ബോക്‌സോഫീസ് റിപ്പോര്‍ട്ട്; പത്തേമാരിയുടെ 28 ദിവസത്തെ ഗ്രോസ് കളക്ഷന്‍ എത്ര?

By Aswini

ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി രണ്ട് ചിത്രങ്ങളാണ് സമീപകാലത്ത് മലയാള സിനിമയില്‍ എത്തിയത്. അതിലൊന്ന് മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരിയാണ്.

50 വര്‍ഷം പിന്നിട്ട മലയാളികളുടെ പ്രവാസി ജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരമാണ് പത്തേമാരി എന്ന ചിത്രം. ജീവിക്കാന്‍ വേണ്ടി ജീവിച്ച്, ഒടുവില്‍ ജീവിതമില്ലാതാകുന്ന പ്രവാസികളുടെ കഥ പറയുന്ന സിനിമ ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു.

kerala-boxoffice-treport-

28 ദിവസം പിന്നിടുമ്പോള്‍ ചിത്രം 8.6 കോടി രൂപ ഗ്രോസ് കളക്ഷന്‍ നേടി. മമ്മൂട്ടിയ്‌ക്കൊപ്പം ശ്രീനിവാസനും മുഖ്യ വേഷത്തിലെത്തിയ ചിത്രത്തില്‍ ജുവല്‍ മേരിയാണ് നായിക. ഇവരെ കൂടാതെ, ജോയി മാത്യു, സിദ്ദിഖ് തുടങ്ങിയവരും കഥാപാത്രങ്ങളായെത്തി.

ആദ്യ ദിവസങ്ങളില്‍ അവാര്‍ഡ് ടൈപ്പ് ചിത്രമെന്ന് പറഞ്ഞ് അകറ്റി നിര്‍ത്തിയെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ തിയേറ്ററില്‍ ആളുകള്‍ നിറയുകയായിരുന്നു. നേരത്തെ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിന് വേണ്ടിയാണ് മമ്മൂട്ടിയും സലിം അഹമ്മദും ഒന്നിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X