മോഹന്‍ലാലിന്‍റെ കൊലകൊല്ലി വരവിന് ഗംഭീര സ്വീകരണം! ലൂസിഫറിന്‍റെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്! കാണൂ!

Recommended Video

ലൂസിഫര്‍ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് | Filmibeat Malayalam

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന സിനിമയായ ലൂസിഫര്‍ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോള്‍. സ്റ്റീഫന്‍ നെടുമ്പള്ളിയായുള്ള മോഹന്‍ലാലിന്റെ വരവിലൂടെ പഴയ ലാലേട്ടനെ തിരിച്ചുകിട്ടിയെന്നാണ് പ്രേക്ഷകരും പറഞ്ഞത്. പൃഥ്വിരാജ് എന്ന സംവിധായകന്റെ ജനനത്തോടൊപ്പം തന്നെ പഴയ മോഹന്‍ലാലിന്റെ പുനര്‍ജനനത്തിനും കൂടിയാണ് ഈ ദിനം സാക്ഷ്യം വഹിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കൈനീട്ടി സ്വീകരിച്ചിരിക്കുകയാണ് സിനിമയെ. സിനിമയുമായി ബന്ധപ്പെട്ട നല്ല പ്രതികരണത്തില്‍ സന്തോഷം അറിയിച്ചും നന്ദി പറഞ്ഞും താരങ്ങളുമെത്തിയിരുന്നു.

പണി അറിയാവുന്നവന്‍റെ പടം ഇങ്ങനിരിക്കും! ലൂസിഫറിനെ അഭിനന്ദിച്ച ശ്രീകുമാര്‍ മേനോന് പൊങ്കാല! കാണൂ!
താന്‍ കാണാനിഷ്ടപ്പെടുന്ന മോഹന്‍ലാലിനെയാണ് ലൂസിഫറില്‍ കാണിച്ചതെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. അങ്ങേയറ്റം മനോഹരമാക്കിയാണ് താന്‍ ആ ജോലി ചെയ്തതെന്നും ഇനി നിങ്ങളാണ് വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴിതാ സ്റ്റീഫനും സംഘവും അവതരിച്ചിരിക്കുകയാണ്. ആരാധകര്‍ക്കൊപ്പം സിനിമ കാണാനായി പൃഥ്വിരാജും സംഘവും എത്തിയിരുന്നു. ബോക്‌സോഫീസിലെ സകല റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ചാണ് ചിത്രം കുതിക്കുന്നത്. ഇന്‍ഡസ്ട്രി ഹിറ്റായി ലൂസിഫര്‍ മാറുമെന്ന തരത്തിലുള്ള പ്രവചനങ്ങളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ ആദ്യദിനത്തിലെ കലക്ഷന്‍ പുറത്തുവന്നിരിക്കുകയാണ്.

 കൊച്ചിയില്‍ നിന്നും  നേടിയത്

കൊച്ചിയില്‍ നിന്നും നേടിയത്

പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ച സിനിമയായിരുന്നു ലൂസിഫര്‍. കാത്തിരിപ്പിന് വിരാമമിട്ട് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ സിനിമയ്ക്ക് ഗംഭീര പ്രതികരണമായിരുന്നു ലഭിച്ചത്. 15.12 ലക്ഷമാണ് ചിത്രത്തിന് ആദ്യദിനത്തില്‍ ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. 99.9% ആയിരുന്നു ഒക്യുപെന്‍സി.കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ കായംകുളം കൊച്ചുണ്ണിക്ക് തൊട്ടുപിറകിലായാണ് ലൂസിഫര്‍ ഇടംപിടിച്ചിട്ടുള്ളത്. 18 ലക്ഷമായിരുന്നു സിനിമയ്ക്ക് ആദ്യ ദിനത്തില്‍ ലഭിച്ചത്. കേരള ബോക്‌സോഫീസില്‍ ആദ്യ ദിന കലക്ഷനില്‍ ഒന്നാം സ്ഥാനത്തുള്ളത് ഒടിയനാണ്, ഈ റെക്കോര്‍ഡും ലൂസിഫര്‍ മറികടന്നോ എന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടതുണ്ട്.

