»   » ശിക്കാരി ശംഭു ശരിക്കും പുലിവാല്‍ പിടിച്ചു, ഒരു പേര് ഉണ്ടാക്കുന്ന പൊല്ലപ്പുകള്‍ കോടതി വരെ കയറ്റി!

ശിക്കാരി ശംഭു ശരിക്കും പുലിവാല്‍ പിടിച്ചു, ഒരു പേര് ഉണ്ടാക്കുന്ന പൊല്ലപ്പുകള്‍ കോടതി വരെ കയറ്റി!

Posted By:
Subscribe to Filmibeat Malayalam

കുഞ്ചോക്കോ ബോബന്‍ നായകനായി അഭിനയിച്ച രണ്ട് സിനിമകളാണ് 2018 ല്‍ റിലീസിനെത്തിയത്. രണ്ടും വ്യത്യസ്ത സ്വഭാവമുള്ള സിനിമകളാണെങ്കിലും മോശമില്ലാത്ത പ്രതികരണമായിരുന്നു സിനിമകള്‍ക്ക് ലഭിച്ചിരുന്നത്. സുഗീത് സംവിധാനം ചെയ്ത ശിക്കാരി ശംഭുവാണ് അവസാനമിറങ്ങിയ കുഞ്ചാക്കോ ബോബന്റെ സിനിമ.

ഇക്കയുടെ മാസിനെ തോല്‍പ്പിക്കാന്‍ ആവില്ല, മാസ്റ്റര്‍പീസ് വീണ്ടും പുതിയ മേച്ചില്‍ പുറത്തേക്ക് പോവുന്നു


കുട്ടികളുടെ കൂട്ടുകാരനായിരുന്ന അമര്‍ ചിത്രകഥയിലെ കോമിക് കഥാപാത്രമായ ശിക്കാരി ശംഭുവിനെ പോലെ സിനിമയാപ്പോഴും എല്ലാവരെയും ചിരിപ്പിച്ചിരുന്നു. എന്നാല്‍ ശിക്കാരി ശംഭു പേര് അനുവാദമില്ലാതെ ഉപയോഗിച്ചു എന്ന കാരണത്താല്‍ സിനിമയ്ക്ക് എതിരെ പരാതി വന്നിരിക്കുകയാണ്.


ശിക്കാരി ശംഭു

ത്രീ ഡോട്ട്‌സ്, മധുര നാരങ്ങ, ഓര്‍ഡിനറി എന്നീ സിനിമകള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്ത സിനിമയായിരുന്നു ശിക്കാരി ശംഭു. കഴിഞ്ഞ മാസമായിരുന്നു സിനിമ തിയറ്ററുകളിലേക്കെത്തിയത്.


പരാതി വന്നതിങ്ങനെ...

മികച്ച പ്രതികരണം തന്നെയായിരുന്നു ചിത്രത്തിന് കിട്ടിയിരുന്നത്. മാത്രമല്ല പ്രേക്ഷകരെ ചിരിപ്പിക്കാനും സിനിമയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ സിനിമയുടെ പേര് അനുവാദമില്ലാതെ ഉപയോഗിച്ചതിന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി വന്നിരിക്കുകയാണ്.


പേര് കട്ടെടുത്തു?

അമര്‍ ചിത്രകഥയിലെ പേടിത്തൊണ്ടനായ ശിക്കാരി ശംഭുവിന്റെ കഥ വായിക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍ കുഞ്ചാക്കോ ബോബന്റെ സിനിമയ്ക്ക് തങ്ങളുടെ കഥാപാത്രത്തിന്റെ പേര് അനുവാദമില്ലാതെ ഉപയോഗിച്ചെന്ന പരാതിയുമായി പുസ്തകത്തിന്റെ പ്രസാധകരാണ് രംഗത്തെത്തിയത്.ഒടുവില്‍ പ്രശ്‌നം പരിഹരിച്ചു..

തങ്ങളുടെ കഥാപാത്രത്തിന്റെ പേര് ഉപയോഗിക്കരുതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആദ്യമെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷെ അത് അവഗണിക്കുകയായിരുന്നു. അതിനാല്‍ നഷ്ടപരിഹാരം വേണമെന്നുമായിരുന്നു ശിക്കാരി ശംഭുവിന്റെ ഉടമകളുടെ ആവശ്യം. ഒടുവില്‍ 10 ലക്ഷം നല്‍കാമെന്ന സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ അറിയിച്ചതോടെയാണ് കേസ് പിന്‍വലിച്ചത്.


പ്രധാന കഥാപാത്രങ്ങള്‍..

വിഷ്ണു ഉണ്ണി കൃഷ്ണന്‍, ഹരീഷ് കണാരന്‍, മണിയന്‍പിള്ള രാജു, കൃഷ്ണ കുമാര്‍, ജോണി ആന്റണി, സലീം കുമാര്‍, ശിവദ, എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളായിരുന്നു സിനിമയില്‍ അണിനിരന്നത്.


ഇതിവൃത്തം ഇതാണ്..

കാടിനോട് ചേര്‍ന്ന് കിടക്കുന്ന ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. പുലിയെ പിടിക്കാന്‍ കാട്ടിലേക്ക് പോവുന്ന പീലി എന്ന കഥാപാത്രത്തെയാണ് ചാക്കോച്ചന്‍ അവതരിപ്പിച്ചത്. കഥയിലുള്ളത് പോലെ ശിക്കാരി ശംഭുവിന് പറ്റുന്ന അക്കിടികളും, രക്ഷപ്പെടലുകളുമാണ് സിനിമയിലെ ശിക്കാരി ശംഭുവിനും സംഭവിക്കുന്നത്.
English summary
Amar Chitra Katha suit against Kunchacko Boban's Shikkari Shambhu!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam