twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയസൂര്യ മികച്ച നടന്‍, അന്ന ബെന്‍ മികച്ച നടി; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

    |

    കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വെള്ളം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ജയസൂര്യ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍ കപ്പേളയിലൂടെ അന്ന ബെന്‍ മികച്ച നടിയുമായി മാറി. ജിയോ ബോബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്. ശക്തമായ മത്സരമായിരുന്നു പുരസ്‌കാരത്തനായി അരങ്ങേറിയത്.

    സാനിയ ഇയ്യപ്പന്‍ എയറില്‍! സ്വപ്‌നം കണക്കെ ഒരു ഫോട്ടോഷൂട്ട്സാനിയ ഇയ്യപ്പന്‍ എയറില്‍! സ്വപ്‌നം കണക്കെ ഒരു ഫോട്ടോഷൂട്ട്

    എന്നിവര്‍ എന്ന ചിത്രത്തിലൂടെ സിദ്ധാര്‍ത്ഥ് ശിവ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. സച്ചിയുടെ അവസാന സിനിമയായ അയ്യപ്പനും കോശിയും ആണ് ജനപ്രീയ സിനിമ. സുധീഷ് മികച്ച സ്വഭാവ നടനായി മാറിയപ്പോള്‍ ശ്രീരേഖ മികച്ച സ്വഭാവ നടിയായും മാറി. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലൂടെ ജിയോ ബേബിയ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചിരിക്കുകയാണ്. നിത്യ മാമ്മന്‍ ആണ് മികച്ച ഗായിക. ഷഹബാസ് അമന്‍ ആണ് മികച്ച ഗായകന്‍.

    ജയസൂര്യ

    മികച്ച രണ്ടാമത്തെ ചിത്രം തിങ്കളാഴ്ച നിശ്ചയം ആണ്. എം ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകന്‍. സുഫിയും സുജാതയിലെ സംഗീതത്തിനാണ് പുരസ്‌കാരം. മികച്ച ചലച്ചിത്ര ലേഖനമായി ജോണ്‍ സാമുവലിന്റെ അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. അന്‍വര്‍ അലിയാണ് മികച്ച ഗാന രചയീതാവ്.

    നടിയും സംവിധായകയുമായി സുഹാസിനിയാണ് ജൂറിയുടെ അധ്യക്ഷ. രണ്ട് തലങ്ങളിലായിട്ടായിരുന്നു പുരസ്‌കാരത്തിനുള്ള സിനിമകളുടെ സ്‌ക്രീനിംഗ് നടത്തിയത്. മുപ്പതോളം സിനിമകളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ബിജു മേനോന്‍, ട്രാന്‍സിലൂടെ ഫഹദ് ഫാസില്‍, വെള്ളത്തിലൂടെ ജയസൂര്യ, കിലോ മീറ്റേഴ്‌സ് ആന്റ് കിലേമീറ്റേഴ്‌സ് എന്ന ചിത്രത്തിലൂടെ ടൊവിനോ തോമസ്, ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലൂടെ സുരാജ് വെഞ്ഞാറമൂട്, വേലുക്കാക്ക ഒപ്പ് കാ എന്ന ചിത്രത്തിലൂടെ ഇന്ദ്രന്‍സ് എന്നിവരായിരുന്നു മികച്ച നടനാകാനുള്ള മത്സര രംഗത്തുണ്ടായിരുന്നത്.

    അന്ന

    പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു വെളളം. പ്രജേഷിന്റെ ആദ്യ സിനിമയായ ക്യാപ്റ്റനിലേയും രഞ്ജിത് ശങ്കര്‍ ഒരുക്കിയ ഞാന്‍ മേരിക്കുട്ടിയിലൂടേയും 2018 ലും ജയസൂര്യ മികച്ച നടനായിരുന്നു. 2019 ല്‍ അരങ്ങേറിയ അന്ന ബെന്‍ വളരെ പെട്ടെന്നാണ് മികച്ചൊരു അഭിനേത്രിയും താരവുമായി മാറിയത്. ഹെലനിലെ പ്രകടനത്തിലൂടെ 2019 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശവും നേടിയിരുന്നു അന്ന ബെന്‍.

    കിച്ചണ്‍

    മികച്ച നടിയായി മാറിയ അന്ന ബെന്നിനൊപ്പം ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലൂടെ നിമിഷ സജയന്‍, വരനെ ആവശ്യമുണ്ടിലൂടെ ശോഭന, വര്‍ത്തമാനത്തിലൂടെ പാര്‍വതി തിരുവോത്ത് എന്നിവരായിരുന്നു മത്സരിച്ചത്. അതേസമയം വെള്ളം, കേേപ്പള, ഒരിലത്തണലില്‍, സൂഫിയും സുജാതയും, ആണും പെണ്ണും, കയറ്റം, അയപ്പനും കോശിയും എന്നീ ചിത്രങ്ങളെ മറി കടന്നാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ മികച്ച ചിത്രമായി മാറിയത്.

    Recommended Video

    Kerala State Film Awards 2020 Winners List: Jayasurya, Anna Ben, The Great Indian Kitchen Win Big!
    അയ്യപ്പനും കോശിയും

    സംസ്ഥാന ചലച്ചിത്ര പുരസ്കാരം; ജയസൂര്യയെ കൈവിടാതെ മുരളി, മികച്ച നടൻ...സംസ്ഥാന ചലച്ചിത്ര പുരസ്കാരം; ജയസൂര്യയെ കൈവിടാതെ മുരളി, മികച്ച നടൻ...

    മികച്ച് എഡിറ്റര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കം സ്വന്തമാക്കിയത് മഹേഷ് നാരായണനാണ്. ഷോബി തിലകനാണ് മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പുരുഷന്‍). ഭൂമിയിലെ മനോഹര സ്വകാര്യം ആണ് സിനിമ. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ റിയ സൈറയും മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയി (സ്ത്രീ). അന്ന ബെന്നിനെ മികച്ച നടിയാക്കിയ കപ്പേളയുടെ സംവിധായകന്‍ മുഹമ്മദ് മുസ്തഫയാണ് മികച്ച നവാഗത സംവിധായകന്‍. സെന്ന ഹെഗ്‌ഡെയാണ് മികച്ച കഥാകൃത്ത്. പ്യാലിയിലൂടെ അരവ്യ ശര്‍മ മികച്ച ബാല താരമായി (പെണ്‍) മാറി. കയറ്റത്തിലൂടെ ചന്ദ്ര ശെല്‍വരാജ് മികച്ച ഛായാഗ്രാഹകനായി മാറി. സന്തോഷ് ജോണ്‍ ആണ് മികച്ച കലാ സംവിധായകന്‍.

    Read more about: kerala state film awards
    English summary
    Kerala State Film Awards 2021: Best Actor, Best Actress, Best Movie And Complete Winners List
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X