മകൾ പോയപ്പോൾ ജീവിതം ശൂന്യമായി!! ചിത്രയുടെ വാക്കുകൾ വൈറലാകുന്നു, കാണൂ
മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് കെഎസ് ചിത്ര. കളങ്ക മില്ലാത്ത സംഗീതം പോലെയാണ് ചിത്രയും ജീവിതവും. മലായാളി പ്രേക്ഷകരുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഗായികയാണ് ചിത്ര. പ്രിയ ഗായികയുടെ ജീവിതത്തെ മാറ്റി മറിച്ച സംഭവമായിരുന്നു മകൾ നന്ദനയുടെ മരണം. 2011 ലെ വിഷു നാളിലായിരുന്നു മകൾ നന്ദന യാത്രയായത്.

യഥാർഥ നായയോടൊപ്പം ഫൈറ്റ്!! പുലിമുരുകന് ശേഷം മറ്റൊരു പീറ്റർ ഹെയിൻ മാജിക്, മധുരരാജയിലെ കയ്യടി നേടിയ ആക്ഷൻ രംഗത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്
നന്ദന ഭൂമിയിൽ നിന്ന് വിടവാങ്ങിയിട്ട് ഇന്ന് 8 വർഷം പൂർത്തിയാവുകയാണ്. വർഷങ്ങൾ കഴിഞ്ഞിട്ടും ആ ദുഃഖത്തിൽ നിന്ന് കരകയറാൻ പ്രിയ പാട്ടുകാരിയ്ക്ക് കഴിഞ്ഞിട്ടില്ല. മകളെ സ്മരിക്കുകയാണ് ചിത്ര. 2002 ലാണ് ചിത്രയ്ക്ക് കുഞ്ഞ് ജനിക്കുന്നത്. 2011 ൽ ദുബായിൽ നീന്തൽ കുളത്തിൽ വീണു മരിക്കുകയായിരുന്നു കുഞ്ഞ്.
മകൾ പോയതോടെ ജീവിതം ശൂന്യതയിലും ദുഃഖത്തിലുമായി എന്നാണ് ചിത്ര ഫേസ്ബുക്കിൽ കുറിയ്ക്കുന്നത്. മകളെക്കുറിച്ചുള്ള ഓർമകൾ മനസിൽ മായതെ നിൽക്കുകയാണെന്നും പോസ്റ്റിൽ പറയുന്നു. ജനനവും മരണവും നമ്മുടെ കൈയിലല്ല. സമയം പറന്നു പോകുകയാണ്. ഓർമകൾ മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. ജീവിതം ശൂന്യതയിലും ദുഃഖത്തിലുമായി. മിസ്സിങ് യു നന്ദന - എന്ന് ചിത്ര കുറിച്ചു.


Click it and Unblock the Notifications