»   » 85 ദിവസത്തെ കാരാഗൃഹവാസത്തിനു ശേഷം ദിലീപിന് ജാമ്യം ലഭിച്ചപ്പോള്‍ ലാല്‍ ജോസ് പ്രതികരിച്ചത്!

85 ദിവസത്തെ കാരാഗൃഹവാസത്തിനു ശേഷം ദിലീപിന് ജാമ്യം ലഭിച്ചപ്പോള്‍ ലാല്‍ ജോസ് പ്രതികരിച്ചത്!

By: Nihara
Subscribe to Filmibeat Malayalam

ദിലീപും ലാല്‍ ജോസും അടുത്ത സുഹൃത്തുക്കളാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ദിലീപ് അറസ്റ്റിലായപ്പോള്‍ താരത്തിനൊപ്പമായിരുന്നു ലാല്‍ ജോസ്. പരസ്യമായി ദിലീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങളായി അടുത്തറിയാവുന്ന ദിലീപില്‍ നിന്നും ഇത്തരത്തിലൊരു പ്രവര്‍ത്തി പ്രതീക്ഷിക്കുന്നില്ലെന്ന് ലാല്‍ ജോസ് അന്നു തന്നെ വ്യക്തമാക്കിയിരുന്നു. മിമിക്രിക്കാരനായ ഗോപാലകൃഷ്ണന്‍ സിനിമാമോഹവുമായി ലൊക്കേഷനുകളില്‍ എത്തിയിരുന്ന കാലം മുതല്‍ തുടങ്ങിയതാണ് ഇവരുടെ സുഹൃത്ബന്ധം.

മമ്മൂട്ടി ദിലീപിനെ പുറത്താക്കിയത് പൃഥ്വിരാജിന് വേണ്ടി.. ദിലീപ് ഇനി തിരിച്ചു വരുമോ???

കെട്ടിപ്പിടിച്ചും കഥ പറഞ്ഞും ചങ്ക്‌സ്.. നിറപുഞ്ചിരിയോടെ കാവ്യയും മീനൂട്ടിയും!

സന്തോഷക്കണ്ണീരുമായി കാവ്യയും മീനാക്ഷിയും.. പത്മസരോവരത്തില്‍ ആഘോഷം!

സംവിധായകന്‍ കമലിനൊപ്പം അസോസിയേറ്റായി പ്രവര്‍ത്തിക്കുന്നതിനിടയില്‍ ദിലീപിനെ പറഞ്ഞു വിടാതിരിക്കാനായി നടത്തിയ കുസൃതികള്‍ക്ക് നേതൃത്വം നല്‍കിയത് ലാല്‍ ജോസായിരുന്നു. അന്ന് കമല്‍ കൂടെ നിര്‍ത്തിയപ്പോള്‍ ലാല്‍ ജോസായിരുന്നു ദിലീപിന് താമസസൗകര്യം ശരിയാക്കിയത്. തന്റെ മുറിയില്‍ ഇടം നല്‍കിക്കോളാമെന്ന് പറഞ്ഞ് കൂടെ നിര്‍ത്തിയതാണ്. നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് സംശയമുനകളും ചോദ്യശരങ്ങളും ദിലീപിന് നേരെ നീളുമ്പോഴും ശക്തമായ പിന്തുണയുമായി സംവിധായകന്‍ കൂടെയുണ്ടായിരുന്നു.

Lal jose, Dileep

ദിലീപിനെ അനുകൂലിക്കുന്നതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷവിമര്‍ശനത്തിന് ഇരയായിട്ടുണ്ട് ലാല്‍ ജോസ്. എന്നാല്‍ അപ്പോള്‍ പോലും തന്റെ നിലപാടില്‍ നിന്നും അണുവിട വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഇപ്പോള്‍ പ്രിയ സുഹൃത്തിന് ജാമ്യം ലഭിച്ചപ്പോള്‍ ആ സന്തോഷം അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ആഫ്റ്റര്‍ 85 ഡേയ്‌സ് എന്നാണ് അദ്ദേഹം കുറിച്ചിട്ടുള്ളത്. 85 ദിവസത്തെ സങ്കടങ്ങള്‍ക്കൊടുവില്‍ സന്തോഷത്തോടെ ദിലീപ് പുറത്തിറങ്ങുന്നു. ദിലീപ് ചിത്രമായ രാമലീലയ്ക്ക് പിന്തുണ അറിയിച്ച് ലാല്‍ ജോസ് നേരത്തെ രംഗത്തുവന്നിരുന്നു.

English summary
Lal Jose facebook post about Dileep's bail.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam