ലൂസിഫര്‍ 100 കോടി ക്ലബിലെത്തി? കലക്ഷനിലെ തള്ള് കൂടിപ്പോയില്ലേ? വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ!
അഭിനേതാവായി മുന്നേറുന്നതിനിടയിലും ക്യാമറയ്ക്ക് പിന്നിലായിരുന്നു പൃഥ്വിരാജിന്റെ കണ്ണുകള്‍. സ്വന്തമായി സിനിമയൊരുക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹം ഇങ്ങനെ ചെയ്തതെന്ന് ഒപ്പം പ്രവര്‍ത്തിച്ചവരെല്ലാം സാക്ഷ്യപ്പെടുത്തിയിരുന്നു. ഭാവിയില്‍ താന്‍ സിനിമ സംവിധാനം ചെയ്യുമ്പോള്‍ ആരെയൊക്കെ എങ്ങനെയൊക്കെ ഉപയോഗിക്കണമെന്നും അദ്ദേഹം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. പ്രഖ്യാപനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുന്നതിനിടയില്‍ത്തന്നെ സിനിമയുമായി അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുകയും ചെയ്തു. അഹങ്കാരിയും തന്റേയിയും ധിക്കാരിയുമായ താരപുത്രനെന്നായിരുന്നു തുടക്കത്തില്‍ അദ്ദേഹത്തെ വിമര്‍ശിച്ചത്. സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന് ഇങ്ങനെയൊരു പേര് ലഭിച്ചത്.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം 'ആത്മസഖി'യിലെ ചാരുലത വിവാഹിതയായി! ചിത്രങ്ങള്‍ വൈറല്‍! കാണൂ!
രാജപ്പനെന്ന് നേരത്തെ വിളിച്ചവര്‍ പോലും ഇപ്പോള്‍ പൃഥ്വിരാജ് എന്ന് തന്നെ വിളിച്ച് തുടങ്ങിയിരിക്കുകയാണ്. വിമര്‍ശകരെപ്പോലും ക്യൂവില്‍ നിര്‍ത്താനും ഈ താരത്തിന് കഴിഞ്ഞിരുന്നു. മോഹന്‍ലാലിന്റെ കടുത്ത ആരാധകനെന്ന നിലയില്‍ അദ്ദേഹത്തിന് സമ്മാനിക്കാവുന്ന മികച്ച സമ്മാനം തന്നെയാണ് മുരളി ഗോപിയും പൃഥ്വിരാജും ചേര്‍ന്ന് നല്‍കിയത്. ബോക്‌സോഫീസിലെ സകലമാന റെക്കോര്‍ഡുകളും സ്വന്തം പേരിലേക്ക് മാറ്റി കുതിക്കുകയാണ് സ്റ്റീഫന്‍ നെടുമ്പള്ളിയും സംഘവും. സിനിമയുടെ ലേറ്റസ്റ്റ് കലക്ഷനെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ഇതുവരെ നേടിയത്
റിലീസ് ദിനം മുതല്‍ നിറഞ്ഞ സദസ്സുകളിലാണ് ലൂസിഫര്‍ പ്രദര്‍ശിപ്പിച്ച് വരുന്നത്. പലയിടങ്ങിലേയും അഡ്വാന്‍സ് ബുക്കിംഗുകള്‍ നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. സിനിമയ്ക്ക് ടിക്കറ്റ് ലഭിക്കാത്തതിന്റെ നിരാശ പങ്കുവെച്ചും ആരാധകരെത്തിയത്. എല്ലാ തരത്തിലുമുള്ള പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള സിനിമയാണ് ഇതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ഇതുവരെയായി 72.91 ലക്ഷമാണ് സിനിമയ്ക്ക് ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

തിരുവനന്തപുരത്തെ പ്രകടനം
തലസ്ഥാനനഗരിയിലെ ഏരീസ്പ്ലകസ് മള്‍ട്ടിപ്ലക്‌സിലും സിനിമയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്യ. ഇതുവരെയായി 30.29 ലക്ഷമാണ് ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. പ്രവര്‍ത്തിദിനമായിരുന്നിട്ട് കൂടി സിനിമയ്ക്ക് ഗംഭീര തിരക്കാണ് അനുഭവപ്പെടുന്നത്. കുട്ടികഴും വയസ്സായവരുമൊക്കെ തിയേറ്ററുകളിലേക്കെത്തിയതിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മോഹന്‍ലാലിന്‍രെ ശക്തമായ തിരിച്ചുവരവിന് കൂടിയാണ് ലൂസിഫര്‍ വഴിയൊരുക്കിയത്.

