നടി കസ്തൂരി മതം മാറിയോ.. ഈ ഫോട്ടോയുടെ സത്യമെന്താണ്?
സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ അധികം സജീവമായ നടിയാണ് കസ്തൂരി. സമകാലിക പ്രശ്‌നങ്ങളും സിനിമാ വിഷയങ്ങളുമൊക്കെ കസ്തൂരി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും അത്തരം ട്വീറ്റുകളും പോസ്റ്റുകളും വിവാദമായി മാറുന്നതും കാണാം.
ആ സിനിമ ചെയ്തത് കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു എന്ന് നയന്‍താര
ഇപ്പോള്‍ വിഷയം കസ്തൂരി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത രണ്ട് ചിത്രങ്ങളാണ്. ഒന്ന് ഒരു പര്‍ദ്ദ ധരിച്ചിരിയ്ക്കുന്ന ചിത്രമാണ്. മറ്റൊന്ന് ഒരു മുസ്ലീം യുവതിയെ പോലെ നിസ്‌കരിക്കുന്നതും. എന്ത് അടിസ്ഥാന്തതിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത് എന്ന് കസ്തൂരി പറഞ്ഞിട്ടില്ല.

ഫോട്ടോ കണ്ടതോടെ കസ്തൂരി മതം മാറിയോ എന്ന സംശയത്തിലാണ് ആരാധകര്‍. റംസാന്‍ തുടങ്ങിയത് പ്രമാണിച്ചാണോ ഇത്തരം ഒരു ഫോട്ടോ ഷെയര്‍ ചെയ്തത് എന്ന സംശയവുമുണ്ട്. അതല്ല കസ്തൂരി പുതിയ ഏതെങ്കിലും സിനിമയിലെ രംഗമാണോ എന്നും ചിലര്‍ സംശയം പ്രകടിപ്പിച്ചു. എന്ത് തന്നെയായാലും ഇക്കാര്യത്തില്‍ വ്യക്തതനല്‍കേണ്ടത് കസ്തൂരി തന്നെയാണ്.


Click it and Unblock the Notifications