തിരുവനന്തപുരത്തെ പ്രകടനം

തിരുവനന്തപുരത്തെ പ്രകടനം

കൊച്ചിയില്‍ നിന്നും മാത്രമല്ല തിരുവനന്തപുരത്തുനിന്നും സിനിമയ്ക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്. പൃഥ്വിരാജും സംഘവും അനന്തപുരിയിലേക്ക് വരുന്നതിനായി കാത്തിരിക്കുകയാണ് തങ്ങളെന്നായിരുന്നു ആരാധകരും പറഞ്ഞത്. 20.84 ലക്ഷമാണ് ചിത്രത്തിന് ട്രിവാന്‍ഡ്രം മള്‍ട്ടിപ്ലക്‌സില്‍ നിന്നും ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. 99.9% ആയിരുന്നു ഒക്യുപെന്‍സി.

ഇന്‍ഡസ്ട്രി ഹിറ്റായി മാറും

ഇന്‍ഡസ്ട്രി ഹിറ്റായി മാറും

ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റായി മാറിയ കുമ്പളങ്ങി നൈറ്റ്‌സിനേയും കടത്തിവെട്ടി സിനിമ കുതിക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകളാണ് പുറത്തുവന്നിട്ടുള്ളത്. മോഹന്‍ലാലിന്റേയും പൃഥ്വിരാജിന്റേയും കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായി ലൂസിഫര്‍ മാറുമെന്ന് ആരാധകര്‍ പറഞ്ഞിരുന്നു. ഇത് യാഥാര്‍ത്ഥ്യമാകുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതും.

പൃഥ്വിരാജിന് അഭിനന്ദനപ്രവാഹം

പൃഥ്വിരാജിന് അഭിനന്ദനപ്രവാഹം

ആദ്യ സിനിമയുമായെത്തിയ പൃഥ്വിരാജിനെ അഭിനന്ദിച്ച് സിനിമാലോകവും ആരാധകരും എത്തിയിരുന്നു. കൊച്ചുപടമെന്ന് പറഞ്ഞ് അമിത പ്രതീക്ഷയില്ലാതെ പ്രേക്ഷകരെ തിയേറ്ററുകളിലേക്കെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും താരപുത്രന്റെ ബ്രില്യന്‍സിന് നിറഞ്ഞ കൈയ്യടിയുമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ടൈറ്റിലില്‍ സംവിധാനം പൃഥ്വിരാജ് സുകുമാരന്‍ എന്ന് കാണിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണ് നിറയുകയായിരുന്നുവെന്ന് ആരാധകനും സാക്ഷ്യപ്പെടുത്തിയിരുന്നു.

റെക്കോര്‍ഡുകള്‍ വഴിമാറുന്നു

റെക്കോര്‍ഡുകള്‍ വഴിമാറുന്നു

പൃഥ്വിരാജിനും മോഹന്‍ലാലിനുമായി സകല റെക്കോര്‍ഡുകളും വഴിമാറുമെന്ന് ആരാധകര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇപ്പോഴിതാ അത് യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. ആദ്യ ദിനത്തിലെ ഷോയുടെ കാര്യത്തിലായാലും ഒക്യുപെന്‍സിയുടെ കാര്യത്തിലായാലും അത് ശരിയായി മാറുകയാണ്. കൃത്യമായ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നാലെ കലക്ഷനെക്കുറിച്ച് ആധികാരികമായി വിലയിരുത്താന്‍ സാധിക്കൂ. ആദ്യ ദിനത്തിലെ ഷോയുടെ കാര്യത്തില്‍ ഒടിയനെ വെട്ടിയോ എന്നും കലക്ഷനില്‍ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ കൊച്ചുണ്ണിക്ക് പുറകിലാണോ എന്നൊക്കെ അറിയാന്‍ ഇനിയും കാത്തിരിക്കേണ്ടതുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X