'ഒരിടത്തൊരു മുയല്‍മാന്‍' ഇസക്കുട്ടന്‍; ചിത്രവുമായി ചാക്കോച്ചന്‍, പിഷാരടിയുടെ ട്യൂഷനുണ്ടോയെന്ന് കമന്റ്

മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. അന്നും ഇന്നും അതങ്ങനെ തന്നെയാണ്. സിനിമയില്‍ എത്തി വര്‍ഷങ്ങളിത്രയായിട്ടും ആ സ്‌നേഹത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ല. സൗമ്യമായ പെരുമാറ്റവും കാലത്തിന് അനുസരിച്ച് മാറി നടക്കാന്‍ തയ്യാറായ അഭിനേതാവെന്ന സവിശേഷതയുമെല്ലാമാണ് ചാക്കോച്ചനെ മലയാളികളുടെ പ്രിയപ്പെട്ടവനാക്കുന്നത്. ചാക്കോച്ചനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും മലയാളിക്ക് പ്രിയപ്പെട്ടവരാണ്.

ചാക്കോച്ചന്റേയും പ്രിയയുടേയും മകന്‍ ഇസഹാഖ് ഇന്ന് ആരാധകരുടെ പ്രിയപ്പെട്ടവനാണ്. സോഷ്യല്‍ മീഡിയയിലൂടെ മകന്റെ വിവരങ്ങള്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവെക്കാറുണ്ട്. ആവേശത്തോടെയാണ് ആരാധകര്‍ ആ വിശേഷങ്ങള്‍ അറിയാനെത്തുന്നത്. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചനും പ്രിയയ്ക്കും കുഞ്ഞ് ജനിക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഇരുവരുടേയും ജീവിതം ഇസഹാഖ് എന്ന ഇസക്കുട്ടനെ ചുറ്റിപ്പറ്റിയാണ്.

Kunchacko Boban

ഇപ്പോഴിതാ മകന്‍ ഇസഹാഖിന്റെ പുതിയൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. മുയല്‍ക്കുഞ്ഞുകള്‍ക്ക് തീറ്റകൊടുക്കുന്ന ഇസക്കുട്ടന്റെ ക്യൂട്ട് ചിത്രമാണ് ചാക്കോച്ചന്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളും റിയാക്ഷനുകളുമായി ഓടിയെത്തിയിരിക്കുന്നത്.

ഒരിടത്തൊരു മുയല്‍മാന്‍ എന്നാണ് മകന്റെ ചിത്രത്തിന് ചാക്കോച്ചന്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഇതും ആരാധകര്‍ ആഘോഷിക്കുന്നുണ്ട്. ക്യാപ്ഷനിടുന്നതില്‍ പുപ്പുലിയായ രമേശ് പിഷാരടിയുടെ അടുത്ത് ട്യൂഷന് പോകുന്നുണ്ടോയെന്നാണ് ചിലര്‍ ചോദിക്കുന്നത്. മറ്റ് ചിലരാകട്ടെ പിഷാരടി തന്നെയാണോ കമന്റിട്ടതെന്നും ചോദിക്കുന്നുണ്ട്. മുമ്പും ക്യാപ്ഷനുകളിലൂടെ കുഞ്ചാക്കോ ബോബന്‍ കയ്യടി നേടിയിരുന്നു.

ലോക്ക്ഡൗണ്‍ കാലത്ത് മകനോടൊപ്പം സമയം ചെലവിടാന്‍ കഴിഞ്ഞതിന്റെ സന്തോഷം കുഞ്ചാക്കോ ബോബന്‍ നേരത്തെ തുറന്നു പറഞ്ഞിരുന്നു. അത് തെളിയിക്കുന്നതാണ് ഈയ്യടുത്ത് അദ്ദേഹം പങ്കുവച്ച മിക്ക പോസ്റ്റുകളും. മകനോടൊപ്പമുള്ള ചിത്രങ്ങളും വീഡോയകളുമെല്ലാം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ നിരന്തരം പങ്കുവെക്കാറുണ്ട്. അവ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും കുഞ്ഞ് ജനിക്കുന്നത്. അതുകൊണ്ട് അവന് നല്‍കാന്‍ ഇസഹാഖ് എന്ന പേര് തന്നെ അവര്‍ തിരഞ്ഞെടുക്കുകയായിരുന്നു. ബൈബിളില്‍ അബ്രഹാമിനും ഭാര്യ സാറയ്ക്കും വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പിറന്ന കുഞ്ഞിന്റെ പേരാണ് ഇസഹാഖ് എന്നത്. തന്റെ ലോകം ഇപ്പോള്‍ മകന് ചുറ്റുമാണെന്ന് നേരത്തെ ചാക്കോച്ചന്‍ പറഞ്ഞിരുന്നു.

Recommended Video

ഹംസമായി പ്രവര്‍ത്തിച്ചതിനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍ | Filmibaet Malayalam

അനിയത്തിപ്രാവിലൂടെ അരങ്ങേറിയ കുഞ്ചാക്കോ ബോബന്‍ ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായകനാണ്. അഞ്ചാം പാതിരയായിരുന്നു കുഞ്ചാക്കോ ബോബന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മോഹന്‍കുമാര്‍ ഫാന്‍സ്, നായാട്ട്, പട, നിഴല്‍, ഭീമന്റെ വഴി, ആറാം പാതിര തുടങ്ങി നിരവധി സിനിമകള്‍ ചാക്കോച്ചന്റേതായി അണിയറിയില്‍ ഒരുങ്ങുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X