മെറില്‍ സ്ട്രീപ്പിന് എത്ര ദേശീയ അവാര്‍ഡുണ്ട്, ഒരു പത്മ പുരസ്‌കാരമുണ്ടോ? കിളി പറത്തി കങ്കണയുടെ ചോദ്യം

സ്വയം മെറില്‍ സ്ട്രീപ്പിനോടും ഗാള്‍ ഗഡോട്ടിനോടും താരതമ്യം ചെയ്തുള്ള കങ്കണ റണൗട്ടിന്റെ ട്വീറ്റ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഈ പ്രപഞ്ചത്തില്‍ തന്റെ അത്രയും റേഞ്ചുള്ള മറ്റൊരു നടിയില്ലെന്നാണ് കങ്കണ പറയുന്നത്. തന്നേക്കാള്‍ മികച്ചൊരു നടിയെ കാണിച്ചു തരാനും കങ്കണ വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെ കങ്കണയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ നിറയെ ട്രോളുകള്‍ നിറഞ്ഞു. പക്ഷെ ട്രോളുകള്‍ക്ക് കങ്കണയെ തളര്‍ത്താനാകില്ല. ട്രോളുകള്‍ക്ക് കങ്കണ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയുടെ കിളി പറത്തുകയാണ്.

തന്നെ ട്രോളുന്നവരോട് കങ്കണ ചോദിച്ച ചോദ്യം കണ്ട് സോഷ്യല്‍ മീഡിയ ശരിക്കും ഞെട്ടിയിരിക്കുകയാണ്. എന്താണ് ഇതിന് മറുപടി നല്‍കുക എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. എനിക്ക് എത്ര ഓസ്‌കാര്‍ ഉണ്ടെന്ന് ചോദിക്കുന്നവരോട്, മെറില്‍ സ്ട്രീപ്പിന് എത്ര ദേശീയ പുരസ്‌കാരങ്ങളും പത്മ അവാര്‍ഡുമുണ്ടെന്ന് ചോദിക്കുകയാണ്. എന്നായിരുന്നു കങ്കണയുടെ പ്രതികരണം.

Kangana Ranaut

ഇല്ല എന്നാണ് ഉത്തരമെന്നും നിങ്ങളുടെ അടിമ മനോനിലയില്‍ നിന്നും പുറത്ത് വരണമെന്നും കങ്കണ പറയുന്നു. ആത്മാഭിമാനം കണ്ടെത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. താരത്തിന്റെ മറുപടിയില്‍ സോഷ്യല്‍ മീഡിയ ഞെട്ടിയിരിക്കുകയാണ്. നിരവധി പേരാണ് താരത്തിനെതിരെ ട്രോളുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

എന്താണ് കങ്കണയ്ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇന്നലെ തന്നേക്കാള്‍ അഭിനയമികവും ബുദ്ധിയുമുള്ള നടിമാര്‍ ഈ പ്രപഞ്ചത്തില്‍ ഉണ്ടെന്ന് തെളിയിച്ചാല്‍ അഹങ്കാരം അവസാനിപ്പിക്കാം എന്ന് കങ്കണ വെല്ലുവിളിച്ചിരുന്നു. തന്റെ പുതിയ ചിത്രങ്ങളായ തലൈവി, ധാക്കഡ് എന്നിവയുടെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടായിരുന്നു കങ്കണയുടെ വെല്ലുവിളി.

മെറില്‍ സ്ട്രീപ്പിനേയും ഗാള്‍ ഗഡോട്ടിനേയും കുറിച്ച് കങ്കണ നടത്തിയ പരാമര്‍ശവും ചര്‍ച്ചയായിരുന്നു. അഭിനയത്തില്‍ തന്റെ അത്ര റേഞ്ചുള്ള മറ്റൊരു നടി ലോകത്തിലില്ല. മെറില്‍ സ്ട്രീപ്പിനെ പോലെ പല തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ തനിക്കാകും. അതുപോലെ ഗാള്‍ ഗഡോട്ടിനെ പോലെ ആക്ഷനും ഗ്ലാമറും തനിക്ക് വഴങ്ങുമെന്നായിരുന്നു കങ്കണയുടെ പ്രസ്താവന. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ താരത്തെ പൊങ്കാലയിടാന്‍ ആരംഭിച്ചത്.

Recommended Video

കങ്കണയും സന്തോഷ് പണ്ഡിറ്റും എങ്ങനെ ബിജെപിയില്‍ ചേര്‍ന്നെന്ന് ഇപ്പോ മനസ്സിലായി

കങ്കണയുടെ പുതിയ ട്വീറ്റും ട്രോളുകള്‍ക്ക് ഇരയാവുകയാണ്. കഴിഞ്ഞ ദിവസം കര്‍ഷക സമരത്തെ വിമര്‍ശിച്ചു കൊണ്ടുള്ള കങ്കണയുടെ ട്വീറ്റും ചര്‍ച്ചയായിരുന്നു. പോപ്പ് ഗായിക റിയാനയ്‌ക്കെതിരേയും കങ്കണ രംഗത്ത് എത്തിയിരുന്നു.

Read more about: kangana ranaut
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X