twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പരിഹാസം സഹിക്കാവുന്നതിന് അപ്പുറം, ഞാനെന്റെ ശരീരത്തെ വെറുത്തു; മാറ്റത്തെ കുറിച്ച് കാര്‍ത്തിക

    |

    സമൂഹത്തിലും സോഷ്യല്‍ മീഡിയയിലും സ്ഥിരം സംഭവമാണ് ബോഡി ഷെയ്മിംഗ് എന്നത്. തമാശയെന്ന നിലയില്‍ പറയുന്ന പല വാക്കുകളും കേള്‍ക്കുന്ന ആളുകളുടെ മനസിലൊരു മുറിവായി മാറും. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരിക്കലും രക്ഷപ്പെടാന്‍ സാധിക്കാത്തതാണ് ഇത്തരം പ്രയോഗങ്ങള്‍. പ്രത്യേകിച്ചും നടിമാര്‍ക്ക്. ബോഡി ഷെയ്മിങ്ങിന് ഇരയായി മാറിയ നിരവധി നടിമാരെ നമുക്കറിയാം.

    സാരിയണിഞ്ഞ് കുസൃതി കാട്ടി പ്രിയങ്ക; പുത്തന്‍ ചിത്രങ്ങളിതാ

    ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സിഐഎയിലെ നായികയായിരുന്നു കാര്‍ത്തിക മുരളീധരന്‍. ഈയ്യടുത്ത് തന്റെ മേക്കോവറിലൂടെ കാര്‍ത്ത സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടിയിരുന്നു. ഇപ്പോഴിതാ താന്‍ നേരിട്ടിരുന്ന ബോഡി ഷെയ്മിംഗിനെ കുറിച്ച് കാര്‍ത്തിക മനസ് തുറന്നിരിക്കുകയാണ്. അനാരോഗ്യകരമായ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് പേരുകേട്ട സിനിമ മേഖയില്‍ നിന്നും കടുത്ത ബോഡി ഷെയ്മിംഗ് നേരിട്ടുവെന്നാണ് താരം പറയുന്നത്.

    എന്നെ വെറുത്തു

    സ്വന്തം ശരീരത്തെ താന്‍ വെറുത്തുവെന്നും ശരീരവും മനസ്സും തമ്മിലുള്ള സംഘര്‍ഷത്തിനൊടുവില്‍ സ്വന്തം ശരീരത്തെ മനസ്സിലാക്കിയതാണ് വഴിത്തിരിവായി മാറിയതെന്ന് കാര്‍ത്തിക പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് താരം മനസ് തുറക്കുന്നത്. കാര്‍ത്തികയുടെ വാക്കുകള്‍ വായിക്കാം.

    ഞാന്‍ കൊച്ചു കുട്ടിയായപ്പോള്‍ മുതല്‍ ചബ്ബി ആയിരുന്നു, ഇത് രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഫാറ്റ് ഷെയ്മിംഗ് അന്നു മുതല്‍ മുതിര്‍ന്നത് വരെ തുടരുന്നതായിരുന്നു. ഇത് അപ്പിയറന്‍സിന്റെ മാത്രം പ്രശ്‌നം മാത്രമല്ല, ഒരു കുട്ടിയെന്ന നിലയില്‍ എന്നെ മുന്നോട്ട് കൊണ്ടുപോകാന്‍ വിചിത്രമായ പ്രതിരോധ മാര്‍ഗങ്ങള്‍ എനിക്ക് വികസിപ്പിച്ചെടുക്കേണ്ടിവന്നു, കാരണം ഇത് സ്‌കൂളില്‍ മാത്രമല്ല, സ്‌കൂളിനും കുടുംബത്തിനും പുറത്തുള്ള സുഹൃത്തുക്കളും ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഞാന്‍ എന്നെത്തന്നെ കളിയാക്കും, എന്നെ വെറുത്തു, പിന്നെ വിമത ആയി കൂടുതല്‍ ഭാരം വെക്കാന്‍ തുടങ്ങി, അത് എനിക്കെതിരെ തന്നെ പ്രവര്‍ത്തിച്ചു.

