ഇപ്പോഴും മുപ്പതുകാരനെപോലെയാണ് അദ്ദേഹം! മോഹന്‍ലാലിനെക്കുറിച്ച് ലിസി

By Midhun Raj

മോഹന്‍ലാലിനൊപ്പം നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ച താരമാണ് ലിസി. ഇരുവരും ഒന്നിച്ച സിനിമകളെല്ലാം തന്നെയയും പ്രേക്ഷകര്‍ ഏറ്റെടുത്തവയാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമകളിലൂടെയായിരുന്നു ഇരുവരും കൂടുതല്‍ തിളങ്ങിയിരുന്നത്. മോഹന്‍ലാലിന്റെ സിനിമകളില്‍ നായികയായും സഹനടിയായും ലിസി അഭിനയിച്ചിരുന്നു. എണ്‍പതുകളിലാണ് ലാലേട്ടനൊപ്പം ലിസിയും സിനിമാരംഗത്ത് തിളങ്ങിയിരുന്നത്.

പ്രിയദര്‍ശനെ പോലെ തന്നെ ലിസിയും മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ സൗഹൃദം ഇപ്പോഴും കാത്തുസൂക്ഷിക്കുകയാണ് ഇരുവരും. മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുളള ലിസി ലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

അന്നും ഇന്നും

അന്നും ഇന്നും മോഹന്‍ലാല്‍ ഒരു മുപ്പതുകാരനെ പോലെ എന്ന് കുറിച്ചുകൊണ്ടാണ് ലിസിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. ലിസിയുടെ വാക്കുകളിലേക്ക്; കഴിഞ്ഞ 35 വര്‍ഷമായി എനിക്ക് മോഹന്‍ലാലിനെ അറിയാം. ഒരു സഹതാരമായി, സുഹൃത്തായി, ബിസിനസ് പങ്കാളിയായി. കഴിഞ്ഞ വര്‍ഷങ്ങളായി ഞാനും എന്റെ കുട്ടികളും അദ്ദേഹത്തോടും കുടുംബത്തോടും ഒപ്പം എത്രയോ തവണ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചു.

എത്രയോ മഹത്തരമായ ഓര്‍മ്മകള്‍

എത്രയോ മഹത്തരമായ ഓര്‍മ്മകള്‍. ആളുകള്‍ ചോദിക്കാറുണ്ട്. മറക്കാനാകാത്ത നിമിഷം അതിലേതാണെന്ന്. അതിന് ഉത്തരം പറയുക ബുദ്ധിമുട്ടാണ്. പക്ഷേ ഒരു കാര്യം ഞാന്‍ ഇടയ്ക്കിടെ ഓര്‍ക്കാറുണ്ട്. ഞാന്‍ ആദ്യം കാണുമ്പോള്‍ അദ്ദേഹത്തിന് പ്രായം 25. എന്നാല്‍ ഒരു മുപ്പതുകാരനെ പോലെയായിരുന്നു ആളുടെ പെരുമാറ്റം. ഇന്ന് അദ്ദേഹത്തിന് പ്രായം 60.

ആദ്യമായാണ് ഇത്രയേറെ ദിവസം ലാലേട്ടന്‍ വീട്ടില്‍ നില്‍ക്കുന്നത്! ഇപ്പോള്‍ എനിക്ക് പാചകം ചെയ്തു തരുന്നു

പക്ഷേ ഇപ്പോഴും

പക്ഷേ ഇപ്പോഴും ഒരു മുപ്പതുകാരനെ പോലെയാണ് അദ്ദേഹം സ്വയം കൊണ്ടു നടക്കുന്നത്. എനിക്കുറപ്പുണ്ട് 90 ആയാലും അദ്ദേഹം ഒരു മുപ്പതുകാരനെ പോലെ തന്നെയായിരിക്കും ഇരിക്കുക. ജന്മദിനാശംസകള്‍ ലാലേട്ടാ. സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ. ലിസി ലക്ഷ്മി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. മോഹന്‍ലാലിനൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ലിസി ലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്.

ലിസിക്ക് പുറമെ

ലിസിക്ക് പുറമെ പ്രിയദര്‍ശനും കഴിഞ്ഞ ദിവസം മോഹന്‍ലാലിന് പിറന്നാളാശംസകള്‍ അറിയിച്ച് എത്തിയിരുന്നു. കൂടാതെ ലാലേട്ടന്റെ പിറന്നാള്‍ ആഘോഷത്തിലും സംവിധായകന്‍ പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. പ്രിയദര്‍ശനൊപ്പം ലാലേട്ടന്റെ ഭാര്യ സുചിത്ര, മകന്‍ പ്രണവ് തുടങ്ങിയവരും ആഘോഷത്തില്‍ പങ്കെടുത്തു. ഇത്തവണ ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു മോഹന്‍ലാലിന്റെ പിറന്നാളാഘോഷം. ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം തന്നെ കഴിഞ്ഞ ദിവസം പ്രിയപ്പെട്ട ലാലേട്ടന് പിറന്നാളാശംസകള്‍ അറിയിച്ച് എത്തിയിരുന്നു. തുടര്‍ന്ന് ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചും സൂപ്പര്‍താരം എത്തി.

Read more about: mohanlal lissy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X