»   » ഒക്ടോബര്‍ മലയാള സിനിമയ്ക്ക് നല്ല മാസം; അഞ്ച് സിനിമകളുടെ ബോക്‌സോഫീസ് റിപ്പോര്‍ട്ട്

ഒക്ടോബര്‍ മലയാള സിനിമയ്ക്ക് നല്ല മാസം; അഞ്ച് സിനിമകളുടെ ബോക്‌സോഫീസ് റിപ്പോര്‍ട്ട്

Posted By:
Subscribe to Filmibeat Malayalam

ഈ വര്‍ഷം മലയാള സിനിമയെ സംബന്ധിച്ച് ഏറ്റവും നല്ല മാസം ഒക്ടോബറാണെന്ന് നിസംശയം പറയാം. ആഘോഷങ്ങളൊന്നും ഇല്ലാത്ത മാസമായിരുന്നെങ്കില്‍ കൂടെ കേരളത്തില്‍ മികച്ച കുറേ സിനിമകളിറങ്ങി.

നല്ല സിനിമകളെ പ്രേക്ഷകര്‍ അംഗീകരിയ്ക്കും എന്നതിന് തെളിവു കൂടെയാണ് ഈ ഒക്ടോബര്‍ മാസം. അന്യഭാഷയില്‍ നിന്നും വന്ന പുലിയും രുദ്രാമ്മ ദേവിയും ഷാന്തറുമൊന്നും കേരളത്തില്‍ നിലനില്‍ക്കാതെ പോയതും അതുകൊണ്ടാണ്.

kerala-boxoffice-treport

സെപ്റ്റബറില്‍ റിലീസ് ചെയ്ത എന്ന് നിന്റെ മൊയ്തീന്‍ എന്ന ആര്‍ എസ് വിമല്‍ ചിത്രം തന്നെയാണ് ഈ ബോക്‌സോഫീസ് പോരാട്ടത്തില്‍ മുന്നില്‍. ഒക്ടോബര്‍ മാസത്തില്‍ റിലീസ് ചെയ്ത ചിത്രങ്ങളെയും പിന്നിലാക്കിയാണ് മൊയ്തീന്‍ മുന്നില്‍ നിന്ന് പട നയിക്കുന്നത്.

പിന്നാലെ സലിം അഹമ്മതിന്റെ പത്തേമാരിയും നാദിര്‍ഷയുടെ അമര്‍ അക്ബര്‍ അന്തോണിയുമുണ്ട്. അമിത പ്രതീക്ഷ പദ്മകുമാറിന്റെ കനലിന് തിരിച്ചടിയായപ്പോള്‍ മികച്ച സ്ത്രീപക്ഷ ചിത്രമെന്ന നിലയില്‍ റാണി പദ്മിനിമാര്‍ സമ്മിശ്രപ്രതികരണങ്ങള്‍ നേടി മുന്നേറി. നോക്കാം, അഞ്ച് മലയാളചിത്രങ്ങളുടെ ബോക്‌സോഫീസ് നില.

ബോക്‌സോഫീസ് റിപ്പോര്‍ട്ട്: റാണി പദ്മിനിമാരുടെ 14 ദിവസത്ത കളക്ഷന്‍?

English summary
Kerala box office: Prithviraj's 'Ennu Ninte Moideen' stays on top

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X