ബോക്‌സോഫീസ് റിപ്പോര്‍ട്ട്; എന്ന് നിന്റെ മൊയ്തീന്‍ കളക്ഷനിലും ചരിത്രം കുറിക്കുമോ?
ഒരുപക്ഷെ ലൈല - മജ്‌നു പ്രണയത്തെക്കാളും, ഷാജഹാന്‍ - മുംതാസ് പ്രണയത്തെക്കാളും മലയാളി പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ പ്രിയം മൊയ്തീന്‍ കാഞ്ചനമാല പ്രണയത്തോടായിരിക്കും. മൊയ്തീന്‍ - കാഞ്ചനമാല പ്രണയമഴയില്‍ കരഞ്ഞു കുളിച്ചു നില്‍ക്കുകയാണ് കേരളക്കര.
മലയാള സിനിമയെ സംബന്ധിച്ച് ഒരു വലിയ സംഭാവന കൂടെയാണ് ഈ അതുല്യ, ചരിത്ര, സംഭവ പ്രണയ കഥ. ആര്‍ എസ് വിമല്‍ അഭ്രപാളിയില്‍ എത്തിച്ച കാഞ്ചനമാലയുടെയും മൊയ്തീന്റെയും പ്രണയ കഥ തിയേറ്ററുകളില്‍ 50 ദിവസസം പിന്നിടുന്നു.

പൃഥ്വിരാജും പാര്‍വ്വതിയും മൊയ്തീനും കാഞ്ചനമാലയായും എത്തിയ എന്ന് നിന്റെ മൊതീന്‍ എന്ന ചിത്രം 49 ദിവസം കൊണ്ട് നേടിയത് 36.2 കോടി രൂപയാണ്. ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു.
ദൃശ്യത്തിനും പ്രേമത്തിനും പിന്നാലെയാണ് ഇപ്പോള്‍ മൊയ്തീന്റെ പോക്ക്. ഒന്നാം സ്ഥാനത്ത് ദൃശ്യവും രണ്ടാം സ്ഥാനത്ത് പ്രേമവും മൂന്നാ സ്ഥാനത്ത് മൊയ്തീനും എന്നതാണ് ഇപ്പോഴത്തെ നില. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച സോളോ ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രവും ഇനി മൊയ്തീനാണ്.


Click it and Unblock the Notifications











