Don't Miss!
- News
ടൂറിസം മേഖലക്കും വന്‍ കുതിപ്പേകുന്ന ബജറ്റ്: പ്രശംസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
- Sports
ചാരുവിനെ ആദ്യം കണ്ടത് കാന്റീനില്‍ വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു
- Technology
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Lifestyle
ബുദ്ധിസാമര്‍ത്ഥ്യത്താല്‍ എവിടെയും വിജയിക്കും, ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്ന നക്ഷത്രക്കാര്‍
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
1999 മുതല്‍ പ്രിയയ്ക്ക് എഴുതിയ പ്രണയലേഖനങ്ങള്‍; ഇന്നും നിധിപോലെ കാത്തുവച്ച് ചാക്കോച്ചന്
മലയാളികളുടെ പ്രിയനടനാണ് കുഞ്ചാക്കോ ബോബന്. സിനിമയിലെത്തി വര്ഷങ്ങളിത്രയായിട്ടും കുഞ്ചാക്കോ ബോബന്റെ ചോക്ലേറ്റ് ഹീറോ ഇമേജ് മാറിയിട്ടില്ല. അതേസമയം, മലയാള സിനിമയുടെ മാറ്റത്തോടൊപ്പവും കുഞ്ചാക്കോ ബോബനുണ്ട്. ചാക്കോച്ചനെ പോലെ തന്നെ ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ് അദ്ദേഹത്തിന്റെ കുടുംബവും.
ചാക്കോച്ചനേയും ഭാര്യ പ്രിയയേയും മകന് ഇസഹാഖിനേയുമെല്ലാം മലയാളികള്‍ ഏറെ സ്നേഹിക്കുന്നുണ്ട്. ഇന്നലെ ലോകം പ്രണയദിനം ആഘോഷിച്ചപ്പോള്‍ കുഞ്ചാക്കോ ബോബനും തന്റെ ഓര്‍മ്മകള്‍ പങ്കുവച്ചിരുന്നു. പ്രിയയുമായുള്ള പ്രണയത്തെ കുറിച്ച് ചാക്കോച്ചന് എഴുതിയ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ആ വാക്കുകളിലേക്ക്...

പ്രണയിച്ചിരുന്ന കാലത്ത് പ്രിയയ്ക്ക് എഴുതിയ പ്രണയലേഖനങ്ങളാണ് ചാക്കോച്ചന് പങ്കുവച്ചിരിക്കുന്നത്. തങ്ങളുടെ പഴയകാല ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പെഴുതിയ കത്തുകള്‍ കുഞ്ചാക്കോ ബോബന് ഇന്നും നിധി പോലെ സൂക്ഷിച്ചിരിക്കുകയാണ്. താരത്തിന്റെ പോസ്റ്റിന് സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ് ഇപ്പോള്‍.
ഇത് വര്‍ഷം 1999. അന്ന് മുതല്‍ ഇവളാണ് എന്റെ വാലന്റൈന്‍. ഇന്നും എന്നും അങ്ങനെ തന്നെയായിരിക്കും. എനിക്ക് ആ കാലത്ത് ലഭിച്ചിരുന്ന പ്രണയ ലേഖനങ്ങളെ കുറിച്ച് ഒരുപാട് പേര് ചോദിക്കാറുണ്ട്. ഇത് പക്ഷെ ഞാന്‍ എഴുതിയവയാണെന്ന് പറയുന്നു കുഞ്ചാക്കോ ബോബന്.

പ്രിയ കുഞ്ചാക്കോ പ്രിയ ആന്‍ സാമുവലായിരുന്ന കാലമായിരുന്നു അതെന്നും അദ്ദേഹം കുറിക്കുന്നു. എല്ലാവര്ക്കും വാലന്റൈന്‍സ് ദിനാശംസകള്‍ നേര്‍ന്ന കുഞ്ചാക്കോ ബോബന് എല്ലാ ദിവസവും സ്നേഹത്താലും സന്തോഷത്താലും നിറയട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നുണ്ട്. താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. നീണ്ട പ്രണയത്തിനൊടുവില്‍ 2005 ലായിരുന്നു കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരാകുന്നത്.

പോസ്റ്റിന് കമന്റുകളുമായി താരങ്ങളുമെത്തിയിട്ടുണ്ട്. ദുല്‍ഖര്‍ സല്മാന്, നിമിഷ സജയന്, ജോജു ജോര്‍ജ്, റിമ കല്ലിങ്കല്‍, ഐശ്വര്യ ലക്ഷ്മി, രമേശ് പിഷാരടി തുടങ്ങിയവര്‍ കമന്റ്. ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ കണ്ട ഏറ്റവും സ്വീറ്റ് ആയ പോസ്റ്റെന്നാണ് ദുല്‍ഖര്‍ കുറിച്ചത്. റ്റൂ റ്റൂ ക്യൂട്ട് എന്നായിരുന്നു ഐശ്വര്യയുടെ കമന്റ്. ആരാധകരും കമന്റുമായി എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മകന് ഇസഹാഖിന്റെ ചിത്രവും കുഞ്ചാക്കോ ബോബന് പങ്കുവച്ചിരുന്നു
അതേസമയം, കുഞ്ചാക്കോ ബോബന്റേതായി നിരവധി സിനിമകളാണ് പുറത്തിറങ്ങാനുള്ളത്. ചെമ്പന്‍ വിനോദ് തിരക്കഥയെഴുതുന്ന ഭീമന്റെ വഴിയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. അഷ്റഫ് ഹംസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമാശയ്ക്ക് ശേഷം അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

നീണ്ട ഇടവേളയ്ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക് തിരികെ വരുന്ന ഒറ്റിലും ചാക്കോച്ചനുണ്ട്. കുഞ്ചാക്കോ ബോബന് തന്നെയാണ് ഈ വിവരം കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അരവിന്ദ് സ്വാമി മലയാളത്തില്‍ അഭിനയിക്കുന്നത്.
Recommended Video

നയന്‍താരയോടൊപ്പം അഭിനയിക്കുന്ന നിഴല്‍ ആണ് ചാക്കോച്ചന്റെ മറ്റൊരു പുതിയ ചിത്രം. അപ്പു ഭട്ടതിരിയാണ് ചിത്രത്തിന്റെ സംവിധാനം. ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. നയന്‍താരയുമൊത്ത് ഇതാദ്യമായാണ് കുഞ്ചാക്കോ ബോബന് അഭിനയിക്കുന്നത്. അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമായ ആറാം പാതിര, ജിസ് ജോയി ചിത്രം മോഹന്‍ കുമാര്‍ ഫാന്‍സ്, നായാട്ട്, പട, മറിയം ടൈലേഴ്സ് തുടങ്ങിയ ചിത്രങ്ങളും അണിയറയിലൊരുങ്ങുന്നുണ്ട്.
-
'ഇത്തവണത്തെ എങ്കിലും ഞങ്ങള്‍ ഒരുമിച്ച് ഉണ്ട് എന്നതിൽ ദൈവത്തിന് സ്തുതി'; വിവാഹ വാർഷിക ദിനത്തിൽ റോൺസൺ!
-
'ഫേയ്മസ് ആകുന്നതിനൊപ്പം എനിക്ക് അധികാരവും വേണം, എങ്കിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും'; റോബിൻ പറയുന്നു
-
'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം, ഞങ്ങളൊരു കുഞ്ഞുവീട് മേടിച്ചു'; സന്തോഷം പങ്കിട്ട് പാർവതി