വേഷം ഇഷ്ടപ്പെട്ടില്ല, നാഗ ചൈതന്യയുടെ നായികയായി അഭിനയിക്കില്ല എന്ന് കീര്‍ത്തി സുരേഷ്
മലയാളവും തമിഴും തെലുങ്കും കടന്ന് കീര്‍ത്തി സുരേഷ് ഇപ്പോള്‍ ബോളിവുഡ് സിനിമകളിലേക്ക് ശ്രദ്ധകൊടുക്കുകയാണ്. ഇതിനൊപ്പം സൗത്ത് ഇന്ത്യന്‍ സിനിമകള്‍ക്കും പ്രാധാന്യം കൊടുക്കാതെയല്ല. അക്കിനേനി നാഗാര്‍ജ്ജുനയും നാഗ ചൈതന്യയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ബംഗ്ഗരാജു എന്ന ചിത്രത്തില്‍ കീര്‍ത്തി നായികയായെത്തുന്നു എന്നായിരുന്നു ഒടുവില്‍ കേട്ട വാര്‍ത്ത. എന്നാല്‍ ഈ ചിത്രത്തില്‍ നിന്ന് കീര്‍ത്തി സുരേഷ് പിന്മാറിയെന്ന് വാര്‍ത്തകള്‍.
ഭാര്യ എപ്പോഴും സുരക്ഷിതയായിരിക്കണം! ചുരുളമ്മയെക്കുറിച്ച് അഭിമാനം തോന്നുന്നുവെന്ന് ശ്രിനിഷ് അരവിന്ദ്
കല്യാണ്‍ കൃഷ്ണ കുറസല സംവിധാനം ചെയ്യുന്ന ബംഗ്ഗരാജു ചെയ്യാം എന്ന് നേരത്തെ കീര്‍ത്തി കരാറുറപ്പിച്ചിരുന്നു. എന്നാല്‍ ചത്രത്തിന്റെ മുഴുവന്‍ കഥയും വായിച്ച ശേഷം ഈ സിനിമ ചെയ്യാന്‍ താത്പര്യമില്ലെന്ന് നടി അറിയിച്ചത്രെ. കഥയില്‍ തന്റെ കഥാപാത്രത്തിന് ഒട്ടും പ്രാധാന്യമില്ലെന്നതാണത്രെ കാരണം.

നാഗാര്‍ജ്ജുന നാകനായി എത്തിയ മാനാട് എന്ന ചിത്രത്തില്‍ അതിഥി വേഷം ചെയ്തതോടെ നടനുമായി നല്ല അടുപ്പം ഉണ്ടായിരുന്നു. എന്നാല്‍ ആ ബന്ധമൊന്നും ഈ കാരണത്തിന് വിട്ടുകളയുന്നതല്ല. എന്ത് തന്നെയായാലും നാഗ ചൈതന്യയ്ക്ക് പുതിയ നാികയെ തിരയുന്ന തിക്കിലാണത്രെ സംവിധായകന്‍


Click it and Unblock the Notifications