ലുക്ക്മാനെ തേടി മമ്മൂട്ടിയുടെ സന്ദേശം; ഓപ്പറേഷന്‍ ജാവയ്ക്ക് മെഗാസ്റ്റാറിന്റെ കൈയ്യടി

നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണ് ഓപ്പറേഷന്‍ ജാവ. സൈബര്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങളും താല്‍ക്കാലിക ജോലിക്കാരുടെ ആത്മസംഘര്‍ഷങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. താരതമ്യേനെ ചെറിയ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച ചിത്രം തീയേറ്റര്‍ റിലീസിലും ഒടിടി റിലീസിലും മികച്ച പ്രതികരണങ്ങളാണ് നേടിയത്.

ചിത്രത്തെ പ്രശംസിച്ചു കൊണ്ട് സിനിമലോകത്തു നിന്നു തന്നെ ധാരാളം പേരാണ് രംഗത്ത് എത്തിയത്. ഇപ്പോഴിതാ ചിത്രം കണ്ടതിന് പിന്നാലെ സാക്ഷാല്‍ മമ്മൂട്ടി തന്നെ അഭിനന്ദനവുമായി എത്തിയിരിക്കുകയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ലുക്ക്മാനാണ് മമ്മൂട്ടിയുടെ സന്ദേശം പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടി തനിക്കയച്ച വാട്‌സ് ആപ്പ് സന്ദേശമാണ് ലുക്ക്മാന്‍ പങ്കുവച്ചിരിക്കുന്നത്.

Lukeman Avaran

ജാവ എന്നെഴുതി കൈയ്യടിക്കുകയാണ് മമ്മൂട്ടി സന്ദേശത്തില്‍. ഇതിന്റെ സ്‌ക്രീന്‍ഷോട്ടാണ് ലുക്ക്മാന്‍ പങ്കുവച്ചിരിക്കുന്നത്. മെയ്ഡ് മൈ ഡെ എന്നാണ് ലുക്ക്മാന്‍ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചു കൊണ്ട് എഴുതിയിരിക്കുന്നത്. നേരത്തെ മമ്മൂട്ടിയും ലുക്ക്മാനും ഉണ്ടയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഉണ്ടയുടെ ചിത്രീകരണ സമയത്ത് മമ്മൂട്ടി നല്‍കിയ പിന്തുണയെ കുറിച്ചും അദ്ദേഹവുമായുള്ള സൗഹൃദത്തെ കുറിച്ചുമെല്ലാം ലുക്ക്മാന്‍ നേരത്തെ മനസ് തുറന്നിരുന്നു.

കടലിനെ തോല്‍പ്പിക്കും അഴകില്‍ ദീപിക; കിടിലന്‍ ഫോട്ടോഷൂട്ട് കാണാം

Recommended Video

ഉണ്ടയിലെ ഈ കട്ട ഇക്ക ഫാന്‍ പറയുന്നത് | filmibeat Malayalam

നേരത്തെ നടന്മാരായ പൃഥ്വിരാജ്, സുരേഷ് ഗോപി, അനൂപ് മേനോന്‍ തുടങ്ങിയവര്‍ ജാവയെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നു. പൃഥ്വിരാജിന്റെ സന്ദേശം തരുണ്‍ മൂര്‍ത്തി നേരത്തെ പങ്കുവച്ചിരുന്നു. തരുണ്‍ മൂര്‍ത്തിയുടെ ആദ്യ ചിത്രമാണ് ഓപ്പറേഷന്‍ ജാവ. ലുക്ക്മാന്‍, ബാലു വര്‍ഗ്ഗീസ്, ബിനു പപ്പു, ഇര്‍ഷാദ് അലി, വിനായകന്‍ കുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X