അപ്പൂ, നീയില്ലാതെ എനിക്ക് ജീവിക്കാനാകില്ല; അപര്‍ണയ്ക്ക് മെസേജ് അയച്ച ആളെക്കുറിച്ച് ജൂഡ്

സാറാസ് എന്ന ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം ജൂഡ് ആന്റണി തിരികെ വന്നിരിക്കുകയാണ്. അന്ന ബെന്നിനെ നായികയാക്കി ജൂഡ് ഒരുക്കിയ ചിത്രം വന്‍ വിജയമായി മാറിയിരിക്കുകയാണ്. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. പ്രസവിക്കാന്‍ ഇഷ്ടപ്പെടാത്ത യുവതിയുടെ കഥ പറയുന്ന ചിത്രം ഒരുപാട് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ സെറ്റില്‍ എല്ലാവരും കംഫര്‍ട്ടബിള്‍ ആകണമെന്ന് നിര്‍ബന്ധമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജൂഡ്.

ഗോള്‍ഡന്‍ ഗേള്‍ ആയി മൗനി റോയ്; ചിത്രങ്ങള്‍ കാണാം

മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജൂഡ് മനസ് തുറന്നത്. തന്റെ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും കംഫര്‍ട്ടബിള്‍ ആകണമെന്ന് തനിക്ക് നിര്‍ബന്ധം ഉണ്ടെന്നാണ് ജൂഡ് പറയുന്നത്. ഒരു കുട്ടിയുള്ള ആര്‍ട്ടിസ്റ്റാണെങ്കിലോ ഗര്‍ഭിണി ആണെങ്കിലോ അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ജൂഡ് പറയുന്നു. അത് ജൈവികമായി തന്നെ സംഭവിക്കുമെന്നും ജൂഡ് പറയുന്നു. തന്റെ പടത്തില്‍ വര്‍ക്ക് ചെയ്യുന്ന ആരും അങ്ങോട്ടും ഇങ്ങോട്ടും പേടിച്ചല്ല അത് ചെയ്യുന്നത്. എന്നെ ആരെങ്കിലും ഉപദ്രവിക്കുമോ എന്ന ചിന്ത തന്റെ പടത്തില്‍ വര്‍ക്ക് ചെയ്യുന്ന സ്ത്രീക്കോ പുരുഷനോ വേണ്ടി വരില്ലെന്നും എല്ലാവരും ഒരു ടീമാണെന്നും ജൂഡ് പറഞ്ഞു.

മുത്തശ്ശി ഗദ

പിന്നാലെ മുത്തശ്ശി ഗദയുടെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവവും ജൂഡ് വെളിപ്പെടുത്തി. കോസ്റ്റിയും കണ്‍ടിന്യൂവിറ്റി നോക്കിയിരുന്നൊരു അസിസ്റ്റന്റ് ഡയറക്ടര്‍ ഉണ്ടായിരുന്നു. താന്‍ നോക്കുമ്പോള്‍ അയാള്‍ അപര്‍ണയുടെ ഫോട്ടോ എടുക്കുകയാണ്. എന്തിനാണ് ഫോട്ടോ എടുക്കുന്നത് എന്നു ചോദിച്ചപ്പോള്‍ കണ്‍ടിന്യുവിറ്റി നോക്കാനാണെന്നായിരുന്നു മറുപടി. പിന്നാലെ അവന്‍ അപര്‍ണയുടെ നമ്പര്‍ വാങ്ങിയത് അറിഞ്ഞു. ചോദിച്ചപ്പോള്‍ കോസ്റ്റിയുമിനെക്കുറിച്ച് പറയാനാണെന്നായിരുന്നു മറുപടിയെന്ന് ജൂഡ് പറയുന്നു.

ഐ ലവ് യൂ

നമ്പര്‍ വാങ്ങിച്ചോളൂ, വേറെ എന്തെങ്കിലും മെസേജ് അയച്ചുവെന്ന് അറഞ്ഞാല്‍ പറഞ്ഞുവിടുമെന്ന് താന്‍ പറഞ്ഞുവെന്നും ജൂഡ് ഓര്‍ക്കുന്നു. എന്നാല്‍ അടുത്ത ദിവസം തന്നെ അസോസിയേറ്റ് വിളിച്ചു. ആ പയ്യന്‍ അപര്‍ണയ്ക്ക് മെസേജ് അയച്ചിരിക്കുന്നു. അപ്പു നീയില്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല. ഐ ലവ് യൂ, എന്നായിരുന്നു മെസേജ്.താന്‍ ലൊക്കേഷനില്‍ എത്തുന്നതിന് മുമ്പ് തന്നെ അവനെ പറഞ്ഞുവിടാന്‍ പറഞ്ഞുവെന്നാണ് ജൂഡ് പറയുന്നത്.

സാറാസ്

അതേസമയം സാറാസ് മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. സ്ത്രീപക്ഷ ചിന്ത പറയുന്ന ചിത്രത്തിനെതിരെ ഒരു വിഭാഗം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ചിത്രം വിജയക്കുതിപ്പ് തുടരുകയാണ്. അന്ന ബെന്നിനൊപ്പം സണ്ണി വെയ്ന്‍, ബെന്നി പി നായരമ്പലം, മല്ലിക സുകുമാരന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അക്ഷയ് ഹരീഷിന്റേതാണ് തിരക്കഥ.

Recommended Video

ശരിക്കും ഈ ഡ്രൈവർ പ്രിഥ്വിയോ ? ജൂഡിന്റെ മറുപടി ഇതാ
മുത്തശ്ശി ഗദയ്ക്ക് ശേഷം

മുത്തശ്ശി ഗദയ്ക്ക് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സാറാസ്. സ്ത്രീകളുടെ തിരഞ്ഞെടുപ്പുകളേയും സ്വപ്‌നത്തേയും കുറിച്ചുമെല്ലാമാണ് ചിത്രം പറയുന്നത്. ഇതോടെ തുടര്‍ച്ചയായ നാലാമത്തെ ചിത്രവും വിജയമാക്കി മാറ്റിയ നടിയായിരിക്കുകയാണ് അന്ന ബെന്‍. പൂര്‍ണമായും ലോക്ക് ഡൗണ്‍ കാലത്തായിരുന്നു സാറാസിന്റെ ചിത്രീകരണം.

More from Filmibeat

Read more about: aparna balamurali jude antony
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X