കീര്‍ത്തി തമിഴ് സിനിമകളില്‍ നിന്ന് അകലം പാലിക്കുന്നതിന് കാരണം ഇതോ...?
ഒരു മലയാളിയാണെങ്കില്‍ കൂടെ കീര്‍ത്തി സുരേഷിന് കീര്‍ത്തി നല്‍കിയത് തമിഴ് സിനിമാ ലോകമാണ്. മലയാളത്തിലൂടെ വന്ന് തമിഴില്‍ സ്ഥാനമുറപ്പിച്ച് തെലുങ്കിലും പ്രശസ്തി നേടിയ കീര്‍ത്തി ഇപ്പോള്‍ ബോളിവുഡിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്. അജയ് ദേവഗണ്‍ നായകനാകുന്ന ചിത്രത്തില്‍ നായിക കീര്‍ത്തി സുരേഷ് ആണ്
കുഞ്ഞനിയത്തിയുടെ വിവാഹ ജീവിതം ആറാം മാസത്തിലേക്ക്! സന്തോഷ നിമിഷം പങ്കുവെച്ച് ദിവ്യ ഉണ്ണി! കാണൂ!
അതിനിടയിലാണ് കീര്‍ത്തി സുരേഷിന്റെ തമിഴ് ആരാധകര്‍ക്ക് നിരാശ നല്‍കിക്കൊണ്ട് സിനിമാ വികടനില്‍ ആ വാര്‍ത്ത വന്നത്. കീര്‍ത്തി തമിഴ് സിനിമകളില്‍ നിന്ന് അകലം പാലിക്കുന്നു. വിജയ് നായകനായ സര്‍ക്കാര്‍ എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ കീര്‍ത്തിയെ കണ്ടത്. 2018 ലാണ് സര്‍ക്കാര്‍ റിലീസായത്.

സര്‍ക്കാറിന് ശേഷം ഒരു തമിഴ് ചിത്രത്തില്‍ കീര്‍ത്തി കരാറ് ഒപ്പുവച്ചിട്ടില്ല. അതേ സമയം തെലുങ്കില്‍ ധാരാളം അവസരങ്ങള്‍ വരുന്നുമുണ്ട്. മഹാനടിയിലൂടെ ലഭിച്ച പേരും പ്രശസ്തിയും അതിന് ആക്കം കൂട്ടുന്നു. തമിഴിനെക്കാള്‍ തെലുങ്കില്‍ പ്രതിഫലം അധികം കിട്ടുന്നതിനാലാണ് കീര്‍ത്തി തമിഴില്‍ നിന്ന് അകലം പാലിക്കുന്നത് എന്നാണ് കിംവദന്തി.
ഇനി തമിഴ് സിനിമകളില്‍ വളരെ അധികം സെലക്ടീവാകാനാണ് കീര്‍ത്തിയുടെ തീരുമാനം എന്ന് കേള്‍ക്കുന്നു. സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് മാത്രമേ ഡേറ്റ് നല്‍കു. അല്ലെങ്കില്‍ കഥയ്ക്കും കഥാപാത്രത്തിനും അത്രയേറെ പ്രാധാന്യം ഉണ്ടായിരിക്കണമത്രെ.


Click it and Unblock the Notifications











