ബോക്‌സോഫീസ് റിപ്പോര്‍ട്ട്: റാണി പദ്മിനിമാരുടെ 14 ദിവസത്ത കളക്ഷന്‍?
റാണിയുടെയും പദ്മിനിയുടെയും യാത്ര കേരളക്കര ഏറ്റെടുത്തു കഴിഞ്ഞു. ആഷിഖ് അബു സംവിധാനം ചെയ്ത റാണി പദ്മിനി എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നു. ബോക്‌സോഫീസിന്റെ കാര്യത്തിലും റാണി-പദ്മിനിമാര്‍ ഒട്ടും പിന്നിലല്ല.
ചിത്രം റിലീസ് ചെയ്ത് 14 ദിവസം പിന്നിടുമ്പോള്‍ 2.85 കോടി രൂപയാണ് ഗ്രോസ് കളക്ഷന്‍ നേടിയിരിയ്ക്കുന്നത്. ഒരു സ്ത്രീ പക്ഷ ചിത്രം എന്നതിനപ്പുറം ഒരു ട്രാവല്‍ മൂവികൂടെയാണ് റാണി പദ്മിനി.

റാണിയായി റിമ കല്ലിങ്കലും പദ്മിനിയായി മഞ്ജു വാര്യരും എത്തിയ ചിത്രം വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നും വന്ന രണ്ട് സ്ത്രീകളുടെ യാത്രയെ കുറിച്ചാണ് പറയുന്നത്. ദൃശ്യ ഭംഗികൊണ്ടും അവതരണ മികവുകൊണ്ടും അഭിനയ പ്രതിഭ കൊണ്ടും മുന്നിട്ടു നില്‍ക്കുന്നു റാണി പദ്മിനിമാര്‍.
പിഎം ഹാരിസ്, വിഎസ് മുഹമ്മദ് അല്‍ത്താഫ്, പിവി ശശി എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രം ഒക്ടോബര്‍ 23 നാണ് തിയേറ്ററുകളിലെത്തിയത്. ശ്യാം പുഷ്‌കറാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.


Click it and Unblock the Notifications











