twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംവിധായകന്‍ കെഎസ് സേതുമാധവന്‍ അന്തരിച്ചു; മമ്മൂട്ടിയേയും കമലിനേയും കണ്ടെത്തിയ പ്രതിഭ

    |

    ഇന്ത്യന്‍ സിനിമയിലെ തന്നെ ഇതിഹാസ സംവിധായകന്‍ ആയ കെഎസ് സേതുമാധവന്‍ അന്തരിച്ചു. ചെന്നൈയിലെ ഡയറക്ടേഴ്‌സ് കോളനിയിലെ സ്വവസതിയില്‍ വച്ചായിരുന്നു. 94 വയാസായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും സിനിമകള്‍ ഒരുക്കിയിട്ടുള്ള കെഎസ് സേതുമാധവന് ജെസി ഡാനിയേല്‍ പുരസ്‌കാരം നല്‍കി നാട് ആദരിച്ചിരുന്നു. 2009 ലാണ് സമഗ്ര സംഭാവനയ്ക്കുള്ള ജെസി ഡാനിയേല്‍ പുരസ്‌കാരം ലഭിക്കുന്നത്. ചട്ടക്കാരി, ഓടയില്‍ നിന്ന്, ഓപ്പോള്‍ അനുഭവങ്ങള്‍ പാളിച്ചകള്‍, അരനാഴിക നേരം തുടങ്ങിയ മലയാള സിനിമയുടെ ഗതി മാറ്റിയ ഒരുപാട് സിനിമകളുടെ സംവിധായകനാണ് സേതുമാധവന്‍.

    മമ്മൂട്ടി, കമല്‍ഹാസന്‍, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് അദ്ദേഹമാണ്. സേതുമാധവന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മമ്മൂട്ടിയുടെ അരങ്ങേറ്റം. ബാലതാരമായി കമല്‍ഹാസനെ ആദ്യമായി മലയാള സിനിമയിലേക്ക് എത്തിച്ചതും കന്യാകുമാരിയിലൂടെ നായകനാക്കിയതും സേതുമാധവനായിരുന്നു. സേതുമാധവന്റെ ഓടയില്‍ നിന്ന് എന്ന ചിത്രത്തിലൂടെ 1965 ല്‍ ബാലതാരമായിട്ടായിരുന്നു സുരേഷ് ഗോപിയുടേയും അരങ്ങേറ്റം.

    KS Sethumadhavan

    Recommended Video

    Christmas Releases | ക്രിസ്തുമസിന് റിലീസ് ചെയ്യുന്ന മലയാള സിനിമകൾ

    നിരവധി തവണ ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. ജനപ്രീയ നോവലുകളെ സിനിമകളാക്കി മാറ്റുന്നതില്‍ വിദഗ്ധനായിരുന്നു സേതുമാധവന്‍. മലയാളത്തിന്റെ മഹാനടന്‍ സത്യന്റെ നിരവധി പ്രശസ്ത കഥാപാത്രങ്ങള്‍ സേതുമാധവന്റെ സിനിമകളിലേതായിരുന്നു. പാലക്കാട്ടുകാരനായ സേതുമാധവന്്# കെ രാംനാഥിന്റെ അസിസ്റ്റന്റായിട്ടാണ് തുടങ്ങുന്നത്. 1960 ല്‍ പുറത്തിറങ്ങിയ വീരവിജയ ആയിരുന്നു ആദ്യ സിനിമ. സേതുമാധവന്റെ സംവിധാന മികവില്‍ പുറത്തിറങ്ങിയ ആദ്യ മലയാള ചിത്രം ജ്ഞാനസുന്ദരിയായിരുന്നു. മുട്ടത്തു വര്‍ക്കിയുടെ ചെറുകഥയെ അടിസ്ഥാനമാക്കിയായിരുന്നു ഈ സിനിമ ഒരുക്കിയത്.

    Read more about: cinema
    English summary
    Legendry Director KS Sethumadhavan Passes Away
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X