എംടി വാസുദേവന്‍ നായര്‍ അന്തരിച്ചു

എംടി വാസുദേവന്‍ നായര്‍ ഇനി ഓര്‍മ. തന്റെ എഴുത്തും സിനിമകളുമെല്ലാം ബാക്കിയാക്കി എംടി യാത്രയായിരിക്കുകയാണ്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വച്ചായിരുന്നു എംടിയുടെ മരണം. 91 വയസായിരുന്നു. കഴിഞ്ഞ ഒരു മാസക്കാലമായി കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു എംടി. ശ്വാസ തടസവും ഹൃദയ സംബന്ധമായ അസുഖങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. ഒരു മാസത്തിനിടെ പലവട്ടം ആശുപത്രിയിലെത്തേണ്ടി വന്നിരുന്നു.

കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ എംടിയെ വിദഗ്ധ സംഘം പരിശോധിച്ച് വരികയായിരുന്നു. വീട്ടിലേക്ക് മടങ്ങാമെന്ന സ്ഥിതിയിലേക്ക് എത്തിയിരുന്നുവെങ്കിലും ഇതിനിടെ ഹൃദയസ്തംഭന ഉണ്ടായതായാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. എംടിയുടെ വിയോഗം മലയാള സാഹിത്യത്തിലും സിനിമയ്ക്കും സംസ്‌കാരിക രംഗത്തിനു തന്നെയും തീരാനഷ്ടമാണ്.

mt

സാഹിത്യം, സിനിമ, രാഷ്ട്രീയം, പത്രപ്രവര്‍ത്തനം തുടങ്ങി മലയാളി ജീവിതത്തിന്റെ ഭാഗമായി മാറിയ പേരായിരുന്നു എംടി വാസുവേദന്‍ നായര്‍ എന്നത്. 1933 ജൂലൈ 15 നായിരുന്നു എംടിയുടെ ജനനം. എഴുത്തുകാരനായും സംവിധായകന്‍ ആയും തിരക്കഥാകൃത്തായുമെല്ലാം എംടി തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. സ്വതന്ത്രാനന്തര ഇന്ത്യ കണ്ട ഏറ്റവും മഹാനായ എഴുത്തുകാരില്‍ ഒരാളായാണ് എംടിയെ വിലയിരുത്തുന്നത്. കൈ വച്ച മേഖലകളിലെല്ലാം തന്റെ പ്രതിഭ അടയാളപ്പെടുത്താന്‍ സാധിച്ച മഹത് വ്യക്തിത്വമായിരുന്നു എംടി.

മലയാള സിനിമയ്ക്കും എംടിയുടെ വിയോഗം തീരാനഷ്ടമാണ്. ഏഴ് സിനിമകള്‍ സംവിധാനം ചെയ്യുകയും അമ്പതിലധികം സിനിമകള്‍ക്ക് തിരക്കഥയെഴുതുകയും ചെയ്തിട്ടുണ്ട് എംടി വാസുദേവന്‍ നായര്‍. നാല് തവണ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥ, കടവ്, സദയം, പരിണയം എന്നീ സിനിമകള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.

ഒരു ചെറു പുഞ്ചിരി, തകഴി, കടവ്, മഞ്ഞ്, വാരിക്കുഴി, ബന്ധനം, നിര്‍മാല്യം എന്നിവയാണ് എംടി സംവിധാനം ചെയ്ത സിനിമകള്‍. മുറപ്പെണ്ണ്, പകല്‍ക്കിനാവ്, ഇരുട്ടിന്റെ ആത്മാവ്, അസുരവിത്ത്, ഓളവും തീരവും, വിത്തുകള്‍, നിര്‍മാല്യം, ബന്ധനം, നീലത്താമര, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, ഓപ്പോള്‍, വളര്‍ത്തുമൃഗം, മഞ്ഞ്, വാരിക്കുഴി, ഒു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ, അടിയൊഴക്കുകള്‍, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍,അമൃതം ഗമയ തുടങ്ങി അമ്പതിലധികം തിരക്കഥകളും എഴുതിയിട്ടുണ്ട്.

രാജ്യം ജ്ഞാനപീഠം, പദ്മഭൂഷന്‍ എന്നിവ നല്‍കി ആദരിച്ചിട്ടുള്ള എംടിയെ തേടി കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളും, വയലാര്‍, വള്ളത്തോള്‍, എഴുത്തച്ഛന്‍ പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്. 2013 ല്‍ ജെസി ഡാനിയേല്‍ പുരസ്‌കാരം നല്‍കിയും ആദരിച്ചിരുന്നു. 2022 ല്‍ കേരള സംസ്ഥാനം നല്‍കുന്ന പരോമന്നത ആദരമായ കേരള ജ്യോതി പുരസ്‌കാരം നല്‍കിയും ആദരിച്ചിരുന്നു.

More from Filmibeat

Read more about: m t vasudevan nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X