    എന്റെ ശരീരവും ഞാനും കലഹിച്ചു

    പിന്നെ ഞാന്‍ അനാരോഗ്യകരമായ സൗന്ദര്യ സങ്കല്‍പ്പങ്ങളുള്ളൊരു മേഖയില്‍ ചേര്‍ന്നു. ഫാറ്റ് ഷെയ്മിംഗും സെക്ഷ്വലൈസേഷനും എനിക്ക് കൈകാര്യം ചെയ്യുന്നതിനേക്കാള്‍ വലുതായിരുന്നു. എന്റെ ശരീരവും ഞാനും നിരന്തരം കലഹിച്ചു കൊണ്ടിരുന്നു. ഒടുവില്‍ ഞാന്‍ മടുക്കാന്‍ തുടങ്ങി. ലോകത്തെ എന്നെ ഞാനായിട്ട് അംഗീകരിക്കാന്‍ ഈ ലോകത്തെ ബോധ്യപ്പെടുത്താനായില്ല. എനിക്ക് എന്നെ തന്നെ അംഗീകരിക്കാനായില്ല. ഇതോടെ ഞാന്‍ ഡയറ്റ് ആരംഭിച്ചു. എല്ലാം പരീക്ഷിച്ചിരുന്നു.

    എന്റെ നല്ല പതിപ്പാകണമായിരുന്നു

    ഒന്നും നടന്നില്ല. കാരണം എന്റെ ശരീരത്തെ ഞാന്‍ വെറുത്തിരുന്നു. ഞാന്‍ വെറുത്തിരുന്നത് കൊണ്ടായിരുന്നു എല്ലാം ചെയ്തിരുന്നത്. എനിക്ക് മറ്റെന്തോ ആകണമായിരുന്നു. ആരോഗ്യം, സൗന്ദര്യം എന്നൊക്കെയുള്ള ധാരണകളുടെ നേരെ വിപരീതമായ എന്തോ ഒന്ന്. എനിക്ക് ഭക്ഷണവും എന്റെ ശരീരവും തമ്മിലുള്ള ബന്ധം നേരെയാക്കണമായിരുന്നു. എനിക്ക് ചുറ്റുമള്ള അനാവശ്യ സങ്കല്‍പ്പങ്ങളും ഡയലോഗുകളേയും മാറ്റണമായിരുന്നു. എനിക്ക് ഇഷ്ടമുള്ള എന്റെ നല്ല പതിപ്പാകണമായിരുന്നു.

    Recommended Video

    Thank you for inspiring many including me'; Manju Warrier on Nandu's Death | FilmiBeat Malayalam
    മനസിലാക്കാന്‍ തുടങ്ങി

    പതിയെ എന്റെ പ്രശ്‌നം എന്താണെന്നും എന്റെ ശരീരം എന്താണെന്നും ഞാന്‍ മനസിലാക്കാന്‍ തുടങ്ങിയെന്നാണ് താരം പറയുന്നത്. തന്റെ ഭക്ഷണശീലവും ധാരണകളും ശരീരത്തോടുള്ള സമീപനവും ചിന്താഗതിയും മാറ്റി. ഭാരണം കുറക്കണമെന്ന ഉദ്ദേശത്തോടെ മാത്രമാണ് യോഗ ആരംഭിച്ചത്. എന്നാല്‍ മനസിനും ശരീരത്തിനും ചിന്തകള്‍ക്കും യോഗ നല്‍കിയ കരുത്ത് തന്നെ ആകെ മാറ്റിയെന്നും കാര്‍ത്തിക പറയുന്നു.

    Read more about: dulquer salmaan
    English summary
    Karthika Muraleedharan Opens Up About Body Shaming And Her Journey To Makeover, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X