'മൂന്ന് നാല് കല്യാണം കഴിഞ്ഞു'; വിവാഹ വാര്‍ത്തകളെ കുറിച്ച് ആദ്യമായി കീര്‍ത്തി സുരേഷ്

പലപ്പോഴായി സോഷ്യല്‍ മീഡിയ കല്യാണം നടത്താറുള്ള താരമാണ് നടി കീര്‍ത്തി സുരേഷ്. ഏറ്റവും ഒടുവിലായി സോഷ്യല്‍ മീഡിയ കീര്‍ത്തിയുടെ കല്യാണം നടത്തിയത് സംഗീത സംവിധായകന്‍ അനിരുദ്ധുമായിട്ടാണ്. കീര്‍ത്തിയും അനിരുദ്ധും വിവാഹിതരാവുകയാണെന്ന വാര്‍ത്ത പ്രചരിച്ചത് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു. ഇരുവരുമൊരുമിച്ചുള്ള ചിത്രങ്ങളും വൈറലായിരുന്നു.

എന്നാല്‍ പിന്നാലെ വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞു. കീര്‍ത്തിയുടെ പിതാവും നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍ തന്നെ വാര്‍ത്ത നിരസിച്ച് രംഗത്തെത്തി. രണ്ടു പേരും നല്ല സുഹൃത്തുക്കളാണെന്നും വിവാഹത്തെ കുറിച്ചൊന്നും ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. ഇപ്പോഴിതാ അനിരുദ്ധുമായുള്ള തന്റെ വിവാഹ വാര്‍ത്തയെ കുറിച്ച് കീര്‍ത്തി തന്നെ പ്രതികരിക്കുകയാണ്.

Keerthy Suresh

പുതിയ സിനിമയായ രംഗ് ദേയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് കീര്‍ത്തി ഇപ്പോള്‍. ഇതുമായി ബന്ധപ്പെട്ട് നടന്നൊരു പത്ര സമ്മേളനത്തിലായിരുന്നു കീര്‍ത്തി മനസ് തുറന്നത്. വാര്‍ത്തകള്‍ വ്യാജമാണെന്ന് കീര്‍ത്തി പറഞ്ഞു. എന്റെ വിവാഹത്തെ കുറിച്ചുള്ള പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ കല്യാണം കഴിച്ചെന്ന് മൂന്നോ നാലോ തവണ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഓരോ തവണയും വേറെ വേറെ ആളുകളുമായിട്ടായിരിക്കുമെന്ന് മാത്രം. എല്ലാത്തിനും സോഷ്യല്‍ മീഡിയയോടാണ് നന്ദിയെന്നും കീര്‍ത്തി പറഞ്ഞു.

ഹോട്ട് ലുക്കില്‍ ഫഹദ് ഫാസില്‍ ചിത്രത്തിലെ നായിക; ചിത്രങ്ങള്‍ കാണാം

തന്റെ കല്യാണത്തിന് ഇനിയും സമയമുണ്ടെന്നും നടക്കുമ്പോള്‍ താന്‍ തന്നെ ആരാധകരുമായി വാര്‍ത്ത പങ്കുവെക്കുമെന്നും കീര്‍ത്തി പറഞ്ഞു. മഹേഷ് ബാബു ചിത്രമായ സര്‍ക്കാരു വാരി പാട എന്ന ചിത്രത്തിലാണ് കീര്‍ത്തി ഇപ്പോള്‍ അഭിനയിക്കുന്നത്. രജ്‌നികാന്ത് ചിത്രം അണ്ണാത്തെ, ക്രൈം ത്രില്ലര്‍ സാനി കയിദം എന്നീ ചിത്രങ്ങളും ഗുഡ് ലക്ക് സഖിയുമാണ് ഇനി പുറത്തിറങ്ങാനുള്ളത്. മലയാള ചിത്രം മരക്കാറും റിലീസ് കാത്തു നില്‍ക്കുകയാണ്.

മുമ്പും ഇതുപോലെ കീർത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു. രാഷ്ട്രീയ നേതാവിന്റെ മകനുമായി വിവാഹം ഉറപ്പിച്ചുവെന്നും ബിസിനസുകാരനെ കല്യാണം കഴിക്കുകയാണെന്നെല്ലാം പ്രചരണങ്ങളുണ്ടായിരുന്നു. മകളുടെ വിവാഹ വാർത്തകളെ നിരസിച്ചു കൊണ്ട് സുരേഷ് കുമാറും മേനകയും രംഗത്ത് എത്തിയിരുന്നു. മലയാളത്തിലൂടെ സിനിമയിലെത്തിയ കീർത്തി ഇന്ന് ദേശീയ അവാർഡ് അടക്കം നേടിയ വലിയ താരമാണ്.

More from Filmibeat

Read more about: keerthy suresh anirudh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X