For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തലൈവരുടെ പേട്ടയ്ക്ക് രണ്ടാം ഭാഗം വരുമോ! സംവിധായകന്‍ കാര്‍ത്തിക്ക് സുബ്ബരാജിന്റെ മറുപടി ഇങ്ങനെ!

  |

  രജനീകാന്തിന്റെ പേട്ട റിലീസ് കേന്ദ്രങ്ങളിലെല്ലാം വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. പൊങ്കല്‍ റിലീസായി എത്തിയ സിനിമയെ ആരാധകരും പ്രേക്ഷകരും ഒന്നടങ്കം സ്വീകരിച്ചിരുന്നു. രജനിയുടെ സ്റ്റൈലും മാസും തന്നെയാണ് പേട്ടയുടെ വിജയത്തില്‍ നിര്‍ണായകമായത്. തലൈവരുടെ ഗംഭീര തിരിച്ചുവരവ് തന്നെ സിനിമയിലൂടെ എല്ലാവരും കണ്ടു. റിലീസ് ചെയ്ത ആദ്യ ദിനങ്ങളില്‍ എല്ലാവരും ആഘോഷിച്ചുകൊണ്ടായിരുന്നു സിനിമ കണ്ടത്.

  ബോക്‌സ് ഓഫീസില്‍ കുതിച്ച് ഫഹദിന്റെ ഞാന്‍ പ്രകാശന്‍! ചിത്രത്തിന്റെ സക്‌സസ് ടീസര്‍ കാണാം

  ഇതാണ് ഞങ്ങള്‍ പ്രതീക്ഷിച്ച രജനി പടമെന്ന് ചിത്രം കണ്ടവരെല്ലാം അഭിപ്രായപ്പെട്ടിരുന്നു. രജനിയുടെ പ്രകടനത്തിനൊപ്പം കാര്‍ത്തിക്ക് സുബ്ബരാജിന്റെ മേക്കിങ്ങും ചിത്രത്തില്‍ മികച്ചുനിന്നു. ഇതിനിടെ പേട്ടയ്ക്ക് രണ്ടാം ഭാഗം വരുന്നുണ്ടെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. രണ്ടാം ഭാഗം സംബന്ധിച്ചുളള അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ കാര്‍ത്തിക്ക് സുബ്ബരാജ് തന്നെ എത്തിയിരുന്നു.

  പേട്ട

  പേട്ട

  തമിഴില്‍ പിസ,ജിഗര്‍തണ്ട, ഇരൈവി,മെര്‍ക്കുറി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് കാര്‍ത്തിക്ക് സുബ്ബരാജ്. രജനി ആരാധകന്‍ കൂടിയായ കാര്‍ത്തിക്ക് തലൈവര്‍ ഫാന്‍സിന് ഇഷ്ടമാവുന്ന തരത്തിലായിരുന്നു പേട്ട ഒരുക്കിയിരുന്നത്. വിന്റേജ് രജനീകാന്തിനെ പേട്ടയിലൂടെ വീണ്ടും കാണാന്‍ സാധിച്ചുവെന്നായിരുന്നു എല്ലാവരും അഭിപ്രായപ്പെട്ടിരുന്നത്. പഞ്ച് ഡയലോഗുകളും ആക്ഷന്‍ സ്വീക്വന്‍സുകളും പാട്ടുകളും വേണ്ടുവോളം ഉണ്ടായിരുന്നു പേട്ടയില്‍. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്.

  പേട്ടയ്ക്ക് രണ്ടാം ഭാഗമോ

  പേട്ടയ്ക്ക് രണ്ടാം ഭാഗമോ

  സിനിമ പുറത്തിറങ്ങിയതുമുതല്‍ എല്ലാവരും ചോദിക്കുന്നൊരു കാര്യമാണ് പേട്ടയ്ക്ക് രണ്ടാം ഭാഗം വരുമോ എന്നുളളത്. സമൂഹ മാധ്യമങ്ങളില്‍ ഇതിനെക്കുറിച്ച് പലവിധ അഭ്യൂഹങ്ങളായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്. ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുണ്ടെന്ന തരത്തില്‍ തന്നെ വാര്‍ത്തകള്‍ ധാരാളമായി വന്നു, എല്ലാത്തിനുമൊടുവില്‍ ഇതിനെല്ലം മറുപടിയുമായി സംവിധായകന്‍ കാര്‍ത്തിക്ക് സുബ്ബരാജ് തന്നെ രംഗത്തെത്തിയിരുന്നു.

  കാര്‍ത്തിക്ക് സുബ്ബരാജ് പറഞ്ഞത്

  കാര്‍ത്തിക്ക് സുബ്ബരാജ് പറഞ്ഞത്

  പേട്ടയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇതുവരെ ഒന്നും മനസില്‍ ഇല്ല എന്നായിരുന്നു കാര്‍ത്തിക്ക് സുബ്ബരാജിന്റെ മറുപടി. "എനിക്കറിയില്ല, ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയില്‍ ഇതുവരെ ഒന്നും മനസില്‍ ഇല്ല. അങ്ങനെയൊന്ന് സംഭവിച്ചാല്‍ ഗംഭീരമാവും. എഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കാര്‍ത്തിക്ക് പറഞ്ഞു. കുട്ടിക്കാലം മുതലേ താന്‍ രജനി ആരാധകനാണെന്നും പേട്ടയിലൂടെ സ്വപ്‌നത്തേക്കാള്‍ വലിയ ഒന്നാണ് സംഭവിച്ചതെന്നും അഭിമുഖത്തില്‍ കാര്‍ത്തിക്ക് വ്യക്തമാക്കി. മൂന്ന് വര്‍ഷം മുന്‍പാണ് പേട്ടയുടെ തിരക്കഥയെഴുതി രജനി സാറിനെ സമീപിച്ചത്. പറ്റിയ സമയം വരുമ്പോള്‍ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ത്തിക്ക് കൂട്ടിച്ചേര്‍ത്തു.

  അനിരുദ്ധിന്റെ സംഗീതവും

  അനിരുദ്ധിന്റെ സംഗീതവും

  അതേസമയം നവാസുദ്ദീന്‍ സിദ്ധിഖിയും വിജയ് സേതുപതിയുമാണ് തലൈവരുടെ പേട്ടയില്‍ വില്ലന്‍ വേഷത്തില്‍ എത്തിയിരുന്നത്. ശശികുമാര്‍, ബോബി സിംഹ,സിമ്രാന്‍,തൃഷ,മേഘ ആകാശ്, മാളവിക മോഹന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും സിനിമയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചു. അനിരുദ്ധിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും തിയ്യേറ്റുകളില്‍ ഓളമുണ്ടാക്കിയിരുന്നു.

  നാല് ദിവസം കൊണ്ടാണ്

  നാല് ദിവസം കൊണ്ടാണ്

  നാല് ദിവസം കൊണ്ടാണ് സിനിമ നൂറ് കോടി നേട്ടത്തിലേക്ക് എത്തിയിരുന്നത്. ബോക്‌സ് ഓഫീസില്‍ അജിത്തിന്റെ വിശ്വാസത്തിനൊപ്പം മല്‍സരിച്ചാണ് തലൈവര്‍ ചിത്രം ഈ നേട്ടത്തിലേക്ക് എത്തിയിരുന്നത്. വിശ്വാസവും അഞ്ചു ദിവസം കൊണ്ട് നൂറ് കോടി ക്ലബിലേക്ക് എത്തിയിരുന്നു. രണ്ടു ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ തിയ്യേറ്ററുകളില്‍ നല്‍കിയിരുന്നത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും പേട്ടയ്ക്ക് മികച്ച വരവേല്‍പ്പ് ലഭിച്ചു.

  കാത്തിരിപ്പിന് വിരാമമിട്ട് മധുര രാജയുടെ ഫസ്റ്റ്‌ലുക്ക് നാളെ! പ്രഖ്യാപനവുമായി സംവിധായകന്‍ വൈശാഖ്!കാണൂ

  ആശങ്കയോടെയാണ് അതിന് തയ്യാറായത്! ബിക്കിനി രംഗങ്ങളെക്കുറിച്ച് ദീപ്തി സതി! ചിത്രങ്ങള്‍ വൈറല്‍! കാണൂ!

  English summary
  karthik subbaraj says about petta 2
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X