ഒഴിവാക്കപ്പെട്ടിട്ടുണ്ട്, ആഴ്ചകളോളം കരഞ്ഞിട്ടുണ്ട്, മേരി എനിക്ക് കിട്ടിയ ലോട്ടറി: കൃഷ്ണപ്രഭ

കഴിഞ്ഞ 15 വര്‍ഷമായി മലയാള സിനിമാരംഗത്ത് കൃഷ്ണപ്രഭയുണ്ട്. സിനിമയിലൂടേയും ടെലിവിഷനിലൂടേയുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിത. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ദൃശ്യം 2വിലും പ്രധാനപ്പെട്ടൊരു വേഷം കൃഷ്ണപ്രഭ ചെയ്തിരുന്നു. ചെറുതെങ്കിലും സിനിമയുടെ ഗതി നിര്‍ണയിക്കുന്ന കഥാപാത്രം. ദൃശ്യം 2വിലെ മേരിയായതിനെ കുറിച്ചും പ്രേക്ഷകരുടെ പ്രതികരണങ്ങളെ കുറിച്ചുമെല്ലാം കൃഷ്ണ പ്രഭ മനസ് തുറന്നിരിക്കുകയാണ്.

ചൂടുപിടിപ്പിച്ച് രൂഹിക; ഗ്ലാമറസ് ചിത്രങ്ങള്‍

മേരിയെ പോലൊരു കഥാപാത്രം വല്ലപ്പോഴും മാത്രം കടന്നു വരുന്നതാണെന്നാണ് കൃഷ്ണ പ്രഭ പറയുന്നത്. മാത്യുഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നാണ് കൃഷ്ണ പ്രഭ വിശ്വസിക്കുന്നത്. ചെറുതെങ്കിലും ഒരുപാട് ഇമോഷണിലൂടെ കടന്നു പോകുന്നൊരു കഥാപാത്രമായിരുന്നു മേരിയെന്ന് കൃഷ്ണ പ്രഭ പറയുന്നു.

വെല്ലുവിളിക്കുന്ന കഥാപാത്രങ്ങള്‍

ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ വെല്ലുവിളിക്കുന്ന കഥാപാത്രങ്ങള്‍ തന്നെ പോലുള്ള ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒരുപാട് കാത്തിരുന്നാല്‍ മാത്രം വീണുകിട്ടുന്നതാണെന്ന് അവര്‍ പറയുന്നു. അതാണ് ദൃശ്യം 2വില്‍ സംഭവിച്ചതെന്നും ഇതിന് ജീത്തു ജോസഫിന് നന്ദി പറയുന്നുവെന്നും കൃഷ്ണപ്രഭ പറഞ്ഞു. സ്റ്റേജ് ആര്‍ട്ടിസ്റ്റുകള്‍ക്ക് അവസരം നല്‍കുന്ന വ്യക്തിയാണ് ജീത്തു എന്നാണ് താരം പറയുന്നത്. അജിത്ത് കൂത്താട്ടുകുളം, സുമേഷ് ചന്ദ്രന്‍ എന്നിവര്‍ ഇതിന് ഉദാഹരണമായി താരം ചൂണ്ടിക്കാണിക്കുന്നു.

ഗോഡ് ഫാദറില്ലാതെ

''ഞങ്ങളെല്ലാവരും ഗോഡ് ഫാദറില്ലാതെ സിനിമയില്‍ വന്നവരാണ്. സിനിമയോടുള്ള ഭ്രമം മാത്രമേ കൈമുതലായുള്ളൂ. ഞങ്ങളെപ്പോലുള്ളവരെ ആരെങ്കിലും കൈപിടിച്ചുയര്‍ത്തണം. സ്റ്റേജില്‍ നിന്നുള്ള കലാകാരന്‍മാരെ നൂറ് ശതമാനവും വിശ്വസിക്കുന്ന സംവിധായകനാണ് ജീത്തു ജോസഫ് എന്ന് ഞാന്‍ എവിടെയോ വായിച്ചിരുന്നു. അത് സത്യമാണ്. മെമ്മറീസില്‍ ശ്രീകുമാറേട്ടനും ദൃശ്യത്തില്‍ ഷാജോണേട്ടന്‍ ഇവരെല്ലാം അതിന് ഉദാഹരണങ്ങളാണ്'' കൃഷ്ണ പ്രഭ പറയുന്നു.

ഇതൊക്കെ ലോട്ടറി

ദൃശ്യം 2വിലേക്കുള്ള വിളി തീര്‍ത്തും അപ്രതീക്ഷിതമായിരുന്നുവെന്ന് കൃഷ്ണ പ്രഭ പറയുന്നു. 'കൃഷ്ണപ്രഭ, ദൃശ്യം 2 വില്‍ ഒരു കഥാപാത്രമുണ്ട്. ചെറുതാണ്. അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ' എന്ന്. താല്‍പര്യമുണ്ടെന്ന് പറയാന്‍ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇതൊക്കെ ലോട്ടറിയാണെന്നും താരം പറയുന്നു. സിനിമാ ജീവിതത്തില്‍ നേരിട്ട അനുഭവങ്ങളെ കുറിച്ചും കൃഷ്ണപ്രഭ മനസ് തുറന്നു.

 ഇത്രയും മെസേജുകള്‍

പല സമയത്തും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും അവസാന നിമിഷത്തില്‍ വേഷം എടുത്തുമാറ്റിയ സംഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ടെന്നും കൃഷ്ണപ്രഭ പറഞ്ഞു. അതിന്റെ പേരില്‍ ആഴ്ചകളോളം കരഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു. അത്തരം അനുഭവങ്ങളെ പാഠങ്ങളായാണ് കൃഷ്ണപ്രഭ കാണുന്നത്. സിനിമയുടെ റിലീസിന് പിന്നാലെ ധാരാളം പേര്‍ മെസജുകള്‍ അയക്കുന്നുണ്ടെന്ന് കൃഷ്ണ പ്രഭ പറയുന്നു. ഒരു സിനിമ ചെയ്തതിന് ശേഷം വ്യക്തിപരമായി ഇത്രയും മെസേജുകള്‍ ലഭിക്കുന്നത് ആദ്യമായിട്ടാണെന്നും താരം പറയുന്നു.

Recommended Video

Drishyam 2 Advocate Renuka Interview ചില്ലക്കാരിയല്ല ഈ ഒറിജിനൽ വക്കീൽ.. | Filmibeat Malayalam
തെലുങ്ക് റീമേക്ക്


ദൃശ്യം 2 വന്‍ വിജയമായി മാറിയിരിക്കുകയാണ്. പ്രതീക്ഷകള്‍ക്കൊപ്പം ചിത്രം ഉയര്‍ന്നിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പിന്നാലെ ദൃശ്യം 2 തെലുങ്ക് റീമേക്കിന്റെ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് ജീത്തു. വെങ്കടേഷും മീനയും വീണ്ടും കേന്ദ്ര കഥാപാത്രങ്ങളാകും. തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നതും ജീത്തു തന്നെയായിരിക്കും. ആന്റണി പെരുമ്പാവൂരാണ് തെലുങ്ക് റീമേക്ക് നിര്‍മ്മിക്കുന്നത്.

Read more about: drishyam jeethu joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X