For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  യഥാര്‍ത്ഥ പേര് ആരെങ്കിലും വിളിച്ചാല്‍ ​യഷ് നല്‍കാറുളള മറുപടി, തുറന്നുപറഞ്ഞ് കെജിഎഫ് താരം

  |

  കെജിഎഫ് എന്ന ഒറ്റചിത്രം കൊണ്ട് ലോകമെമ്പാടുമായി നിരവധി ആരാധകരെ നേടിയ താരമാണ് യഷ്. ബിഗ് ബഡ്ജറ്റ് ചിത്രം നടന്‌റെ കരിയര്‍ തന്നെ മാറ്റിമറിച്ചു. കന്നഡത്തില്‍ മാത്രം അറിയപ്പെട്ട താരം കെജിഎഫിലൂടെ മറ്റ് ഭാഷക്കാരുടെയും പ്രിയങ്കരനായി മാറി. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ കെജിഎഫ് എല്ലായിടത്തും തരംഗമായി മാറിയിരുന്നു. കന്നഡത്തില്‍ ആദ്യമായി ഇരുനൂറ് കോടി ക്ലബില്‍ എത്തിയ സിനിമ കൂടിയാണ് കെജിഎഫ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ റോക്കി ഭായ് ആയി ശ്രദ്ധേയ പ്രകടനമാണ് യഷ് കാഴ്ചവെച്ചത്. തെന്നിന്ത്യയില്‍ താരമൂല്യം കൂടിയ താരങ്ങളില്‍ ഒരാളായി യഷ് മാറി.

  നടി പ്രിയങ്കയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

  കെജിഎഫ് ആദ്യഭാഗത്തിന് പിന്നാലെ സിനിമയുടെ രണ്ടാം ഭാഗത്തിനായും കാത്തിരിക്കുകയാണ് ആരാധകര്‍. 2022 എപ്രില്‍ 14നാണ് സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. കെജിഎഫ് രണ്ടാം ഭാഗവും വലിയ പ്രതീക്ഷകളോടെയാണ് സിനിമാപ്രേമികള്‍ ഉറ്റുനോക്കുന്നത്. കര്‍ണാടകയിലെ കോളാര്‍ ഗോള്‍ഡ് ഫാക്ടറിയുടെ പശ്ചാത്തലത്തിലുളള കഥയാണ് ചിത്രം പറഞ്ഞത്.

  കെജിഎഫ് രണ്ടാം ഭാഗവും അഞ്ച് ഭാഷകളിലായിട്ടാണ് പുറത്തിറങ്ങുക. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്‌റെതായി മുന്‍പ് പുറത്തിറങ്ങിയ ടീസറുകളും പോസ്റ്ററുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. അതേസമയം യഷിന്‌റെ യഥാര്‍ത്ഥ പേരുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. നവീന്‍ കുമാര്‍ ഗൗഡ എന്നാണ് കെജിഎഫ് താരത്തിന്‌റെ ശരിക്കുമുളള പേര്. കെജിഎഫ് സമയത്ത് നടന്‌റെ യഥാര്‍ത്ഥ പേര് വൈറലായിരുന്നു.

  ആദ്യ ഭാഗത്തിന്‌റെ റിലീസിന് മുന്‍പാണ് യഥാര്‍ത്ഥ പേര് ആരെങ്കിലും വിളിച്ചാല്‍ എന്താണ് ആദ്യ മറുപടിയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ നടനോട് ചോദിച്ചത്. ബോളിവുഡ് ഹംഗാമയ്ക്കാണ് നടന്‍ ഇതിന് മറുപടി നല്‍കിയത്. 'ആരാണ് അയാള്‍' എന്ന് ചോദിക്കുമെന്ന് യഷ് പറഞ്ഞു. അതേസമയം കെജിഎഫ് രണ്ടാം ഭാഗത്തിന്‌റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കോവിഡ് സാഹചര്യത്തില്‍ സിനിമയുടെ റിലീസ് പലതവണ മാറ്റിയിരുന്നു.

  രാജ്യത്ത് തിയ്യേറ്ററുകള്‍ ചില സംസ്ഥാനങ്ങളില്‍ തുറന്നെങ്കിലും മൊത്തമായി തുറന്ന് സാധാരണ നിലയില്‍ ആകുന്നതിനായി കാത്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഇക്കാരണം കൊണ്ടാണ് ബിഗ് ബഡ്ജറ്റ് ചിത്രത്തിന്‌റെ റിലീസ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചത്. ഹോമബിള്‍ ഫിലിംസിന്‌റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ ആണ് കെജിഎഫ് നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ കെജിഎഫ് രണ്ടാം ഭാഗം പൃഥിരാജ് പ്രൊഡക്ഷന്‍സാണ് വിതരണത്തിന് എത്തിക്കുന്നത്.

  കന്നഡത്തില്‍ 21 സിനിമകളില്‍ മാത്രം അഭിനയിച്ച താരമാണ് യഷ്. 2008ല്‍ മോഗിന മനസു എന്ന ചിത്രത്തിലൂടെ ആയിരുന്നു നടന്‌റെ അരങ്ങേറ്റം. രാധിക പണ്ഡിറ്റ് ആയിരുന്നു ചിത്രത്തിലെ നായിക. രാധികയെ ആണ് നടന്‍ പിന്നീട് ജീവിത സഖിയാക്കിയത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇവരുടെ വിവാഹം നടന്നത്. കുടുംബത്തിന്‌റെ വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട് യഷ്.

  ആ പാട്ട് ഇനി പാടിയാല്‍ പഴയ ഭാര്യയെ ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല അല്ലെ എന്ന് ചോദിച്ച് ട്രോളും

  മകളും മകനും ജീവിതത്തിലേക്ക് എത്തിയ സന്തോഷം മുന്‍പ് നടന്‍ പങ്കുവെച്ചിട്ടുണ്ട്. അയ്‌റ യഷ്, ആയുഷ് യഷ് എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍. കന്നഡത്തില്‍ എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ഇപ്പോള്‍ യഷ്. കെജിഎഫിന് പുറമെ നിരവധി വിജയ ചിത്രങ്ങള്‍ നടന്‌റെ കരിയറില്‍ പുറത്തിറങ്ങിയിട്ടുണ്ട്. 2004 മുതല്‍ കന്നഡ ഇന്‍ഡസ്ട്രിയില്‍ സജീവമാണ് താരം. എന്നാല്‍ വളരെ സെലക്ടീവായി മാത്രമാണ് നടന്‍ ഇത്രയും വര്‍ഷം സിനിമകള്‍ ചെയ്തത്. സിനിമ പാരമ്പര്യമൊന്നുമില്ലാതെയാണ് യഷ് സാന്‍ഡല്‍വുഡ് ഇന്‍ഡസ്ട്രിയിലേക്ക് എത്തിയത്. കര്‍ണാടകയിലെ ഹസന്‍ സ്വദേശിയാണ് താരം.

  Lighting cigarette from gun in kgf teaser is viral

  മമ്മൂക്കയെ കുറിച്ച് തോന്നിയിട്ടുളളത് അങ്ങനെ, ദിലീപ് ഒരുപാട് എക്‌സ്പ്ളോര്‍ ചെയ്യപ്പെടാത്ത ആക്ടര്‍: മുരളി ഗോപി

  Read more about: yash യാഷ്
  English summary
  kgf actor yash reveals what would be his first reation when if someone calls his real name
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X