ശുചിത്വ മിഷന്റെ അംബാസിഡറായി കുഞ്ചാക്കോ ബോബന്‍
ആലപ്പുഴയിലെ ശുചിത്വ മിഷന്റെ അംബാസിഡറായി നടന്‍ കുഞ്ചാക്കോ ബോബനെ നിയമിച്ചു. ശുചിത്വത്തെ കുറിച്ച് ബോധവത്കരണം നടത്താനും ആളുകളിലേക്ക് കൂടുതല്‍ കാര്യങ്ങള്‍ എത്തിക്കാന്‍ നടന്‍ കുഞ്ചാക്കോ ബോബന് കഴിയും. 2016ല്‍ ഇന്ത്യയിലെ 500 സിറ്റികളിലാണ് ശുചിത്വത്തെ കുറിച്ച് ബോധവത്കരണം നടത്തിയത്.
കുഞ്ചാക്കോ ബോബന്റെ സിനിമാ കരിയറില്‍ ഏറ്റവും തിരക്കുള്ള സമയമാണ് ഇപ്പോള്‍. ശിക്കാരി ശംഭുവാണ് കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച് തിയേറ്ററുകളിലെത്തിയ ഒടുവിലത്തെ ചിത്രം. ജനുവരി 27നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. സുംഗീത് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു. ശിവദയാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിച്ചത്. വിഷ്ണു ഉണ്ണികൃഷ്ണന്‍, ഹരീഷ് കണാരന്‍ എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

കുട്ടനന്തന്‍ മാര്‍പാപ്പ എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ കുഞ്ചാക്കോ ബോബന്‍. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നു വരികയാണ്. ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി രവിയാണ് നായിക വേഷം അവതരിപ്പിക്കുന്നത്. അജു വര്‍ഗീസ്, ധര്‍മ്മജന്‍, ഇന്നസെന്റ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ശിക്കാരി ശംഭു ശരിക്കും പുലിവാല്‍ പിടിച്ചു, ഒരു പേര് ഉണ്ടാക്കുന്ന പൊല്ലപ്പുകള്‍ കോടതി വരെ കയറ്റി!


Click it and Unblock the Notifications