Don't Miss!
- Lifestyle
നിങ്ങളുടെ പ്രണയം നീണ്ട് നില്‍ക്കുമോ: പക്വതയുള്ള പങ്കാളിയെ തിരിച്ചറിയാം
- News
യുഎഇയില്‍ കനത്ത മഴ തുടരുന്നു; ഗതാഗതം മന്ദഗതിയിലായി, ജാഗ്രതാ നിര്‍ദ്ദേശം
- Finance
10 വർഷത്തിമുള്ളിൽ 1 കോടി സമ്പാദിക്കാൻ മ്യൂച്വൽ ഫണ്ട് മതി; മാസത്തിൽ എത്ര രൂപ അടയ്ക്കണം
- Sports
IND vs AUS: ഞാന്‍ റെഡി, ടീമിലെടുക്കൂയെന്ന് സഞ്ജു! മടങ്ങിവരവ് മാര്‍ച്ചില്‍?
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
അമ്മയെ കൂട്ടാന്‍ വന്ന പൃഥ്വിയെ ഡ്രൈവര്‍ ആക്കിയോ? സോഷ്യല്‍ മീഡിയയ്ക്ക് ജൂഡിന്റെ മറുപടി
ഒരിടവേളയ്ക്ക് ശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് സാറാസ്. അന്ന ബെന്നാണ് ചിത്രത്തിലെ നായിക. അന്നയുടെ നാലാമത്തെ മാത്രം സിനിമയാണ് സാറാസ് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രം റിലീസ് ചെയ്യുന്നത്. മികച്ച പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടേയും മറ്റും നേടുന്നത്. ചിത്രത്തിലെ അന്നയുടെ പ്രകടനവും ചിത്രം പറയുന്ന വിഷയവുമെല്ലാം ഏറെ പ്രശംസ നേടുന്നുണ്ട്.
ഹോട്ട് ലുക്കില്‍ പാര്‍വതി; ഷോര്‍ട്ട്സില്‍ തിളങ്ങിയ ഫോട്ടോഷൂട്ട്
സണ്ണി വെയ്നാണ് ചിത്രത്തിലെ നായകന്. ചിത്രത്തില്‍ സണ്ണി അവതരിപ്പിക്കുന്ന ജീവന് എന്ന കഥാപാത്രത്തിന്റെ അമ്മയായി എത്തുന്നത് മല്ലിക സുകുമാരന്‍ ആണ്. യാഥാസ്ഥിതിക ചിന്താഗതിക്കാരിയായ അമ്മയായി മല്ലികയുടെ പ്രകടനം കലക്കിയിട്ടുണ്ടെന്നാണ് സിനിമ കണ്ടവര്‍ പറുന്നത്. ഇതിനിടെ ഒരു രംഗം ഏറെ ചര്‍ച്ചയായിരുന്നു. ചിത്രത്തിലെ ഒരു രംഗത്തിന്റെ സ്ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വിശദമായി വായിക്കാം.

ചിത്രത്തില്‍ മല്ലിക സുകുമാരന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കൂട്ടിക്കൊണ്ടു പോകാനായി വരുന്ന ഡ്രൈവറാണ് ചര്‍ച്ചാവിഷയം. ഈ ഡ്രൈവര്‍ വേഷം ചെയ്ത നടന് മല്ലികയുടെ ഇളയമകനും മലയാളത്തിലെ സൂപ്പര്‍ താരവുമായ പൃഥ്വിരാജിന്റെ രൂപസാദൃശ്യം ഉണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഷൂട്ടിംഗ് കഴിഞ്ഞ് പോകാന്‍ നിന്ന മല്ലികയെ കൊണ്ടു പോകാന്‍ വന്ന പൃഥ്വിയെ ജൂഡ് ഷൂട്ട് ചെയ്ത് സീനിലാക്കിയാതാണോ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. ഇതോടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്.

മല്ലികാമ്മ എനിക്ക് അമ്മയെപ്പോലെയാണ്. അവര്‍ക്ക് ഞാനൊരു മകനെ പോലെയാണെന്ന് പറയുന്നതിലും അഭിമാനമുണ്ട്. അതുകൊണ്ട് തന്നെ രാജു എനിക്ക് സഹദോരനെപ്പോലെയാണ്. എന്നാല്‍ സിനിമയിലെ ആ ചെറുപ്പക്കാരന് രാജുവല്ലെന്നായിരുന്നു ജൂഡിന്റെ മറുപടി. രസകരമായ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമാണ് സംവിധായകന് ഇങ്ങനെ ഒരു തീരുമാനം ആക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം. ഒരു ട്രോള്‍ പങ്കുവച്ചു കൊണ്ടായിരുന്നു സംവിധായകന് വിശദീകരണം നടത്തിയത്.

അതേസമയം സാറാസ് കൈയ്യടികളുമായി മുന്നേറുകയാണ്. അന്ന ബെന്‍, സണ്ണി വെയ്ന്‍, മല്ലിക സുകുമാരന്‍ എന്നിവര്‍ക്ക് പുറമെ ബെന്നി പി നായരമ്പലം, ധന്യ വര്‍മ, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസന്, സിജു വില്‍സണ്‍ തുടങ്ങിയ താരങ്ങള്‍ അതിഥി വേഷത്തിലും എത്തിയിട്ടുണ്ട്.
Recommended Video

ചിത്രത്തിന് എങ്ങും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു വരുന്നത്. അക്ഷയ് ഹരീഷ് ആണ് ചിത്രത്തിന്റെ രചന. ഷാന്‍ റഹ്മാന്റേതാണ് സംഗീതം. പികെ മുരളീധരനും ശാന്ത മുരളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. റിയാസ് കെ ബദര്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍. നിമിഷ് രവിയാണ് ഛായാഗ്രഹണം.
-
എനിക്ക് സങ്കടം വന്നു; മഞ്ജുവിനെ ചേർത്ത് പിടിച്ച് അമ്മ ഗിരിജ; എന്നും ഇത് പോലെ നിലനിൽക്കട്ടെയെന്ന് ആരാധകർ
-
'എത്രയും വേഗം സിനിമ തീർക്കാം, അല്ലെങ്കിൽ ഞാനീ പെൺകുട്ടിയെ പ്രണയിക്കും; അജിത്ത് ഭയന്നത് പോലെ സംഭവിച്ചു'
-
'നമുക്കെത്ര വയസ്സായാലും, അമ്മയ്ക്ക് നമ്മൾ എപ്പോഴും കുട്ടിയാണ്', അമ്മയ്ക്ക് പിറന്നാൾ സർപ്രൈസ് നൽകി താര!, വീഡിയോ