ഏറ്റവും ആകര്‍ഷണം തോന്നിയിട്ടുള്ള രണ്ട് നടിമാര്‍ ഇവര്‍; മനസ് തുറന്ന് ദുല്‍ഖര്‍ സല്‍മാന്‍
മമ്മൂട്ടിയുടെ മകനായി സിനിമയിലെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം സാന്നിധ്യം അറിയിച്ച താരമാണ്. സ്വന്തമായൊരു ഇടം എല്ലാ ഭാഷകളിലും നേടാനും ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. തന്നിലെ നടനേയും താരത്തേയും ഒരുപോലെ ശക്തനാക്കാന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ദുല്‍ഖറിനെ തേടി മറ്റൊരു നേട്ടം കൂടി എത്തിയിരിക്കുകയാണ്. കൊച്ചി ടൈംസിന്റെ മോസ്റ്റ് ഡിസയറബിള്‍ മാന്‍ 2020 ആയിരിക്കുകയാണ് ദുല്‍ഖര്‍.
നിങ്ങള്‍ നല്ല വ്യക്തിയാണെന്ന് തോന്നുന്നത് സ്വാഭാവികമാണ്. പക്ഷെ ആകര്‍ഷണമുള്ളയാണെന്ന് സ്വയം കരുതണമെന്നില്ല. മറ്റുള്ളവര്‍ നിങ്ങളെ മാതൃകയാക്കുകയാണെങ്കില്‍ ആ പ്രയോഗം ശരിയാണ്. കാരണം ആകര്‍ഷണം എന്നത് കാഴ്ചയിലെ ഗുണങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതാകരുത്. ആ വ്യക്തി എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നതും പ്രധാനപ്പെട്ടതാണ്. മറ്റുള്ളവരോട് എങ്ങനെയാണ് സംസാരിക്കുന്നത്, ഇടപെടുന്നതൊക്കെ തനിക്ക് പ്രധാനപ്പെട്ടതാണെന്ന് ദുല്‍ഖര്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം.

ദുല്‍ഖറിനെ സംബന്ധിച്ച് ഏറ്റവും ആകര്‍ഷണമുള്ള വ്യക്തികള്‍ ഷാരൂഖ് ഖാനും തന്റെ പിതാവുമാണ്. രണ്ടാളും ഒരുപാട് നേടിയവരാണെന്നും ദുല്‍ഖര്‍ പറയുന്നു. സ്ത്രീകളില്‍ ദുല്‍ഖര്‍ പറയാന്‍ ആഗ്രഹിക്കുന്ന പേര് പ്രിയങ്ക ചോപ്രയുടേതാണ്. അവര്‍ നല്ലൊരു നടിയും സ്റ്റൈല്‍ ഐക്കണുമാണ്. അവര്‍ പിന്തുണയ്ക്കുന്ന കാര്യങ്ങളും തനിക്ക് ഇഷ്ടമാണ്. ഇന്ത്യയിലും വിദേശത്തും ഒരുപോലെ ഇഴുകി ചേര്‍ന്നു. പിന്നെ ദുല്‍ഖര്‍ പറയുന്ന പേര് ശോഭനയുടേതാണ്. ഡാന്‍സിലേക്ക് മുഴുവന്‍ ശ്രദ്ധയും തിരിക്കുന്നത് വരെ അവര്‍ അഭിനയിച്ചു. അവര്‍ക്കൊപ്പം അഭിനയിച്ചത് വലിയൊരു അനുഭവമാണ്. എവിടെ പോയാലും ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമാണ് അവരുടേതെന്നും ദുല്‍ഖര്‍ പറയുന്നു.
സാരിയില്‍ സെക്‌സിയായി പ്രിയങ്ക; ഹോട്ട് ചിത്രങ്ങള്‍ കാണാം
Recommended Video
തന്റെ പിതാവ് ഒരു സൂപ്പര്‍താരമായത് കൊണ്ട് മാത്രമല്ല അദ്ദേഹം തനിക്ക് ഒരു റോള്‍ മോഡല്‍ ആകുന്നത്. മിക്കപ്പോഴും കുട്ടികളുടെ റോള്‍ മോഡലുകള്‍ അവരുടെ മാതാപിതാക്കളാകും. മമ്മൂട്ടിയുടെ സ്വാധീനം തന്നില്‍ ചെറുപ്പം മുതലേയുണ്ട്. അതുകൊണ്ട തന്നെ ചെറുപ്പം മുതലേ മുതിര്‍ന്നവരെ പോലെയായിരുന്നു ഡ്രസ് ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നതെന്നും ദുല്‍ഖര്‍ പറയുന്നു. ഒരേ ഡ്രസ് തന്നെ ഇട്ടു നടന്നതിന് വഴക്ക് കേട്ടിട്ടുണ്ടെന്നും ദുല്‍ഖര്‍ ഓര്‍ക്കുന്നു.


Click it and Unblock the Notifications