എന്നോടാരും ചോദിച്ചിട്ടില്ല, ഞാനാരോടും പറഞ്ഞിട്ടുമില്ല; തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് മമ്മൂട്ടി
നടന്‍ മമ്മൂട്ടിയുടെ രാഷ്ട്രീയ നിലപാട് പലപ്പോഴും ചര്‍ച്ചയാകാറുള്ള വിഷയമാണ്. മിക്ക തിരഞ്ഞെടുപ്പ് കാലത്തും മമ്മൂട്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നു വരാറുണ്ട്. എന്നാല്‍ മമ്മൂട്ടി ഇതുവരെ മത്സരിച്ചിട്ടില്ല. പതിവ് പോലെ ഈ തിരഞ്ഞെടുപ്പിലും മമ്മൂട്ടി മത്സരിക്കുമോ എന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റുമായി ഉയര്‍ന്നു വന്നിട്ടുണ്ട്. ഇപ്പോഴിതാ ആ ചോദ്യങ്ങള്‍ക്ക് മമ്മൂട്ടി തന്നെ മറുപടി പറയുകയാണ്.
എന്തൊരു ഭംഗി, എന്തൊരഴക്; അതിസുന്ദരിയായി നിക്കി ഗല്‍റാണി
പുതിയ സിനമയായ ദ പ്രീസ്റ്റിന്റെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. എല്ലാ വര്‍ഷവും തിരഞ്ഞെടുപ്പ് ആകുമ്പോള്‍ സ്ഥാനാര്‍ത്ഥികളുടെ പേരില്‍ മമ്മൂട്ടിയുടെ പേരും വരാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയത്തില്‍ പ്രേവശിക്കാന്‍ താല്‍പര്യമുണ്ടോ എന്നായിരുന്നു ചോദ്യം. തനിക്ക് രാഷ്ട്രീയമുണ്ടെന്നും എന്നാല്‍ സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്‍പര്യമില്ലെന്നും മമ്മൂട്ടി പറഞ്ഞു.

സിനിമയാണ് തന്റെ ഏറ്റവും വലിയ രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു. അതാണ് താന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിനിമ മേഖലയില്‍ നിന്നുള്ളവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ അത് ചെയ്യാത്ത കാര്യമാണെന്നും ഇതില്‍ തനിക്കൊന്നും പറയാന്‍ കഴിയില്ലെന്നും മമ്മൂട്ടി പറഞ്ഞു.
അതേസമയം, തമിഴ് നാട്ടില്‍ നടന്മാര്‍ കൂട്ടത്തോടെ രാഷ്ട്രീയത്തിലേക്ക് വരുന്നത് ചൂണ്ടിക്കാണിച്ചപ്പോള്‍ മലയാളത്തില്‍ അതിന് സാധ്യത കാണുന്നില്ലെന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. തല്‍ക്കാലം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും മമ്മൂട്ടി വ്യക്തമാക്കി.ഭാവിയില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന്, അത് എന്തിനാ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്, ഞാനല്ലേ പ്രതീക്ഷിക്കേണ്ടത് എന്നായിരുന്നു മറുപടി.

'ഞാന്‍ അത് ചെയ്തിട്ടില്ലല്ലോ അതുകൊണ്ട് എനിക്ക് അതിനേപറ്റി പറയാന്‍ കഴിയില്ല. എനിക്ക് സജീവ രാഷ്ട്രീയത്തില്‍ താത്പര്യമില്ല. എന്റെ ഏറ്റവും വലിയ രാഷ്ടട്രീയമാണ് ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത്. സിനിമ. എല്ലാ തെരഞ്ഞെടുപ്പ് സമയത്തും നിങ്ങളെ പോലെ ഞാന്‍ മത്സരിക്കുന്നു എന്ന വാര്‍ത്ത കേള്‍ക്കാറുണ്ട്. അത് കെട്ടുകഥയാണോ എന്നൊന്നും എനിക്ക് അറിയില്ല. എന്നോട് നേരിട്ട് ഇതുവരെ ആരും മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഞാന്‍ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടില്ല' മമ്മൂട്ടി പറയുന്നു.

അതേസമയം, മാര്‍ച്ച് 11 ന് മമ്മൂട്ടി നായകനായ ദ പ്രീസ്റ്റ് റിലീസ് ചെയ്യും. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിക്കുന്ന ചിത്രാണ് ദ പ്രീസ്റ്റ്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, വെങ്കിടേഷ്, രമേഷ് പിഷാരടി തുടങ്ങിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്്. സെക്കന്റ് ഷോ അനുവദിച്ചതിന് പിന്നാലെയാണ് ദ പ്രീസ്റ്റിന്റെ റിലീസ് പ്രഖ്യാപിക്കുന്നത്.
Recommended Video

ചിത്രത്തില്‍ വൈദികനായിട്ടാണ് മമ്മൂട്ടി എത്തുന്നത്. കുറ്റാന്വേഷണ കഥയാണ് ചിത്രം പറയുന്നത്. സിനിമയുടെ ടീസറും ട്രെയിലറുമെല്ലാം വൈറലായി മാറിയിരുന്നു. ഫാദര്‍ ബെനഡിക്റ്റ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇതുവരെ മമ്മൂട്ടി ചെയ്ത കുറ്റാന്വേഷണ ചിത്രങ്ങളില്‍ നിന്നുമെല്ലാം തീര്‍ത്തും വ്യത്യസ്തമായിരിക്കും ദ പ്രീസ്റ്റ് എന്നാണ് ആരാധകരുടെ പ്രതീക്ഷ.


Click it and Unblock the Notifications