എന്തുകൊണ്ട് സിനിമ ഉപേക്ഷിച്ചു? 28 വര്‍ഷങ്ങള്‍ക്ക് ശേഷമൊരു തിരിച്ചുവരവ്; മധുരിമ പറയുന്നു

വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളികളുടെ മനസില്‍ ഇടം നേടാനായ നടിയാണ് മധുരിമ നര്‍ല. എന്നാല്‍ വളരെ കുറച്ച് സിനിമകളില്‍ അഭിനയിച്ചതിന് പിന്നാലെ സിനിമയോട് യാത്ര പറഞ്ഞ് മറ്റൊരു വഴിയിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചു. എന്നാലും ഇന്നും മലയാളികള്‍ മധുരിമയെ ഓര്‍ക്കുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മൈ ഡിയര്‍ മുത്തച്ഛന്‍ എന്ന സിനിമയിലെ മാളുവാണ് മലയാളികള്‍ക്ക് ഇന്നും മധുരിമ.

വര്‍ഷങ്ങള്‍ക്ക് ശേഷം മധുരിമ സിനിമയിലേക്ക് തിരികെ വരികയാണ്. കൃത്യമായി പറഞ്ഞാല്‍ നീണ്ട 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം. എന്നാല്‍ വര്‍ഷങ്ങളിത്രയായിട്ടും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ തനിക്കൊട്ടും സങ്കോചമില്ലെന്ന് മധുരിമ പറയുന്നു. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മധുരിമ മനസ് തുറന്നത്.

Madhurima Narla

മംഗളഗിരിയിലായിരുന്നു മധുരിമയുടെ ജനനം. ചെന്നൈയിലാണ് വളര്‍ന്നത്. അച്ഛനും അമ്മയും അഞ്ച് സഹോദരങ്ങളുമാണ് വീട്ടിലുണ്ടായിരുന്നത്. ഉപരിപഠനം അമേരിക്കയിലും ഓസ്‌ട്രേലിയയിലുമായിരുന്നു. ഇതോടെയാണ് സിനിമയില്‍ നിന്നും അകലുന്നതെന്ന് മധുരിമ പറയുന്നു. അന്ന് പഠനത്തിനായിരുന്നു മുന്‍തൂക്കം നല്‍കിയതെന്നും പിന്നീട് താന്‍ നൃത്തത്തിലേക്ക് തിരികയായിരുന്നുവെന്നും മധുരിമ പറയുന്നു.

മൈ ഡിയര്‍ മുത്തച്ഛനില്‍ അഭിനയിക്കുമ്പോള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു മധുരിമ. ആദ്യം കുറച്ച് ടെന്‍ഷനുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് മാറി. എല്ലാവരും തന്നോട് സ്‌നേഹത്തോടെയാണ് പെരുമാറിയതെന്ന് മധുരിമ ഓര്‍ക്കുന്നു. തിലകന്‍, മുരളി, ഉര്‍വശി, ശ്രീനിവാസന്‍, ഇന്നസെന്റ്, കെപിഎസി ലളിത തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്ന ചിത്രമായിരുന്നു അത്.

സാരിയില്‍ സ്റ്റൈലിഷ് ആയി അതിഥി രവി; പുത്തന്‍ ചിത്രങ്ങളിതാ

2007 മുതല്‍ നൃത്തത്തെ വളരെ ഗൗരവ്വമായി കാണാന്‍ തുടങ്ങി. അന്ന് മുതല്‍ നൃത്തമാണ് തന്റെ ജീവിതമെന്ന് മധുരിമ പറയുന്നു. ഇപ്പോള്‍ നാട്യശാസ്ത്രത്തില്‍ ഗവേഷണം ചെയ്യുകയാണ്. തന്മയ എന്ന നൃത്ത വിദ്യാലയം നടത്തുന്നു. ചെന്നൈയിലും അമേരിക്കയിലുമായി ധാരാളം വിദ്യാര്‍ത്ഥികളുണ്ട്. ഇതിന് പുറമെ ഓണ്‍ലൈനായും നൃത്തം പകര്‍ന്നു നല്‍കുന്നുണ്ട് മധുരിമ.

വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് മടങ്ങി വരുന്നതിന്റെ സന്തോഷത്തിലാണ് മധുരിമ. ലോകം വളരെ പെട്ടെന്നാണ് മാറുന്നത്. അതിനോടൊപ്പം സിനിമയും മാറിയിട്ടുണ്ടെന്നാണ് മധുരിമയുടെ പക്ഷം. കലാരംഗത്തുണ്ടാകുന്ന മാറ്റങ്ങളെ ഉള്‍ക്കൊണ്ട് തന്നെയാണ് താനും ജീവിച്ചത്. അതിനാല്‍ വീണ്ടും സിനിമയിലെത്തുമ്പോള്‍ യാതൊരു സങ്കോചവുമില്ലെന്ന് മധുരിമ പറയുന്നു.

ഇന്നും തന്റെ മീര എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. പലരും ഇന്‍സ്റ്റഗ്രാമില്‍ അതേക്കുറിച്ച് മെസേജുകള്‍ അയക്കാറുണ്ട്. അതാണ് തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രചോദനമെന്നും മധുരിമ പറഞ്ഞു. കന്നഡയിലും തെലുങ്കിലുമാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. അതേസമയം മലയാളത്തിലേക്കും ക്ഷണം ലഭിക്കുന്നുണ്ടെന്നും നല്ല കഥാപാത്രങ്ങള്‍ ലഭിക്കുകയാണെങ്കില്‍ മലയാളത്തിലേക്കും മടങ്ങി വരുമെന്ന് മധുരിമ വ്യക്തമാക്കി.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X