബലനായിട്ടാണ് ഫോട്ടോകളിൽ കാണപ്പെട്ടത്. ചടങ്ങിന്റെ വിഡിയോകളിലെ താരകിന്റെ എനർജിയും ഊഷ്മളതയും ആരാധകർ ആസ്വദിച്ചെങ്കിലും, അദ്ദേഹത്തിന്റെ അസ്വസ്ഥവും ക്ഷീണിതവുമായ രൂപം അവർക്ക് ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഈ മാറ്റം അസുഖം മൂലമാണോ അതോ അദ്ദേഹത്തിന്റെ അടുത്ത വലിയ പ്രോജക്റ്റിനുള്ള തയ്യാറെടുപ്പ് മൂലമാണോ എന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്.

Jr NTR in RRR
Photo Credit: Filmibeat

പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന പുതിയ പീരീഡ് ആക്ഷൻ ചിത്രത്തിനു വേണ്ടിയാണ് എൻ‌ടി‌ആറിന്റെ ഈ വലിയ മേക്കോവർ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡ്രാഗൺ എന്നാണ് ഈ പ്രോജെക്ടിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. കട്ടിയുള്ള താടിയും മെലിഞ്ഞ ശരീരവുമായി പ്രത്യക്ഷപ്പെട്ട നടൻ ഈ വേഷത്തിനായി തീവ്രമായ ശാരീരിക പരിവർത്തനത്തിന് വിധേയനായതായി റിപ്പോർട്ടുകൾ ഉണ്ട്. അടുത്തിടെ പുറത്തിറങ്ങിയ വാർ 2ലെ അദ്ദേഹത്തിന്റെ മെലിഞ്ഞ രൂപത്തെ ആരാധകർ ആദ്യം വിമർശിച്ചിരുന്നുവെങ്കിലും, ഈ മാറ്റം അദ്ദേഹത്തിന്റെ കലാസൃഷ്ടിയോടുള്ള സമർപ്പണത്തിന്റെ ഭാഗമാണെന്ന് പലരും വിശ്വസിക്കുന്നു.

ഇപ്പോൾ പുറത്തു വരുന്ന റിപോർട്ടുകൾ സത്യമാണെങ്കിൽ, ഡ്രാഗൺ എന്ന സിനിമയിൽ ഒന്നിൽ കൂടുതൽ ലുക്കിൽ പ്രത്യക്ഷപ്പെടാൻ തയ്യാറെടുക്കുകയാണ് ജൂനിയർ എൻ.ടി.ആർ. അതിനായാണ് താരം ഇത്രയേറെ ഭാരം കുറച്ചതെന്നാണ് സൂചന. എന്നാൽ ചില സോഷ്യൽ മീഡിയ ഗോസിപ്പ് പേജുകൾ പറയുന്നത് സത്യമാണെങ്കിൽ, ഇപ്പോൾ ബോളിവുഡിൽ പലരും പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒസമ്പിക് എന്ന മരുന്ന് വണ്ണം കുറയ്ക്കാനായി ഉപയോഗിച്ചതാണ്, താരകിന്റെ ഈ പുതിയ തേജസ്സ് നഷ്ടപെട്ട ലുക്കിന് പിന്നിൽ.

എന്തായാലും, ദേവരയുടെ രണ്ടാം ഭാഗം ഷൂട്ടിങ് തുടങ്ങുമ്പോഴേക്ക് താരം പഴയ രൂപത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. പക്ഷെ താരമോ, അദ്ദേഹവുമായി ബന്ധപ്പെട്ടവരോ ഇത് വരെ ഈ രൂപമാറ്റത്തിന് പിന്നിലുള്ള കാരണങ്ങളെ കുറിച്ചോ, ഗോസിപ്പുകൾക്ക് പിന്നിലെ സത്യത്തെ കുറിച്ചോ, മനസ്സ് തുറന്നിട്ടില്ല.

More from Filmibeat

Read more about: jr ntr rrr
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X