ബെംഗലുരുവും മോശമാക്കിയില്ല
കേരളത്തിന് പുറമെയും ലൂസിഫര്‍ ചെയ്തിരുന്നു. ഒരുദിവസത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു യുഎഇയിലും യുഎസ്എയിലുമൊക്കെ സിനിമ പ്രദര്‍ശിപ്പിച്ചത്. ബോക്‌സോഫീസിലെ സകല റെക്കോര്‍ഡുകളും തന്റെ പേരിലേക്കാക്കി മാറ്റിയാണ് സ്റ്റീഫന്‍ നെടുമ്പള്ളിയുടെ കുതിപ്പ്. സിനിമയ്ക്ക് ഗംഭീര കലക്ഷന്‍ ലഭിക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. 2.11 കോടിയാണ് സിനിമയ്ക്ക് ബെംഗലുരുവില്‍ നിന്നും ലഭിച്ചതെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്.

കലക്ഷന്‍ റിപ്പോര്‍ട്ടിന്റെ ആധികാരികത
5 ദിവസത്തിനുള്ളില്‍ സിനിമ 100 കോടി കടക്കുമെന്ന തരത്തിലുള്ള പ്രവചനങ്ങളും പുറത്തുവന്നിരുന്നു. അങ്ങനെയെങ്കില്‍ 10 ദിവമാവുമ്പോഴേക്കും 200 കോടി പിന്നിടുമെന്നുമായിരുന്നു വിമര്‍ശകരും പറഞ്ഞത്. ആദ്യ ദിനത്തില്‍ സിനിമ കാണുന്നതോടെ തീരുന്നതല്ല തങ്ങളുടെ ഉത്തരവാദിത്തമെന്ന് വ്യക്തമാക്കിയാണ് ആരാധകരും രംഗത്തെത്തിയിട്ടുള്ളത്. ഔദ്യോദികമായി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമ ഇതിനകം 100 കോടി പിന്നിട്ടുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

ചരിത്രം കുറിച്ചു
തുടര്‍ച്ചയായി 100 മണിക്കൂര്‍ പ്രദര്‍ശനമെന്ന റെക്കോര്‍ഡിലൂടെ ചരിത്രം കുറിച്ചിട്ടുണ്ട് ലൂസിഫര്‍. കലക്ഷനില്‍ മാത്രമല്ല പ്രദര്‍ശനത്തിലും സിനിമയ്ക്ക് റെക്കോര്‍ഡെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു പ്രചരിച്ചിരുന്നത്. വിഷുവിന് മുന്നോടിയായി തിയേറ്ററുകളിലേക്കെത്തിയ സിനിമ രണ്ടാം വാരം പിന്നിടുന്നതിനിടയില്‍ അടുത്ത റിലീസുകളുമെത്തും. മധുരരാജയുമായി മമ്മൂട്ടിയും സംഘവും എത്തുന്നതോടെ ബോക്‌സോഫീസില്‍ തീപാറും പോരാട്ടമാവും നടക്കുക.

രണ്ടാം ഭാഗവുമായി എത്തുമോ?
നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ സിനിമ വിജയകരമായി മുന്നേറുന്നതിനിടയിലാണ് ഇതേ കൂട്ടുകെട്ടില്‍ നിന്നും ഇനിയും സിനിമകളുണ്ടെന്ന സൂചനയുമായി മുരളി ഗോപിയെത്തിയത്. പൃഥ്വിരാജും ഇത് ശരിവെച്ചതോടെയാണ് ലൂസിഫറിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിത്തുടങ്ങിയത്. ഈ സിനിമയുടെ രണ്ടാം ഭാഗമാണോ അതോ പുതിയ സിനിമയാണോയെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.


Click it and Unblock the Notifications