മമ്മൂട്ടിയുടെ മാസ് ചിത്രം ഭീഷ്മ പര്‍വ്വത്തില്‍ സൗബിനും ലെനയും; ആവേശത്തോടെ ആരാധകര്‍
മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനായെത്തിയ ചിത്രമാണ് ബിഗ് ബി. അമല്‍ നീരദ് എന്ന സംവിധായകന്‍ തന്റേതായൊരു ഇടം നേടിയെടുത്ത ചിത്രമായിരുന്നു ബിഗ് ബി. എന്നെന്നും ഓര്‍ത്തിരിക്കുന്ന സിനിമ നല്‍കിയ ടീം രണ്ടാം ഭാഗവുമായി വരുന്നുവെന്ന വാര്‍ത്തയും ഏറെ ആവേശം പകരുന്നതായിരുന്നു. എന്നാല്‍ ബിഗ് ബിയുടെ രണ്ടാം ഭാഗത്തിന് മുന്നോടിയായി മറ്റൊരു സിനിമയുമായി എത്തുകയാണ് മമ്മൂട്ടിയും അമല്‍ നീരദും ഇപ്പോള്‍.
കഴിഞ്ഞ ദിവസമാണ് തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അമല്‍ പുറത്ത് വിട്ടത്. ഭീഷ്മ പര്‍വ്വം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരിക്കുകയാണ്. മമ്മൂട്ടിയുടെ മാസ് ലുക്കാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. കറുത്ത ഷര്‍ട്ടും മുണ്ടും ധരിച്ച് നീളന്‍ മുടിയും കട്ടത്താടിയുമായി മാസ് ലുക്കിലാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. മലയാള സിനിമയിലെ മുന്‍നിര താരങ്ങളായ സൗബിന്‍ ഷാഹിറും ലെനയും ചിത്രത്തിലുണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ഇത് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഭീഷ്മ പര്‍വ്വത്തിന്റെ പോസ്റ്ററും ഇരുവരും പങ്കുവച്ചിട്ടുണ്ട്.
നേരത്തെ നടന്‍ ശ്രീനാഥ് ഭാസിയും ചിത്രത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമല്‍നീരദും മമ്മൂട്ടിയും വീണ്ടും കെെകോര്‍ക്കുമ്പോള്‍ കൂടെ വലിയ താരനിര തന്നെയുണ്ടാകുമെന്നുറപ്പാണ്. രവി ശങ്കര്‍, ദേവ്ദത്ത് ഷാജി, മനോ ജോസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. എല്ലാവരും കാത്തിരിക്കുന്ന ബിലാലിന് മുന്നോടിയായി ഭീഷ്മ പര്‍വ്വം തീയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്. വിദേശത്ത് ചിത്രീകരണം നടത്താന്‍ തടസ്സമുള്ളതിനാലാണ് ബിലാല്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുന്നത്.
അതേസമയം, മമ്മൂട്ടിയുടെ മറ്റ് ചിത്രങ്ങളായ ദ പ്രീസ്റ്റ്, വണ്‍ തുടങ്ങിയവരും റിലീസിന് തയ്യാറെടുക്കുകയാണ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ദ പ്രീസ്റ്റ്. ഈ ചിത്രമായിരിക്കും ആദ്യം തീയേറ്ററുകളിലെത്തുക. സിബിഐയുടെ അഞ്ചാം ഭാഗം, റത്തീന ഷര്‍ഷാദിന്റെ ചിത്രം തുടങ്ങിയവയും മമ്മൂട്ടിയുടെതായി റിലീസ് കാത്തു നില്‍ക്കുന്ന സിനിമകളാണ്.


Click it and Unblock the Notifications