For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപ് ചിത്രം പരാജയപ്പെട്ട് 14 കോടി പോയെന്ന് പറഞ്ഞ നൗഷാദ്, നിര്‍മ്മാതാവിനെ കുറിച്ച്‌ ശാന്തിവിള ദിനേശ്‌

  |

  നിര്‍മ്മാതാവും ഷെഫുമായ നൗഷാദിന്‌റെ വിയോഗ വാര്‍ത്ത സിനിമാ പ്രവര്‍ത്തകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. പ്രിയപ്പെട്ട സഹപ്രവര്‍ത്തകന് ആദാരാഞ്ജലികള്‍ നേര്‍ന്ന് താരങ്ങളും സംവിധായകരുമെല്ലാം സോഷ്യല്‍ മീഡിയയില്‍ എത്തി. ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവേ ആയിരുന്നു നൗഷാദിന്‌റെ അപ്രതീക്ഷിത വിയോഗം. കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല ഉള്‍പ്പെടെയുളള ചിത്രങ്ങള്‍ അദ്ദേഹത്തിന്‌റെ നിര്‍മ്മാണത്തിലാണ് ഒരുങ്ങിയത്.

  ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായി ഇനിയ, ചിത്രങ്ങള്‍ കാണാം

  സിനിമകള്‍ക്ക് പുറമെ നിരവധി കുക്കറി ഷോകളുമായി ടിവി രംഗത്തും സജീവമായിരുന്നു നൗഷാദ്. കൂടാതെ തിരുവല്ലയില്‍ ഒരു ഹോട്ടലും കാറ്ററിംഗ് ബിസിനസും ഉണ്ടായിരുന്നു നൗഷാദിന്. അതേസമയം നൗഷാദ് നിര്‍മ്മിച്ച സ്പാനിഷ് മസാല എന്ന ചിത്രത്തെ കുറിച്ചുളള വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. യൂടൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ശാന്തിവിള ദിനേശ് ഇക്കാര്യം പറയുന്നത്.

  ലാല്‍ജോസിന്‌റെ സംവിധാനത്തില്‍ ദിലീപ് നായകനായ സ്പാനിഷ് മസാല നൗഷാദിന് ഭീമമായ നഷ്ടമാണ് ഉണ്ടാക്കിയത് എന്ന് സംവിധായകന്‍ പറയുന്നു. സ്പാനിഷ് മസാല നിര്‍മ്മിച്ച ശേഷം നൗഷാദ് ജീവിതത്തില്‍ നേരിട്ട സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചും ശാന്തിവിള ദിനേഷ് പറഞ്ഞു.ദിലീപ് ലാല്‍ ജോസ് കൂട്ടുകെട്ടില്‍ 2012ലാണ് സ്പാനിഷ് മസാല പുറത്തിറങ്ങിയത്. റൊമാന്റിക്ക് കോമഡി ചിത്രം സ്‌പെയിനില്‍ വെച്ച് ഭൂരിഭാഗവും ചിത്രീകരിച്ച സിനിമയാണ്.

  ബെന്നി പി നായരമ്പലത്തിന്‌റെ തിരക്കഥയിലാണ് ലാല്‍ജോസ് ചിത്രം എടുത്തത്. ദിലീപിനൊപ്പം കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, വിനയപ്രസാദ്, നെല്‍സണ്‍ തുടങ്ങിയവരും വിദേശ താരങ്ങളും അഭിനയിച്ച ചിത്രമായിരുന്നു സ്പാനിഷ് മസാല. നിവിന്‍ പോളി സിനിമയില്‍ അതിഥി വേഷത്തില്‍ എത്തി. ദിലീപിന്‌റെ കോമഡി രംഗങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സിനിമയ്ക്ക് തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

  ഒരു ആവറേജ് ചിത്രമായി സ്പാനിഷ് മസാലയെ കുറിച്ച് അഭിപ്രായങ്ങള്‍ വന്നു. അതേസമയം 14 കോടി രൂപ മുടക്കിയാണ് നൗഷാദ് ലാല്‍ജോസിന്‌റെ സ്പാനിഷ് മസാല നിര്‍മ്മിച്ചത്. എന്നാല്‍ ആ ചിത്രം ബോക്‌സോഫീസില്‍ ദയനീയമായി പരാജയപ്പെട്ടെന്ന് ശാന്തിവിള ദിനേഷ് പറയുന്നു. ലാല്‍ജോസിന്‌റെ മറ്റ് സിനിമകള്‍ പോലെ സ്പാനിഷ് മസാല വന്നില്ലേ എന്ന് ഞാന്‍ നൗഷാദിനോട് ചോദിച്ചിരുന്നു. മറ്റ് സിനിമകളൊന്നും എനിക്ക് അറിയില്ല. പക്ഷേ എന്റെ 14 കോടി പോയെന്നായിരുന്നു നൗഷാദിന്റെ മറുപടിയെന്നും ശാന്തിവിള ദിനേശ് ഓര്‍ത്തെടുത്തു.

