വെറുതെയല്ല പീഡനം കൂടുന്നത്! കമന്റിട്ടയാളെ ഓടിച്ച് ദിയയുടെ മാസ് മറുപടി, വൈറല്‍

മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലുകളും ആവശ്യമില്ലാത്ത നടനാണ് കൃഷ്ണകുമാര്‍. നിരവധി സിനിമകളിലും സീരിയലുകളിലും കൃഷ്ണകുമാര്‍ അഭിനയിച്ചിട്ടുണ്ട്. അച്ഛന്റെ പാതയിലൂടെ മൂത്ത മകള്‍ അഹാന കൃഷ്ണയും സിനിമയിലെത്തി. പിന്നാലെ മറ്റ് സഹോരിമാരും അഭിനയത്തിലേക്ക് കടന്നു വന്നു. ഇന്ന് കൃഷ്ണകുമാറും കുടുബവും താരങ്ങളാണ്. അഹാനയും സഹോദരിമാരും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്.

Recommended Video

കമന്റിട്ട സ്ത്രീയെ കണ്ടംവഴി ഓടിച്ച് ദിയയുടെ മാസ് മറുപടി, വൈറല്‍ | FilmiBeat Malayalam

തങ്ങളുടെ വീഡിയോകളിലൂടേയും വൈറല്‍ പോസ്റ്റുകളിലൂടേയും എപ്പോഴും നിറഞ്ഞു നില്‍ക്കുന്നവരാണ് കൃഷ്ണ സിസ്‌റ്റേഴ്‌സ്. ഇപ്പോഴിതാ സഹോദരിമാരില്‍ ഒരാളായ ദിയ കൃഷ്ണയും സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുകയാണ്. തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയാള്‍ക്ക് നല്‍കിയ മറുപടിയിലൂടെയാണ് ദിയ കൈയ്യടി നേടുന്നത്.

Diya Krishna

കഴിഞ്ഞ ദിവസങ്ങളില്‍ തന്റെ മാലിദ്വീപ് യാത്രയില്‍ നിന്നുമുള്ള ചിത്രങ്ങള്‍ ദിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. സഹോദരി ഇഷാനിക്കൊപ്പമുള്ള ചിത്രങ്ങളും ദിയ പങ്കുവച്ചിരുന്നു. ഇതിലൊരു ചിത്രത്തിനായിരുന്നു അശ്ലീല കമന്റ് ലഭിച്ചത്. വെറുതെയല്ല പീഡനം കൂടുന്നത് എന്നായിരുന്നു ദിയയുടെ ചിത്രത്തിന് ലഭിച്ച കമന്റ്. എന്നാല്‍ കമന്റിട്ടയാള്‍ക്ക് ദിയ കൃത്യമായി തന്നെ മറുപടിയും നല്‍കി.

കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചു കൊണ്ട് തന്റെ സ്റ്റോറിയിലൂടെയായിരുന്നു ദിയയുടെ മറുപടി. ഇത്തരം നിലവാരം കുറഞ്ഞ ആളുകള്‍ ഈ ഭൂമുഖത്തു നിന്നും ഇല്ലാതാകണം എന്നായിരുന്നു ദിയ പറഞ്ഞത്. ഇവളുടെ മാതാപിതാക്കള്‍ ആരാണെന്ന് തനിക്കറിയില്ലെന്നും എന്നാല്‍ അവര്‍ ഇവളെ പഠിപ്പിക്കുകയോ വിദ്യാഭ്യാസം നല്‍കുകയോ ചെയ്യണമായിരുന്നു. അറപ്പുളവാക്കുന്ന പെരുമാറ്റം എന്നും ദിയ തന്റെ സ്റ്റോറിയില്‍ കുറിക്കുന്നുണ്ട്.

vനോക്കിയാല്‍ കണ്ണെടുക്കാന്‍ തോന്നില്ല; ബോളിവുഡ് സുന്ദരി കത്രീന കൈഫ് ബിക്കിനിയില്‍

പിന്നാലെ ദിയയെ അഭിനന്ദിച്ച് ധാരാളം പേരെത്തി. തനിക്ക് ലഭിച്ചൊരു പ്രതികരണവും ദിയ പങ്കുവച്ചിട്ടുണ്ട്. നമുക്ക് ഇഷ്ടമുള്ളത് ധരിക്കാനുള്ള അവകാശമുണ്ട്. കുട്ടികളെ വരെ പീഡിപ്പിക്കുന്നത് വസ്ത്രം നോക്കിയിട്ട് ആണോ? വസ്ത്രം അല്ല പ്രശ്‌നം. ഇതുപോലെയുള്ള സ്വഭാവം ആണ് മാറേണ്ടത്. നീ മുന്നോട്ട് തന്നെ പോകൂ. സുന്ദരിയും ധീരയുമാണ് നീ എന്നായിരുന്നു പ്രതികരണം. തന്റെ ചിത്രത്തിന് കമന്റിട്ടയാള്‍ കമന്റ് പിന്‍വലിച്ചെന്നും പ്രൊഫൈല്‍ ചിത്രം മാറ്റിയെന്നും ദിയ അറിയിക്കുന്നുണ്ട്.

ഞങ്ങള്‍ക്ക് പറയാനുള്ളത്

ഒരു വ്യക്തി എന്ത് ധരിക്കണമെന്നുള്ളത് ആ വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതിന്റെ അധിക്ഷേപിക്കുന്നത് ശരിയല്ല. വസ്ത്രമാണ് പീഡനത്തിന് കാരണമെന്ന ചിന്തയും മാറേണ്ടതാണ്.

ചിത്രത്തിന് കടപ്പാട്: ദിയ കൃഷ്ണ ഇന്‍സ്റ്റഗ്രാം

Read more about: krishna kumar ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X