സിത്താരയുടെ ആലാപനത്തിൽ ആ ഗാനമെത്തി!! കുമ്പളങ്ങി നൈറ്റ്സിലെ ആദ്യ ഗാനം പുറത്ത്...
ചെരാതുകൾ തോറും നിൻ തീയോർമ്മായായ് എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തു വന്നിരിക്കുന്നത്.
മഹേഷിന്റെ പ്രതികാരം തൊണ്ടി മുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിനു ശേഷം ദിലീഷ് പോത്തൻ നിർമ്മിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം, സൗബിൻ, ശ്രീനാഥ് ഭാസി, പുതിമുഖ താരം മാത്യൂ തോമസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിത ചിത്രത്തിന്റെ ആദ്യ ഗാനം പുറത്ത്.

ചെരാതുകൾ തോറും നിൻ തീയോർമ്മായായ് എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. അൻവർ അലിയുടെ വരികൾക്ക് സുഷിൻ ശ്യാം സംഗീതം നൽകി സിത്താരയും സുഷിലും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. പാട്ടിന്റെ ലിറിക്കൽ വിഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. മികച്ച സ്വീകാര്യതയാണ് പാട്ടിന് ലഭിക്കുന്നത്.
ടോപ്പ് ലെസ് മത്സ്യ കന്യകയായി ആൻഡ്രിയ!! അത്ഭുതപ്പെട്ട് ആരാധകർ, ചിത്രം വൈറൽ..
നേരത്തെ പുറത്തിറങ്ങിയ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പഴകാലത്തെ ദുരദർശനിലെ വാർത്തയെ ഒരിക്കൽ കൂടി ഓർമിപ്പിക്കുന്ന തരത്തിലുളളതായിരുന്നു ടീസർ. ഷെയ്ൻ നിഗം നായകനായി എത്തുമ്പോൾ വില്ലനാകുന്നത് ഫഹദ് ഫാസിലാണ്. ചിത്രത്തിനായി കട്ട കാത്തിരിപ്പിലാണ് പ്രേക്ഷകർ.


Click it and Unblock the Notifications