  ആ പാട്ട് ഇനി പാടിയാല്‍ പഴയ ഭാര്യയെ ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല അല്ലെ എന്ന് ചോദിച്ച് ട്രോളും

  സ്പാനിഷ് മസാല വിദേശത്തൊക്കെ പോയി ആര്‍ഭാടമായി ചിത്രീകരിച്ച സിനിമയായിരുന്നു. എന്നാല്‍ ലാല്‍ജോസിന്‌റെയും ദിലീപിന്‌റെയും കണക്ക് കൂട്ടലുകള്‍ എല്ലാം തെറ്റിച്ച് ദയനീയ പരാജമായി ആ സിനിമ മാറിയെന്നും സംവിധായകന്‍ പറഞ്ഞു. അവിടം മുതലാണ് നൗഷാദ് എന്ന വലിയ മനുഷ്യന്റെ താളം തെറ്റിയത്. അദ്ദേഹം പതിയെ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോയെന്നും ശാന്തിവിള ദിനേഷ് പറഞ്ഞു. സിനിമാ മേഖലയില്‍ ഒരുപാട് പേര്‍ നൗഷാദിന്റെ സഹായം സ്വീകരിച്ചവരുണ്ട്. ലക്ഷങ്ങളും കോടികളും നഷ്ടപ്പെടുമ്പോഴും നൗഷാദ് എപ്പോഴും ചിരിച്ച് കൊണ്ടായിരുന്നു നിന്നത്.

  മലയാളത്തിലെ ഇഷ്ടനടന്‍ ഈ സൂപ്പര്‍ താരമെന്ന് മാതു, എറ്റവും പ്രിയപ്പെട്ട സിനിമ ഇതാണെന്നും നടി

  Chef Noushad's daughter in distraught during her father's final rituals

  അദ്ദേഹത്തിന്റെ ട്രേഡ് മാര്‍ക്ക് തന്നെ അതായിരുന്നു, നിര്‍മ്മാതാവിനെ കുറിച്ച് ശാന്തിവിള ദിനേശ് വ്യക്തമാക്കി. അതേസമയം നൗഷാദ് നിര്‍മ്മിച്ച കാഴ്ച എന്ന സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. സംവിധായകന്‍ ബ്ലെസിയുടെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു കാഴ്ച. നൂറിലധികം ദിവസങ്ങളാണ് സിനിമ തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. മമ്മൂട്ടി മാധവന്‍ എന്ന ഫിലിം പ്രോജക്ഷനിസ്റ്റായി എത്തിയ സിനിമയില്‍ പദ്മപ്രിയയാണ് നായികയായി എത്തിയത്. ഗുജറാത്ത് ഭൂകമ്പത്തില്‍ എല്ലാം നഷ്ടമായ പവന്‍ എന്ന കുട്ടി കേരളത്തില്‍ എത്തുന്നതും തുടര്‍ന്നുനടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തില്‍ കാണിച്ചത്.

  ബ്ലെസി തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ഇത്. നൗഷാദും സേവി മനോ മാത്യൂവും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്. കാഴ്ച അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാണ് നേടിയത്. മികച്ച പുതുമുഖ സംവിധായകനായി ബ്ലെസിയും, മികച്ച നടനായി മമ്മൂട്ടിയും, മികച്ച ബാലതാരങ്ങളായി ബേബി സനുഷയും മാസ്റ്റര്‍ യഷും പുരസ്‌കാരങ്ങള്‍ നേടി. കാഴ്ചയ്ക്ക് ശേഷമാണ് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍ എന്നീ മമ്മൂട്ടി ചിത്രങ്ങളും നൗഷാദ് നിര്‍മ്മിച്ചത്.

  ബെന്നി പി നായരമ്പലത്തിന്‌റെ തിരക്കഥയില്‍ ഷാഫി ഒരുക്കിയ മമ്മൂട്ടി ചിത്രമാണ് ചട്ടമ്പിനാട്. മമ്മൂട്ടി കന്നഡ കലര്‍ന്ന മലയാളം സംസാരിക്കുന്ന കഥാപാത്രമായി എത്തിയ സിനിമ തിയ്യേറ്ററുകളില്‍ വിജയം നേടി. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമയില്‍ വീരേന്ദ്ര മല്ലയ്യ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. സലീംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, മനോജ് കെ ജയന്‍, വിനു മോഹന്‍, റായ് ലക്ഷ്മി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.

  നൗഷാദും ആന്റോ ജോസഫും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്. പിന്നീടാണ് മമ്മൂട്ടി-നൗഷാദ് കൂട്ടുകെട്ടില്‍ ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രവും പുറത്തിറങ്ങിയത്. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രകാട്ടിന്‌റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ബെസ്റ്റ് ആക്ടര്‍. ബെസ്റ്റ് ആക്ടറും തിയ്യേറ്ററുകളില്‍ വിജയം നേടി. ബെസ്റ്റ് ആക്ടറിലെ മോഹന്‍ എന്ന കഥാപാത്രത്തിന് മമ്മൂട്ടിക്ക് മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിച്ചു. നൗഷാദ് നിര്‍മ്മിച്ച സിനിമകളില്‍ വിജയമായ ചിത്രമാണ് ലയണും. ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ദിലീപ് ചിത്രം തിയ്യേറ്ററുകളില്‍ ഹിറ്റായി മാറി.

  യഥാര്‍ത്ഥ പേര് ആരെങ്കിലും വിളിച്ചാല്‍ ​യഷ് നല്‍കാറുളള മറുപടി, തുറന്നുപറഞ്ഞ് കെജിഎഫ് താരം

  Read more about: dileep shanthivila dinesh
  English summary
  Late Producer-Chef Noushad Lost 14 Crores Because Of Dileep-Biju Menon's Spanish Masala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X