കോട്ടയം നസീറിന്റെ കുട്ടിച്ചൻ കോപ്പിയടി.., വിമർശനവുമായി പ്രമുഖ സംവിധായകൻ...
14 മിനിറ്റ് ദൈർഘ്യമുളള ഈ ഹ്രസ്വചിത്രത്തിൽ മോഹൻലാലിന്റെ ശബ്ദം ഉൽപ്പെടുത്തിയിട്ടുണ്ട്
സമൂഹമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ട്രെന്റിങ് ആദ്യസ്ഥാനം നേടിയ ഹ്രസ്വചിത്രമായിരുന്നു കോട്ടയം നസീർ ആദ്യമായി സംവിധാനം ചെയ്ത് ഹ്രസ്വചിത്രമായ കുട്ടച്ചൻ. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഹ്രസ്വചിത്രത്തിന് ലഭിച്ചിരുന്നത്. ഇപ്പോഴിത കുട്ടിച്ചനെതിരെ കോപ്പിയടി ആരോപണവുമായി സംവിധായകർ. സുദേവ് പെരിങ്ങോട്, സനൽ ശശി കുമാർ, ഡോ ബിജു എന്നിവരാണ് ഹ്രസ്വചിത്രത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ശ്രീ :കോട്ടയം നസീർ അറിയുവാൻ എന്ന് ആമുഖമായി പറഞ്ഞു കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.അനുകരണകലയിലൂടെ മലയാളികൾക്ക് പരിചിതനായിട്ടുള്ള താങ്കൾ ഇപ്പോൾ തിരക്കഥ, സംവിധാന രംഗത്തേയ്ക്ക് കൂടി കടന്നിരിക്കുകയാണല്ലോ സന്തോഷം . അനുകരണകലയിലേതു പോലെ ഈ രംഗത്തും താങ്കൾക്ക് ശോഭിക്കുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു . താങ്കളുടെ ആദ്യത്തെ സംവിധാന സംരംഭമായ 'കുട്ടിച്ചൻ ' എന്ന ഹ്രസ്വ ചിത്രം ഇന്നലെയാണ് കാണാനിടയായത് . പെയ്‌സ് ട്രസ്ററ് നിർമ്മിച്ച് ഞാൻ രചനയും സംവിധാനവും നിർവഹിച്ച ''അകത്തോ പുറത്തോ ''എന്ന സിനിമയിലെ വൃദ്ധൻ എന്ന ഭാഗത്തിന്റെ ..ആശയവും പരിചരണ രീതിയും അതുപോലെ തന്നെ എടുത്തിരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത് ..ഇത് പോലെ മുന്നോട്ടു പോവുന്നത് ശെരിയായിരിക്കില്ല ...എന്ന് വിചാരിക്കുന്നു
എന്തായാലും അനുകരണകലയിൽ താങ്കളുടെ ഭാവി ശോഭനമാവട്ടെ എന്ന് ആശംസിക്കുന്നു- സുദേവ് കുറിച്ചു
കട്ടപ്പയെ വെല്ലും ഹവിൽദാർ!! ഗംഭീര ഗെറ്റപ്പിൽ അക്ഷയ് കുമാർ, കേസരിയുടെ ട്രെയിലർ പുറത്ത്...
ഫെബ്രുവരി 14 ന് റിലീസ് ചെയ്ത് കുട്ടിച്ചന് മികച്ച പ്രേക്ഷക സ്വീകാര്യചയാണ് ലഭിക്കുന്നത്. കുട്ടിച്ചന്റേയും കുട്ടുകാരൻ പൈലിയുടേയും കാമുകി ആയിരുന്ന അന്നാമച്ചിയുടെ ഓർമകളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.ജാഫർ ഇടുക്കിയാണ് പൈലിയായ എത്തിയത്. അന്നമ്മച്ചിയായി മാല പാർവതിയും. 14 മിനിറ്റ് ദൈർഘ്യമുളള ഈ ഹ്രസ്വചിത്രത്തിൽ മോഹൻലാലിന്റെ ശബ്ദം ഉൾപ്പെടുത്തിയിട്ടുണ്ട്. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്.


Click it and Unblock the Notifications