കരിയറിലെ ഏറ്റവും വലിയ റിലീസുമായി ബിജു മേനോന്‍.. ലവകുശ വ്യാഴാഴ്ച എത്തുന്നു!
നീരജ് മാധവന്‍റെ തിരക്കഥയില്‍ ബിജു മേനോന്‍, അജു വര്‍ഗീസ് തുടങ്ങിയവര്‍ അഭിനയിച്ച ലവകുശ വ്യാഴാഴ്ച തിയറ്ററുകളിലേക്ക് എത്തുകയാണ്. പ്രേക്ഷകരുടെ പ്രീയതാരം ബിജുമേനോന്റെ കരിയറിലെ ഏറ്റവും വലിയ റിലീസാണ് ലവകുശ.
നർമ്മത്തിന്റെ പുത്തൻ നമ്പരുകളുമായി ലവകുശ വ്യാഴാഴ്ച തീയേറ്ററുകളിലെത്തും.
ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാള സിനിമ ഏറ്റെടുത്തതാണ് നീരജ് മാധവനെ. 2013 ല്‍ ബഡ്ഡിയിലൂടെ അഭ്രപാളിയിലേക്ക് എത്തിയ കൊട്ടുപയ്യനെ നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. തുടക്കത്തില്‍ കോമഡി റോളുകളാണെങ്കിലും പിന്നീട് സീരിയസ് കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് നീരജ് തെളിയിച്ചു.

ദൃശ്യം, 1983, സപ്തമശ്രീ തസ്‌ക്കര, വടക്കന്‍ സെല്‍ഫി, കുഞ്ഞിരാമായണം, അടി കപ്യാരേ കൂട്ടമണി, ഊഴം തുടങ്ങി നിരവധി സിനിമകളില്‍ നീരജ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നായകനോടൊപ്പം തന്നെ പ്രാധാന്യമുള്ള , പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന, ചിത്രത്തിന്റെ കഥാഗതിയെത്തന്നെ നിയന്ത്രിക്കുന്ന റോളില്‍ വരെ നീരജ് തിളങ്ങിയിട്ടുണ്ട്. അഭിനയത്തിനു പുറമേ നല്ലൊരു നര്‍ത്തകന്‍ കൂടിയാണ് നീരജ് മാധവ്. ചിത്രത്തിന്റെ ടീസറും ട്രെയിലറുമൊക്കെ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications











