»   » രാമലീലയുടെ കുതിപ്പിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ലേഡി സൂപ്പര്‍ സ്റ്റാറിന്റെ അടവ്!

രാമലീലയുടെ കുതിപ്പിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ലേഡി സൂപ്പര്‍ സ്റ്റാറിന്റെ അടവ്!

Posted By: Nihara
Subscribe to Filmibeat Malayalam

നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തിയ ദിലീപ് ചിത്രം കുതിക്കുന്നു. ബോക്‌സോഫീസില്‍ ഇതിനോടകം തന്നെ 25 കോടി പിന്നിട്ട ചിത്രം 50 കോടി ലക്ഷ്യമിട്ട് നീങ്ങുകയാണ്. ദിലീപിന്റെ അറസ്റ്റും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ചിത്രത്തിനെ ബോധിക്കുമോയെന്ന ആശങ്കയോടെയാണ് ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. എന്നാല്‍ ആരാധകര്‍ ഈ ചിത്രം ഇരുകൈയ്യും നീട്ടി സ്വീകരിച്ചുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

കോഴിക്കോട് വെച്ചാണ് ധ്യാന്‍ ആ ഗൂഢാലോചന നടത്തിയത്.. അജുവും ശ്രീനാഥ് ഭാസിയും ഒപ്പമുണ്ട്!

മഞ്ജു വാര്യരോടൊപ്പം അഭിനയിക്കുന്നതിനിടയില്‍ കൈയ്യൊക്കെ വിറച്ചു.. ആകെ പതറിപ്പോയി!

രാമലീല റിലീസ് ചെയ്ത അതേ ദിവസം തന്നെയാണ് മഞ്ജു വാര്യര്‍ ചിത്രമായ  ഉദാഹരണം സുജാത റിലീസ് ചെയ്തത്. ബഹിഷ്‌ക്കരണ ഭീഷണികളും തിയേറ്റര്‍ ഉപരോധവും അടക്കമുള്ള ഭീഷണി തുടരുന്നതിനിടയിലാണ് രാമലീല തിയറ്ററുകളിലേക്ക് എത്തിയത്. മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ ഉദാഹരണം സുജാതയുടെ നില അത്ര പന്തിയല്ല. രാമലീലയ്ക്ക് മുന്നില്‍ ചിത്രം തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.

രാമലീലയ്ക്ക് മുന്നില്‍ പതറുന്നു

രാമലീലയ്ക്ക് മുന്നില്‍ ഉദാഹരണം സുജാത പതറുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. പറ്റാവുന്ന രീതികളിലെല്ലാം ചിത്രത്തെക്കുറിച്ച് പ്രചാരണം നടത്തുന്നുണ്ട്. എന്നാല്‍ ഇതൊന്നും കളക്ഷന്റെ കാര്യത്തില്‍ കാണുന്നില്ലെന്നതാണ് കാര്യം.

ഒരുമിച്ചെത്തിയ തീരുമാനം പാളി

രാമലീല ബഹിഷ്‌കരിക്കണമെന്ന തരത്തിലുള്ള ആഹ്വാനം തുടരുന്നതിനിടയിലാണ് ചിത്രത്തിന് പിന്തുണയുമായി മഞ്ജു വാര്യര്‍ എത്തിയത്. ഫേസ്ബുക്കിലൂടെയായിരുന്നു താരം പ്രതികരിച്ചത്.

പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല

ഒരേ ദിവസം തിയേറ്ററുകളിലേക്കെത്തിയപ്പോള്‍ രാമലീലയ്ക്കായിരുന്നു മികച്ച പിന്തുണ ലഭിച്ചത്. വേണ്ടത്ര പ്രേക്ഷകരില്ലാതെയാണ് പല തിയറ്ററുകളിലും ഷോ പുരോഗമിച്ചത്. തുടക്കത്തിലെ മോശം പ്രകടനം പിന്നീട് മാറുമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ കണക്കാക്കിയത്.

രാമലീലയ്ക്ക് ടിക്കറ്റ് കിട്ടാത്തവര്‍

രാമലീലയ്ക്ക് ടിക്കറ്റ് കിട്ടാത്തവരാണ് സുജാതയെ കാണാനെത്തുന്നതെന്ന തരത്തില്‍ വരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. രാമലീലയുടെ തിരക്ക് ഒളിഞ്ഞു നിന്ന് വീക്ഷിക്കുന്ന സുജാതയുടെ ട്രോളുകളും ഇറങ്ങിയിരുന്നു.

രാമലീലയെ ബഹിഷ്‌കരിക്കുമെന്ന് കരുതിയോ?

യുവനടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ രാമലീലയുടെ കാലനായി മാറുമോയെന്ന തരത്തില്‍ ആശങ്കയുണ്ടായിരുന്നു. ഇത് മുതലെടുക്കാനായിരുന്നോ ലേഡി സൂപ്പര്‍ സ്റ്റാറും സംഘവും ശ്രമിച്ചതെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

നേരിട്ട് ആരാധകര്‍ക്ക് മുന്നില്‍

ഉദാഹരണം സുജാതയുടെ വിജയം പങ്കുവെക്കുന്നതിനായി മഞ്ജു വാര്യരും അണിയറപ്രവര്‍ത്തകരും ആരാധകര്‍ക്ക് മുന്നില്‍ നേരിട്ടെത്തിയിരുന്നു. തിയറ്ററുകളില്‍ വെച്ച് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

നികുതി ഇളവ് നല്‍കണമെന്ന ആവശ്യം

സാമൂഹ്യ പ്രസക്തിയുള്ള ചിത്രമായ ഉദാഹരണം സുജാത സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് നികുതി ഇളവ് നല്‍കണമെന്നും സിനിമ കാണിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണം എന്നും ആവശ്യപ്പെട്ട് മഞ്ജു വാര്യര്‍ വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

തിയറ്ററുകളും കുറവായിരുന്നു

129 തിയേറ്ററുകളിലാണ് രാമലീല റിലീസ് ചെയ്തത്. വന്‍ ആഘോഷമായാണ് ആരാധകര്‍ ഈ ചിത്രത്തെ വരവേറ്റത്. ദിലീപ് ജയിലിലായതിനു ശേഷം റിലീസ് ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണിത്. 66 തിയറ്ററുകളിലാണ് ഉദാഹരണം സുജാത റിലീസ് ചെയ്തത്.

നികുതി ഇളവിനെ എതിര്‍ത്തേക്കും

സാമൂഹ്യപ്രസക്തിയുള്ള നിരവധി ചിത്രങ്ങള്‍ നേരത്തെ ഇറങ്ങിയിരുന്നു. അവയക്ക് നല്‍കാത്ത നികുതി ഇളവ് സുജാതയ്ക്ക് നല്‍കിയാല്‍ സിനിമയിലെ ഒരുവിഭാഗം എതിര്‍പ്പുമായി രംഗത്തിറങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മുഖ്യമന്ത്രിയെ ക്ഷണിച്ചു

ഉദാഹരണം സുജാത കാണുന്നതിനായി മഞ്ജു വാര്യരും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും മുഖ്യമന്ത്രിയെ നേരിട്ടെത്തി ക്ഷണിച്ചിരുന്നു. മുഖ്യമന്ത്രി ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

വില്ലന്‍റെ വരവ് സുജാതയ്ക്ക് പാരയാവും

ബി ഉണ്ണിക്കൃഷ്ണന്‍ മോഹന്‍ലാല്‍ ചിത്രമായ വില്ലന്‍ ഒക്ടോബര്‍ 27 ന് തിയറ്ററുകളിലേക്കെത്തുകയാണ്. വില്ലന്‍ റിലീസ് ചെയ്യുന്നതിനിടയില്‍ സുജാതയെ തിയറ്ററുകളില്‍ നിന്നും മാറ്റാനുള്ള സാധ്യതയും കാണുന്നുണ്ട്.

English summary
Lady Superstar seeks Government help for her new film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam